Fever At Kerala : കേരളത്തെ പേടിപ്പിക്കുന്ന ആ വൃത്തികെട്ട പനി ഇൻഫ്ലുവൻസയോ
Fever spread in Kerala: പനി ഒരുപാട് ദിവസം നീണ്ടുനില്‍ക്കുകയോ, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് തോന്നുകയോ, നെഞ്ചുവേദന ഉണ്ടാവുകയോ ചെയ്താല്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

അടുത്തിടെ പലര്‍ക്കും വന്ന പനിയെപ്പറ്റി ചോദിച്ചാല്‍ അതിഭീകരം എന്നാവും മറുപടി. ഒരാള്‍ക്ക് വന്നാല്‍ അടുപ്പമുള്ള എല്ലാവരിലേക്കും വളരെ വേഗത്തില്‍ പടരുന്ന ആഴ്ചകളോളം നീണ്ടു നില്‍ക്കുന്ന ഈ പനി ഇഫ്‌ലുവന്‍സ ആണോ എന്നാണ് പലരുടേയും സംശയം.

ഇതിനു കാരണം ഇന്‍ഫ്‌ളുവന്‍സയും സാധാരണ വൈറല്‍ പനിയും തമ്മില്‍ വളരെ ആധികം സാമ്യത ഉണ്ടെന്നതു തന്നെയാണ്. രണ്ടിനും ഏകദേശം ഒരേ ലക്ഷണങ്ങളാണ്.

38°C-നും 40°C-നും ഇടയില്‍ പെട്ടെന്നുണ്ടാകുന്ന കടുത്ത പനി, തലവേദന, പുറംവേദന, കാല്‍മുട്ടുകളിലെ വേദന തുടങ്ങിയ കടുത്ത ശരീരവേദന, വളരെ വേഗം തളര്‍ച്ച അനുഭവപ്പെടുകയും ദിവസങ്ങളോളം നീണ്ടുനില്‍ക്കുകയും ചെയ്യും. ഇവയെല്ലാമാണ് പ്രധാന ലക്ഷണങ്ങള്‍

ചുമ സാധാരണമാണ്, കൂടാതെ തൊണ്ടവേദനയും ഉണ്ടാവാം. മൂക്കൊലിപ്പ്/മൂക്കടപ്പ് എന്നിവ് അപൂര്‍വ്വമായിരിക്കും, എന്നാലും സാധാരണ പനിയില്‍ ഇത് കൂടുതലായി കാണാറുണ്ട്.

ഇപ്പോള്‍ വ്യാപകമായി കണ്ടുവരുന്ന പനിക്ക് ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍, അത് ഇന്‍ഫ്‌ലുവന്‍സ ആകാന്‍ സാധ്യതയുണ്ട്. പനി ഒരുപാട് ദിവസം നീണ്ടുനില്‍ക്കുകയോ, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് തോന്നുകയോ, നെഞ്ചുവേദന ഉണ്ടാവുകയോ ചെയ്താല്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.