Devdutt Padikkal: പടിക്കൽ തരംഗം! ശ്രീലങ്കയ്ക്കെതിരെ രണ്ടാം സെഞ്ചുറി; ദ്രാവിഡിന്റെ 27 വർഷം പഴക്കമുള്ള നേട്ടവും തകർത്തു
Devdutt Padikkal World Record: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലും തകര്‍പ്പന്‍ സെഞ്ചുറിയാണ് ദേവ്ദത്ത് പടിക്കല്‍ നേടിയത്. കൊളംബോ ടെസ്റ്റില്‍ താരം 193 പന്തില്‍ 117 റണ്‍സെടുത്തു. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ശ്രീലങ്കയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന സന്ദർശക ടീമിന്റെ മൂന്നാം നമ്പർ ബാറ്ററെന്ന ലോകറെക്കോർഡ് ദേവ്ദത്ത് സ്വന്തമാക്കി.

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലും തകര്‍പ്പന്‍ സെഞ്ചുറിയാണ് ദേവ്ദത്ത് പടിക്കല്‍ നേടിയത്. കൊളംബോ ടെസ്റ്റില്‍ താരം 193 പന്തില്‍ 117 റണ്‍സെടുത്തു. 12 ഫോറുകള്‍ താരം അടിച്ചുകൂട്ടി. കേശാര നുവാന്തയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു (Image Credit Source: PTI).

ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ശ്രീലങ്കയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന സന്ദർശക ടീമിന്റെ മൂന്നാം നമ്പർ ബാറ്ററെന്ന ലോകറെക്കോർഡ് ദേവ്ദത്ത് സ്വന്തമാക്കി. മുൻ ന്യൂസിലൻഡ് നായകൻ സ്റ്റീഫൻ ഫ്ലെമിംഗിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് താരം മറികടന്നത്. 307 റണ്‍സാണ്ഫ്ലെമിംഗ് നേടിയത്. ദേവ്ദത്ത് 328 റണ്‍സ് നേടി.

ഒരു രണ്ട് മത്സര ടെസ്റ്റ് പരമ്പരയിൽ ശ്രീലങ്കൻ മണ്ണിൽ മൂന്നാം നമ്പറിലിറങ്ങി ഒന്നിലധികം സെഞ്ചുറികൾ നേടുന്ന ആദ്യ വിദേശ താരം എന്ന റെക്കോർഡും ദേവ്ദത്ത് തന്റെ പേരിൽ കുറിച്ചു. വിദേശത്ത് നടക്കുന്ന രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഒരു ഇന്ത്യൻ ബാറ്റർ നേടുന്ന ഏറ്റവും ഉയർന്ന റൺസെന്ന രാഹുൽ ദ്രാവിഡിന്റെ 27 വർഷം പഴക്കമുള്ള റെക്കോർഡും ദേവ്ദത്ത് തകർത്തു. 1998-99 ലെ ന്യൂസിലൻഡ് പര്യടനത്തിൽ ദ്രാവിഡ് നേടിയ 321 റൺസെന്ന നേട്ടമാണ് ദേവ്ദത്ത് തകര്‍ത്തത്. മറ്റൊരു നേട്ടവും ദേവ്ദത്ത് സ്വന്തമാക്കി.

ശ്രീലങ്കയിൽ വച്ച് നടക്കുന്ന ഒരു ടെസ്റ്റ് പരമ്പരയിൽ ഒന്നിലധികം സെഞ്ചുറികൾ നേടുന്ന ഏഴാമത്തെ ഇന്ത്യൻ ബാറ്ററായും ദേവ്ദത്ത് മാറി. വിനോദ് കാംബ്ലി, മുഹമ്മദ് അസറുദ്ദീൻ, സച്ചിൻ ടെണ്ടുൽക്കർ, വിരേന്ദർ സെവാഗ്, ശിഖർ ധവാൻ, ചേതേശ്വർ പൂജാര എന്നിവരാണ് ആദ്യ ആറു പേര്‍. ദേവ്ദത്ത് പടിക്കലിന്റെ തുടർച്ചയായ രണ്ടാം ടെസ്റ്റ് സെഞ്ചുറിയുടെ കരുത്തിൽ ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 300 റൺസെന്ന നിലയിലെത്തി. ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലും ദേവ്ദത്ത് സെഞ്ചുറി നേടിയിരുന്നു.

ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ദേവ്ദത്ത് 230 പന്തില്‍ 167 റണ്‍സ് നേടി. 15 ഫോറും ഒരു സിക്‌സറും പായിച്ചു. ദേവ്ദത്തിന്റെ കന്നി രാജ്യാന്തര സെഞ്ചുറിയായിരുന്നു ഇത്. രണ്ടാം ഇന്നിങ്‌സില്‍ 44 റണ്‍സ് നേടി.