AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ISL 2026-27: ഇത് കൊള്ളാമല്ലോ! ഐഎസ്എല്‍ സൗജന്യമായി കാണാം; യൂട്യൂബില്‍ തത്സമയം

ISL 2026-27 matches to be streamed live & free on YouTube: പ്രത്യേകം സ്ട്രീമിങ് തുക നൽകാതെ തന്നെ ആരാധകർക്ക് സീസണിലുടനീളമുള്ള മത്സരങ്ങൾ യൂട്യൂബിൽ തത്സമയം കാണാൻ സാധിക്കും. 2026-27 സീസണിലെ 163 മത്സരങ്ങളും യൂട്യൂബിൽ സൗജന്യമായി കാണാം. ലോകമെമ്പാടും തത്സമയം ലഭ്യമാകുന്നതിലൂടെ ഇന്ത്യയ്ക്ക് പുറത്തുള്ള പ്രേക്ഷകരിലേക്കും സാന്നിധ്യം ഉറപ്പിക്കാനാണ് യൂട്യൂബിലൂടെയുള്ള സംപ്രേഷണം വഴി ലക്ഷ്യമിടുന്നത്.

ISL 2026-27: ഇത് കൊള്ളാമല്ലോ! ഐഎസ്എല്‍ സൗജന്യമായി കാണാം; യൂട്യൂബില്‍ തത്സമയം
Indian Super League 2026-27Image Credit source: PTI
Jayadevan AM
Jayadevan AM | Published: 07 Oct 2026 | 10:05 PM

ഇന്ത്യയിലെ കാല്‍പന്ത് പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത. ഐഎസ്എല്‍ 2026-27 സീസണിലെ മുഴുവന്‍ മത്സരങ്ങളും യൂട്യൂബില്‍ സൗജന്യമായി തത്സമയം കാണാം. 163 മത്സരങ്ങളും യൂട്യൂബിൽ തത്സമയമായും സൗജന്യമായും ലഭ്യമാകുമെന്ന് ഇന്ത്യൻ സൂപ്പർ ലീഗ് ബുധനാഴ്ച അറിയിച്ചു. ഐഎസ്എല്ലിന്റെ ഡിജിറ്റൽ വ്യാപ്തി വർധിപ്പിക്കുന്നതിനും സബ്‌സ്‌ക്രിപ്ഷൻ തടസ്സങ്ങളൊന്നുമില്ലാതെ ഓരോ മത്സരവും ആരാധകരിലേക്ക് എത്തിക്കുന്നതിനുമാണ് ഈ നീക്കമെന്ന് ലീഗ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഒക്ടോബര്‍ പത്തിനാണ് ഐഎസ്എല്‍ ആരംഭിക്കുന്നത്. 13 ടീമുകള്‍ മാറ്റുരയ്ക്കുന്ന സീസണില്‍ ആകെ 163 മത്സരങ്ങളുണ്ടാകും.

പ്രത്യേകം സ്ട്രീമിങ് തുക നൽകാതെ തന്നെ ആരാധകർക്ക് സീസണിലുടനീളമുള്ള മത്സരങ്ങൾ യൂട്യൂബിൽ തത്സമയം കാണാൻ സാധിക്കും. 2026-27 സീസണിലെ 163 മത്സരങ്ങളും യൂട്യൂബിൽ സൗജന്യമായി കാണാം. ലോകമെമ്പാടും തത്സമയം ലഭ്യമാകുന്നതിലൂടെ ഇന്ത്യയ്ക്ക് പുറത്തുള്ള പ്രേക്ഷകരിലേക്കും സാന്നിധ്യം ഉറപ്പിക്കാനാണ് യൂട്യൂബിലൂടെയുള്ള സംപ്രേഷണം വഴി ലക്ഷ്യമിടുന്നത്. ഐഎസ്എൽ സംപ്രേഷണം ചെയ്യുന്ന ഏക പ്ലാറ്റ്‌ഫോം യൂട്യൂബ് മാത്രമല്ല. ഡിജിറ്റൽ സ്ട്രീമിംഗ് അവകാശങ്ങൾ സോണിലിവ് പ്ലാറ്റ്‌ഫോമിനും ഉണ്ടായിരിക്കുന്നതാണ്.

കൂടുതലും വാരാന്ത്യ മത്സരങ്ങള്‍

ഒക്ടോബർ 10 മുതൽ ജനുവരി 17 വരെയുള്ള ആദ്യ ഘട്ടത്തിൽ 78 മത്സരങ്ങളുണ്ടാകും. വാരാന്ത്യങ്ങൾക്ക് മുൻഗണന നൽകുന്ന രീതിയിലാണ് മത്സരക്രമം തയ്യാറാക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തിലെ 78 മത്സരങ്ങളിൽ 53 എണ്ണവും വെള്ളിയാഴ്ചകളിലോ ശനിയാഴ്ചകളിലോ ഞായറാഴ്ചകളിലോ ആണ് നടക്കുന്നത്.

Also Read: രാജകീയ മടക്കം! അവസാന പോരാട്ടത്തിലും ഗോളും അസിസ്റ്റുമായി മെസി; ബെനിനെ തകർത്ത് അർജന്റീന

ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ബെംഗളൂരു എഫ്സി, സ്പോർട്ടിംഗ് ക്ലബ് ഡൽഹിയെ നേരിടുന്നതോടെ പുതിയ ഐഎസ്എല്‍ സീസണിന് തുടക്കമാകും. ഉദ്ഘാടന ദിനത്തിലെ രണ്ടാമത്തെ മത്സരത്തിൽ ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ എഫ്സി ഗോവ, ചെന്നൈയിൻ എഫ്സിയെ നേരിടും.

ആകെ 13 ടീമുകള്‍

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി, ബംഗളൂരു എഫ്‌സി, ചെന്നൈയിൻ എഫ്‌സി, ചർച്ചിൽ ബ്രദേഴ്സ് എഫ്‌സി, ഈസ്റ്റ് ബംഗാൾ എഫ്‌സി, എഫ്‌സി ഗോവ, ഇന്റർ കാശി എഫ്‌സി, മോഹൻ ബഗാൻ സൂപ്പർ ജയന്റ്, മുംബൈ സിറ്റി എഫ്‌സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി, ഒഡീഷ എഫ്‌സി, പഞ്ചാബ് എഫ്‌സി, സ്പോർട്ടിംഗ് ക്ലബ് ഡൽഹി എന്നീ 13 ടീമുകളാണ് പങ്കെടുക്കുന്നത്.

ഹോം-ആൻഡ്-എവേ ഫോർമാറ്റ് തിരിച്ചെത്തുന്നതോടെ 2026-27 ഐഎസ്എല്ലിന് ദൈർഘ്യമേറിയ ഒരു സീസൺ ഉണ്ടായിരിക്കും. എല്ലാ 163 മത്സരങ്ങളും യൂട്യൂബിൽ സൗജന്യമായി ലഭ്യമാകുന്നതോടെ ഐഎസ്എല്ലിന് ജനപ്രീതി വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.

English Summary

All 163 matches of ISL 2026-27 will stream live and free on YouTube. The Indian Super League returns on October 10 with 13 participating teams. The season runs until May 2027 in a traditional home-and-away format.

Follow Us