ടേറ്റ് ടിൽ യു ഹേറ്റ്: ജെൻസികളുടെ പുതിയ ഡേറ്റിങ് ട്രെൻഡിനെ പറ്റി കേട്ടിട്ടുണ്ടോ? | Date Till You Hate’ Is A Gen Z New Dating Trend, Why is this Trend Going Viral on Social Media Malayalam news - Malayalam Tv9
Gen Z New Dating Trend: ഈ ട്രെൻഡ് പിന്തുടരുന്നത്, ബന്ധങ്ങളിൽ ആഴവും ആത്മാർത്ഥതയും ഇല്ലാതാക്കാൻ സാധ്യതയുണ്ട്.
1 / 5
ഈയിടെയായി ട്രെൻഡ് ആയ ഒന്നാണ് ടേറ്റ് ടിൽ യു ഹേറ്റ്. ഈ ട്രെൻഡ് അനുസരിച്ച്, ഒരാളോട് വെറുപ്പ് തോന്നുന്നത് വരെ അവരുമായി ഡേറ്റ് ചെയ്യുകയും, പിന്നീട് ഒരു പ്രത്യേക കാരണം കൂടാതെ തന്നെ ബന്ധം അവസാനിപ്പിക്കുകയും ചെയ്യുന്നു.
2 / 5
#DateTillYouHate എന്ന ഹാഷ്ടാഗ് ഉപയോഗിച്ചുള്ള TikTok, Instagram Reels വീഡിയോകളിലൂടെയാണ് ഈ ട്രെൻഡ് വൈറലായത്. ആളുകൾ തങ്ങളുടെ അനുഭവങ്ങൾ ഇതിലൂടെ പങ്കുവെക്കുന്നു.
3 / 5
"ജീവിതം ചെറുതാണ്, ഓരോ നിമിഷവും ആസ്വദിക്കൂ" എന്ന Gen Z-യുടെ കാഴ്ചപ്പാടുമായി ഇത് യോജിക്കുന്നു. വേർപിരിയലുകൾ ഒരു സാധാരണ കാര്യമായി അവർ കാണുന്നു.
4 / 5
ഇത് മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും, വിശ്വാസക്കുറവിനും, അടുപ്പം സ്ഥാപിക്കാൻ ഭയമുള്ള ഒരു മാനസികാവസ്ഥയ്ക്കും കാരണമാകുമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
5 / 5
ഈ ട്രെൻഡ് പിന്തുടരുന്നത്, ബന്ധങ്ങളിൽ ആഴവും ആത്മാർത്ഥതയും ഇല്ലാതാക്കാൻ സാധ്യതയുണ്ട്.