Royal Enfield Classic 350: അൽപം ചെലവ് കൂടും, റോയൽ എൻഫീൽഡ് ക്ലാസ്സിക് 350 യുടെ വിലയിൽ മാറ്റം
Royal Enfield Classic 350 Updated Variant-Wise Price: റോയൽ എൻഫീൽഡ് ബൈക്കുകളിൽ ഏറ്റവും അധികം വിറ്റഴിക്കിപ്പെടുന്ന മോഡലാണ് ക്ലാസിക് 350. ഈ മോഡലിന് ഇപ്പോൾ നേരിയ വിലവർദ്ധവ് വരുത്തിയിരിക്കുകയാണ് കമ്പനി. ഇപ്പോൾ ലഭ്യമായ ഒമ്പത് കളർ ഓപ്ഷനുകൾക്കും ചെറിയ തോതിൽ എക്സ്-ഷോറൂം വില കൂട്ടിയിട്ടുണ്ട്. എൻട്രി-ലെവൽ 'റെഡ്ഡിച്ച് റെഡ്' (Redditch Red) മുതൽ പ്രീമിയം 'എമറാൾഡ്' (Emerald), 'സിഗ്നേച്ചർ വൈറ്റ്' (Signature White) വരെയുള്ള...
റോയൽ എൻഫീൽഡ് ബൈക്കുകളിൽ ഏറ്റവും അധികം വിറ്റഴിക്കിപ്പെടുന്ന മോഡലാണ് ക്ലാസിക് 350. ഈ മോഡലിന് ഇപ്പോൾ നേരിയ വിലവർദ്ധവ് വരുത്തിയിരിക്കുകയാണ് കമ്പനി. ഇപ്പോൾ ലഭ്യമായ ഒമ്പത് കളർ ഓപ്ഷനുകൾക്കും ചെറിയ തോതിൽ എക്സ്-ഷോറൂം വില കൂട്ടിയിട്ടുണ്ട്. എൻട്രി-ലെവൽ ‘റെഡ്ഡിച്ച് റെഡ്’ (Redditch Red) മുതൽ പ്രീമിയം ‘എമറാൾഡ്’ (Emerald), ‘സിഗ്നേച്ചർ വൈറ്റ്’ (Signature White) വരെയുള്ള എല്ലാ വകഭേദങ്ങളിലും പരമാവധി 2,000 രൂപ വരെയുള്ള വില വർദ്ധനവാണ് വന്നിരിക്കുന്നത്.
റോയൽ എൻഫീൽഡ് ക്ലാസിക് 350 വേരിയന്റുകളുടെ വിലവിവരങ്ങൾ
അടിസ്ഥാന മോഡലായ റെഡ്ഡിച്ച് റെഡിന് (Redditch Red) ഇപ്പോൾ 1.89 ലക്ഷം രൂപയാണ് വില വരുന്നത്; മദ്രാസ് റെഡിനാകട്ടെ (Madras Red) 1.96 ലക്ഷം രൂപയും. മെഡാലിയൻ ബ്രോൺസ് (Medallion Bronze) 2.01 ലക്ഷം രൂപയ്ക്കും, കമാൻഡോ സാൻഡ്’ (Commando Sand), ഗൂർഖ എഡിഷൻ (Gorkha Edition) എന്നീ വേരിയന്റുകൾ 2.12 ലക്ഷം രൂപയ്ക്കും സ്വന്തമാക്കാം. ഗൺ ഗ്രേ (Gun Grey), സ്റ്റെൽത്ത് ബ്ലാക്ക് (Stealth Black) വകഭേദങ്ങൾക്ക് 2.21 ലക്ഷം രൂപയാണ് വില വരുന്നത്. ടോപ് വേരിയന്റുകളായ എമറാൾഡ് (Emerald), സിഗ്നേച്ചർ വൈറ്റ് (Signature White) നിറങ്ങൾക്ക് 2.26 ലക്ഷം രൂപ വീതമാണ് വില.
Also Read: ഇനി കുറച്ച് അഡ്വഞ്ചർ ആവാം! ഹോണ്ട XR300L, XR300 റാലിയും ഇന്ത്യയിൽ
ഇക്കഴിഞ്ഞ ഓഗസ്റ്റിൽ പുറത്തിറക്കിയ ഗൂർഖാ എഡിഷന് ഏകദേശം 1,000 രൂപയുടെ ചെറിയ വർദ്ധനവ് മാത്രമാണ് ഉണ്ടായത്. അതേസമയം, എമറാൾഡ്, സിഗ്നേച്ചർ വൈറ്റ് വകഭേദങ്ങൾക്ക് 2,000 രൂപയും കൂടി. 20.2 എച്ച്.പിയുടെ കരുത്തും 27 ന്യൂട്ടൺ മീറ്റർ ടോർക്കും നൽകുന്ന 349 സിസി സിംഗിൾ-സിലിണ്ടർ എൻജിനും 5-സ്പീഡ് ഗിയർബോക്സുമാണ് ക്ലാസിക് 350-ൽ ഇപ്പോഴും തുടരുന്നത്. ഡ്യുവൽ ചാനൽ ABS വകഭേദങ്ങളിൽ അസിസ്റ്റ് ആൻഡ് സ്ലിപ്പർ ക്ലച്ച്, USB Type-C ചാർജിംഗ് സൗകര്യം എന്നിവയും കമ്പനി നൽകുന്നു. എന്നാൽ ബേസ് വേരിയന്റായ റെഡ്ഡിച്ച് റെഡ് (Redditch Red)-ൽ ഈ ഫീച്ചറുകൾ നിലവിൽ ലഭ്യമല്ല.
350 സിസി എൻജിനുള്ള ബോണവില്ലെ ടി4 (Bonneville T4) 2.55 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ എൻഫീൽഡിന്റെ തന്നെ ട്രയംഫ് അടുത്തിടെ പുറത്തിറക്കിയിരുന്നു. 2.80 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള ബോണവില്ലെ ടി40 എന്ന മോഡലും കമ്പനി ലോഞ്ച് ചെയ്തിട്ടുണ്ട്.
English Summary
The Classic 350 is the best-selling model among Royal Enfield bikes. The company has now implemented a slight price hike for this model; the ex-showroom prices for all nine available color options have been increased marginally.