ധൈര്യമായി മീൻ വറുത്തോളൂ, താഴേക്കിറങ്ങി വെളിച്ചെണ്ണ വില; ഇന്നത്തെ നിരക്ക് ഇങ്ങനെ.... | Coconut oil prices in Kerala have fallen sharply, Check one kilogram coconut oil Rate today, 22nd December Malayalam news - Malayalam Tv9

Coconut Oil Price: ധൈര്യമായി മീൻ വറുത്തോളൂ, താഴേക്കിറങ്ങി വെളിച്ചെണ്ണ വില; ഇന്നത്തെ നിരക്ക് ഇങ്ങനെ….

Updated On: 

22 Dec 2025 09:31 AM

Coconut Oil Price Today: സപ്ലൈകോ വഴി വില കുറവിൽ വെളിച്ചെണ്ണ നൽകിയേക്കുമെന്നാണ് സൂചന. അതേസമയം, സപ്ലൈകോയുടെ ക്രിസ്മസ്- പുതുവത്സര ചന്തകള്‍ ഡിസംബർ 22 (ഇന്ന്) മുതൽ പ്രവർത്തനം ആരംഭിക്കുന്നതാണ്.

1 / 5ക്രിസ്മസ് കാലത്ത് ആശ്വസിക്കാൻ വകയുണ്ട്. ആശങ്കകൾക്ക് അറുതി വരുത്തി വെളിച്ചെണ്ണ വില താഴുന്നതോടെ മലയാളികൾ സന്തോഷത്തിലാണ്. ഓണക്കാലത്ത് അടുക്കള ബജറ്റ് താളം തെറ്റിച്ചെങ്കിൽ മാസങ്ങൾക്കിപ്പുറം വില വീണ്ടും ഇടിയുന്നുണ്ട്.

ക്രിസ്മസ് കാലത്ത് ആശ്വസിക്കാൻ വകയുണ്ട്. ആശങ്കകൾക്ക് അറുതി വരുത്തി വെളിച്ചെണ്ണ വില താഴുന്നതോടെ മലയാളികൾ സന്തോഷത്തിലാണ്. ഓണക്കാലത്ത് അടുക്കള ബജറ്റ് താളം തെറ്റിച്ചെങ്കിൽ മാസങ്ങൾക്കിപ്പുറം വില വീണ്ടും ഇടിയുന്നുണ്ട്.

2 / 5

ഓണക്കാലത്ത് ഒരുലിറ്റർ വെളിച്ചെണ്ണയ്ക്ക് 500 രൂപയ്ക്ക് മുകളിലായിരുന്നു വില. തമിഴ്നാട്ടിലും കർണ്ണാടകയിലും കൊപ്രയ്ക്ക് നേരിട്ട ക്ഷാമമാണ് വെളിച്ചെണ്ണ വില വർദ്ധിക്കാൻ കാരണമായത്. എന്നാൽ നിലവിൽ 340-360 രൂപ നിരക്കിലാണ് വെളിച്ചെണ്ണ ചില്ലറ വില.

3 / 5

കേരളത്തിൽ തേങ്ങ ഉൽപാദനം വർദ്ധിച്ചതും അയൽസംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കൊപ്ര കേരളത്തിലേക്കെത്തുന്നതാണ് നിലവിൽ വില കുറയാൻ കാരണമാകുന്നത്. തമിഴ്നാട്ടിൽ കൊപ്ര വില കുറയുന്നതും നേട്ടമാണ്. കിലോഗ്രാമിന് 172 രൂപയാണ് നിലവിലെ വില.

4 / 5

ഓണക്കാലത്ത് വെളിച്ചെണ്ണ വിലയെ പിടിച്ചുകെട്ടാൻ സപ്ലൈകോ മുന്നിട്ടിറങ്ങിയിരുന്നു. രണ്ട് ലിറ്റർ കേര വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ നൽകിയിരുന്നു. സബ്‌സിഡി നിരക്കിൽ ലഭിക്കുന്ന ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്കും നോൺ സബ്‌സിഡി നിരക്കിൽ ലഭിക്കുന്ന സപ്ലൈകോയുടെ ശബരി വെളിച്ചെണ്ണയ്ക്കും പുറമെയായിരുന്നു ഇത്.

5 / 5

ക്രിസ്മസ് മുൻനിർത്തിയും സപ്ലൈകോ വഴി വില കുറവിൽ വെളിച്ചെണ്ണ നൽകിയേക്കുമെന്നാണ് സൂചന. അതേസമയം, സപ്ലൈകോയുടെ ക്രിസ്മസ്- പുതുവത്സര ചന്തകള്‍ ഡിസംബർ 22 (ഇന്ന്) മുതൽ പ്രവർത്തനം ആരംഭിക്കുന്നതാണ്. നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ച് മുതല്‍ 50 ശതമാനം വരെ വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. (Image Credit: Getty Images)

കറിയിൽ ഉപ്പ് കൂടിയോ? പരിഹരിക്കാൻ അൽപം ചോറ് മതി
ആര്‍ത്തവ ദിനങ്ങളില്‍ ഇവ കഴിക്കണം
മീന്‍ വറുക്കുമ്പോള്‍ ഉപ്പും മഞ്ഞളും ചേര്‍ത്തേ പറ്റൂ! ഇല്ലെങ്കില്‍ പണിയാകും
ഒരു മുട്ട പുഴുങ്ങാന്‍ എത്ര സമയം വേണം?
ഒന്നല്ല അഞ്ച് കടുവകൾ, ചാമരാജ് നഗറിൽ
ഇത്രയും വൃത്തിഹീനമായി ഉണ്ടാക്കുന്നതെന്താ?
വീട്ടുമുറ്റത്തുനിന്ന് വളര്‍ത്തുനായയെ പുലി കൊണ്ടുപോയി; സംഭവം കാസര്‍കോട് ഇരിയണ്ണിയില്‍
ശബരിമലയില്‍ എത്തിയ കാട്ടാന; സംരക്ഷണവേലിയും തകര്‍ത്തു