"എനിക്ക് മുൻപ് പോർച്ചുഗൽ ഒന്നും നേടിയിരുന്നില്ല"; വിരമിക്കൽ വാർത്തകളിൽ മനംതുറന്ന് റൊണാൾഡോ | Cristiano Ronaldo breaks silence after world cup defeat to Spain: Before me, Portugal hadn't won anything Malayalam news - Malayalam Tv9

“എനിക്ക് മുൻപ് പോർച്ചുഗൽ ഒന്നും നേടിയിരുന്നില്ല”; വിരമിക്കൽ വാർത്തകളിൽ മനംതുറന്ന് റൊണാൾഡോ

Published: 

07 Jul 2026 | 12:19 PM

Cristiano Ronaldo beaks silence : ഈ രീതിയിൽ ലോകകപ്പിൽ നിന്ന് മടങ്ങേണ്ടി വന്നതിൽ സങ്കടമുണ്ടെന്ന്‌ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഏറ്റവും മികച്ച രീതിയിൽ തന്നെ കളിച്ചു. പൂർണ്ണമായ സംതൃപ്തിയോടെയാണ് മടങ്ങുന്നത്. ഇത് അവസാന ലോകകപ്പായിരുന്നു എന്നത് ശരിയാണെന്നും താരം പറഞ്ഞു.

1 / 5
നേട്ടങ്ങള്‍ വെട്ടിപ്പിടിക്കുമ്പോഴും ലോകകപ്പ് കിരീടം എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സാധിച്ചില്ല. ഇനിയൊരു ലോകകപ്പിനില്ലെന്ന് റൊണാള്‍ഡോ തന്നെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ലോകകപ്പ് കിരീടം എന്ന സ്വപ്‌നം ഇനി താരത്തിന് പൂവണിയില്ല. സ്‌പെയിനോട് തോറ്റാണ് പോര്‍ച്ചുഗല്‍ പുറത്തായത് (Image Credit Source: PTI).

2 / 5
എന്നാല്‍ 41-കാരനായ താരം ഇതുവരെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. വിരമിക്കല്‍ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ തിടുക്കപ്പെട്ട് തീരുമാനമെടുക്കില്ലെന്നാണ് അദ്ദേഹം നല്‍കുന്ന സൂചന. തന്റെ അടുത്ത നീക്കം എന്തായിരിക്കണമെന്ന് ആലോചിക്കാനും വിലയിരുത്താനുമായി അദ്ദേഹം സമയം കണ്ടെത്തുകയാണ്.

3 / 5
ഈ രീതിയിൽ ലോകകപ്പിൽ നിന്ന് മടങ്ങേണ്ടി വന്നതിൽ  സങ്കടമുണ്ട്. ഏറ്റവും മികച്ച രീതിയിൽ തന്നെ കളിച്ചു. പൂർണ്ണമായ സംതൃപ്തിയോടെയാണ്  മടങ്ങുന്നത്. ഇത്  അവസാന ലോകകപ്പായിരുന്നു എന്നത് ശരിയാണ്, എന്നാൽ ഇനി  കാര്യങ്ങൾ വിലയിരുത്താനും  കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനും സമയം ലഭിക്കും.  തിടുക്കപ്പെട്ട് യാതൊരു തീരുമാനവും എടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

4 / 5
പോർച്ചുഗലിനായി മൂന്ന് കിരീടങ്ങൾ നേടിയിട്ടുണ്ട്.തനിക്ക് മുമ്പ്‌ പോർച്ചുഗൽ ഒരൊറ്റ കിരീടം പോലും നേടിയിട്ടുണ്ടായിരുന്നില്ല. ദേശീയ ടീം ഇതുവരെ നേടിയതിൽ വച്ച് ഏറ്റവും വലിയ കിരീടം 2016-ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പാണ്. സത്യസന്ധമായി പറഞ്ഞാൽ, അത് തന്നെ സംബന്ധിച്ചിടത്തോളം ഒരു ലോകകപ്പ് നേടുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

5 / 5
രാജിവെക്കാൻ തീരുമാനിച്ച പോർച്ചുഗൽ കോച്ച് റോബർട്ടോ മാർട്ടിനെസിനെക്കുറിച്ചും റൊണാൾഡോ സംസാരിച്ചു. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഒരുപാട് ഇഷ്ടമായിരുന്നു. ഒരു മികച്ച മാനേജരും അതിലുപരി മികച്ചൊരു മനുഷ്യനുമാണ് അദ്ദേഹം. പോർച്ചുഗലിനായി അദ്ദേഹം ചെയ്ത കാര്യങ്ങൾ പ്രശംസനീയമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

Follow Us
Related Photo Gallery
മഴക്കാലത്ത് കാറിൻ്റെ വീല്‍ സ്റ്റെക്ക് ആയി പണി കിട്ടിയിട്ടുണ്ടോ? പ്രശ്‌നം സിമ്പിളായി പരിഹരിക്കാം
Kerala Onam Special Train: കേരളത്തിലേക്ക് 100 ട്രെയിനുകള്‍ വരുന്നു; ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്…എല്ലായിടത്തേക്കും പോകാം
ലമീന്‍ യമാല്‍ പേടിക്കുന്നത് റൊണാള്‍ഡോയെയല്ല; ആ പോര്‍ച്ചുഗല്‍ താരം ആരാണെന്ന് വെളിപ്പെടുത്തി സ്പാനിഷ് താരം
Shani Vakri 2026: മാനസികമായി തളരും, പണത്തിന്റെ വരവ് കുറയും, ചിലവ് കൂടും! ജൂലൈ 27 മുതൽ മീനം ഉൾപ്പെടെ രാശിക്കാർക്ക് ദുരിതം തുടങ്ങും
Purple Okra: പച്ചയല്ല, പർപ്പിൾ വെണ്ടക്ക കണ്ടിട്ടുണ്ടോ ? ആരോഗ്യ ഗുണങ്ങളറിഞ്ഞാൽ ആരുമൊന്ന് വാങ്ങിപ്പോകും !
ലക്ഷണമൊത്ത ഒന്നാന്തരം അ‌ഞ്ചെണ്ണം! ആമസോണിൽ ഡിസ്കൗണ്ടുള്ള 5 ഐക്യൂ 5G ഫോണുകൾ
മണ്‍സൂണ്‍ സീസണില്‍ കേരളത്തില്‍ കണ്ടിരിക്കേണ്ട അടിപൊളി സ്ഥലങ്ങള്‍
തലമുടി എത്ര നാൾ കൂടുമ്പോൾ വെട്ടണം?
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
ചീപ്പ് എങ്ങനെ വൃത്തിയാക്കണം? ശരിയായ രീതി ഇതാണ്‌
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?