AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Fruits For Diabetic Patients: ഒട്ടും പേടിക്കേണ്ട; പ്രമേഹ രോഗികള്‍ക്കും ഈ പഴങ്ങൾ കഴിക്കാം

Fruits That Are Safe for Diabetics: പ്രമേഹം മൂലം ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ നിയന്ത്രിക്കാൻ നമ്മൾ ഭക്ഷണരീതിയില്‍ മാറ്റം വരുത്താറുണ്ട്. പ്രമേഹമുള്ളവർക്ക് എന്തൊക്കെ കഴിക്കാം എന്ന സംശയമാണ് പലര്‍ക്കുമുള്ളത്. അതിനാൽ, പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ചില പഴങ്ങൾ നോക്കാം.

nandha-das
Nandha Das | Published: 05 Aug 2025 13:52 PM
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒരു പഴമാണ് ആപ്പിൾ. ഇതിൽ മധുരമുണ്ടെങ്കിലും പ്രമേഹരോഗികൾക്ക് ആപ്പിൾ ധൈര്യമായി കഴിക്കാം. ഫൈബർ ധാരാളം അടങ്ങിയിട്ടുള്ള ഇവ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. (Image Credits: Pexel)

1 / 5
സ്ട്രോബറി, ബ്ലൂബെറി തുടങ്ങിയ ബെറി പഴങ്ങളും പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാവുന്നതാണ്. നാരുകളും ആന്‍റിഓക്സിഡന്‍റുകളും ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കും. (Image Credits: Pexel)

2 / 5
ആസിഡ് അംശമുള്ള ഓറഞ്ച് ഉൾപ്പടെയുള്ള സിട്രസ് പഴങ്ങളും പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നതാണ്. ഇതിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇവ വളരെ നല്ലതാണ്. (Image Credits: Pexel)

3 / 5
നാരുകളും ആന്റിഓക്സിഡന്റുകളും കൊണ്ട് സമ്പുഷ്ടമായ പേരയ്ക്കയ്ക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള കഴിവുണ്ട്. അതിനാൽ, പ്രമേഹ രോഗികൾക്ക് ഇവ കഴിക്കാം. (Image Credits: Pexel)

4 / 5
പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മറ്റൊരു പഴമാണ് അവക്കാഡോ. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുമെന്നതിനാൽ പ്രമേഹ രോഗികൾക്ക് ധൈര്യമായി കഴിക്കാം. (Image Credits: Pexel)

5 / 5