Weight Loss Tips: തേങ്ങാവെള്ളമോ ഫ്രൂട്ട് ജ്യൂസോ: ശരീരഭാരം കുറയ്ക്കാൻ ഏതാണ് നല്ലത്?
Coconut Water Vs Fruit Juice: ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് വിശപ്പിനെ ശമിപ്പിക്കാൻ സഹായിക്കും. കൂടാതെ നിർജ്ജലീകരണം ക്ഷീണത്തിന് കാരണമാകുകയും ഇത് പലപ്പോഴും അമിതമായി ഭക്ഷണം കഴിക്കുന്നതിനോ വ്യായാമങ്ങൾ ഒഴിവാക്കുന്നതിനോ കാരണമാകുകയും ചെയ്യുന്നു.

ശരീരഭാരം കുറയ്ക്കാൻ വ്യായാമത്തോടൊപ്പം ഭക്ഷണ ക്രമീകരണവും അത്യാവശ്യമാണ്. കലോറി കുറവുള്ള ഭക്ഷണമാണ് തടികുറയ്ക്കാൻ ഏറ്റവും ഉചിതം. എന്നാൽ ഭക്ഷണം പോലെതന്നെ പ്രധാനമാണ് വെള്ളം. നിങ്ങൾ എന്ത് തരം വെള്ളം കുടിക്കുന്നു എന്നത് ശരീരഭാരത്തെ സ്വാധീനിക്കുന്നു. ആരോഗ്യകരം എന്നുകരുതി കുടിക്കുന്ന ഫ്രൂട്ട് ജ്യൂസുകൾ പലപ്പോഴും വില്ലനായേക്കാം. അത്തരത്തിൽ തേങ്ങാവെള്ളമാണോ ഫ്രൂട്ട് ജ്യൂസാണ് ശരീരഭാരം നിയന്ത്രിക്കാൻ ഏറ്റവും ഉചിതമെന്ന് നമുക്ക് നോക്കാം. (Image Credits: Unsplash)

ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് വിശപ്പിനെ ശമിപ്പിക്കാൻ സഹായിക്കും. കൂടാതെ നിർജ്ജലീകരണം ക്ഷീണത്തിന് കാരണമാകുകയും ഇത് പലപ്പോഴും അമിതമായി ഭക്ഷണം കഴിക്കുന്നതിനോ വ്യായാമങ്ങൾ ഒഴിവാക്കുന്നതിനോ കാരണമാകുകയും ചെയ്യുന്നു. ശരിയായ് ജലാംശം നിലനിർത്തുന്നതിലൂടെ നിങ്ങളുടെ ആരോഗ്യവും ഭാരവും നല്ല രീതിയിൽ കൊണ്ടുപോകാൻ സാധിക്കും. (Image Credits: Unsplash)

തേങ്ങാവെള്ളം പ്രകൃതിദത്തമായി ഉന്മേഷം നൽകുന്ന ഒന്നാണ്. ഫ്രൂട്ട് ജ്യൂസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇതിൽ വളരെ കുറച്ച് കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. പഞ്ചസാരയും കുറവാണ്. 2012 ലെ ഒരു ഗവേഷണ പ്രബന്ധം അനുസരിച്ച്, തേങ്ങാവെള്ളത്തിൽ പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ഊർജ്ജം നിലനിർത്താനും നിർജ്ജലീകരണം തടയാനും സഹായിക്കുന്നു. (Image Credits: Unsplash)

കലോറി കുറവായതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് തേങ്ങാവെള്ളം വളരെ നല്ലതാണ്. എന്നാൽ ഫ്രൂട്ട് ജ്യൂസുകളിൽ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പലപ്പോഴും ഇവ ജ്യൂസാകുമ്പോൾ അവയിൽ നാരുകൾ കുറയുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകുന്ന പ്രധാന ഘടകമാണ്. (Image Credits: Unsplash)

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നതവർക്ക് തേങ്ങാവെള്ളമാണ് ഏറ്റവും നല്ല ഓപ്ഷൻ. ഇത് ശരീരത്തിന് ജലാംശം നൽകുകയും, ഇലക്ട്രോലൈറ്റുകൾ ആഗിരണം ചെയ്യുകയും, കലോറി ഉപഭോഗം നിയന്ത്രിക്കുകയും ചെയ്യുന്നു. ഫ്രൂട്ട് ജ്യൂസുകൾ പോഷകസമൃദ്ധമാണെങ്കിലും ഇവയിൽ കലോറി വളരെ കൂടുതലാണ്. നാരുകളുടെ അഭാവം കുറവായതിനാൽ പെട്ടെന്ന് വിശപ്പ് തോന്നാനുള്ള സാധ്യത ഏറെയാണ്. (Image Credits: Unsplash)