AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

പെട്രോൾ പമ്പ് സീൽ ചെയ്യാനെത്തിയ ഇന്ത്യൻ ഓയിൽ ഉദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്തി; കർശന നടപടി ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി

IOC Manager Brutally Murdered on Duty in Maharashtra; Union Minister Seeks Action: കുറ്റക്കാർക്കെതിരെ അതിവേഗം നടപടി സ്വീകരിക്കുന്നതിനായി മഹാരാഷ്ട്ര സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയതായി മന്ത്രി ഹർദീപ് സിംഗ് പുരി എക്സിൽ കുറിച്ചു. നിഷ്ഠൂരമായ കൊലപാതകമാണ് നടന്നത് എന്നും, മഹേഷിൻ്റെ കുടുംബത്തിന് പെട്രോളിയം മന്ത്രാലയവും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്നും മന്ത്രി അറിയിച്ചു

പെട്രോൾ പമ്പ് സീൽ ചെയ്യാനെത്തിയ ഇന്ത്യൻ ഓയിൽ ഉദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്തി; കർശന നടപടി ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി
കൊല്ലപ്പെട്ട മഹേഷ് ഷെൽക്കെImage Credit source: X Hardeep Singh Puri, Ashley Cooper/The Image Bank/Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 07 Oct 2026 | 11:00 PM

മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയിൽ പെട്രോൾ പമ്പ് അടച്ചുപൂട്ടാനെത്തിയ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. ചൊവ്വാഴ്ച വൈകുന്നേരമാണ് നടുക്കുന്ന സംഭവമുണ്ടായത്. ബാസ്മത് താലൂക്കിലെ അംബചോണ്ടി ഗ്രാമത്തിലുള്ള പെട്രോൾ പമ്പ് ഔദ്യോഗികമായി സീൽ ചെയ്യാൻ എത്തിയതായിരുന്നു ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ മാനേജരും ഫീൽഡ് ഓഫീസറുമായ മഹേഷ് ഷെൽക്കെയും സംഘവും. നടപടികൾക്കിടെ പമ്പ് ഉടമയുടെ കുടുംബാംഗങ്ങളും ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുമുണ്ടാവുകയായിരുന്നു..

വൈകുന്നേരം നാലരയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. വാക്കുതർക്കത്തിനൊടുവിൽ അക്രമിസംഘം മഹേഷ് ഷെൽക്കെയെ തുടർച്ചയായി ഏഴ് തവണ കത്തി ഉപോയോഗിച്ച് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഈ പെട്രോൾ പമ്പ് നേരത്തെ അടച്ചുപൂട്ടിയിരുന്നതാണെന്നും, ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് വീണ്ടും പ്രവർത്തനം ആരംഭിച്ചതെന്നും വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ മഹാരാഷ്ട്ര സർക്കാരിനും പോലീസിനും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി നിർദ്ദേശം നൽകിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ അതിവേഗം നടപടി സ്വീകരിക്കുന്നതിനായി മഹാരാഷ്ട്ര സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയതായി മന്ത്രി ഹർദീപ് സിംഗ് പുരി എക്സിൽ കുറിച്ചു. നിഷ്ഠൂരമായ കൊലപാതകമാണ് നടന്നത് എന്നും, മഹേഷിൻ്റെ കുടുംബത്തിന് പെട്രോളിയം മന്ത്രാലയവും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്നും മന്ത്രി അറിയിച്ചു.

Also Read: Delhi Metro Flyover: ഗതാഗതക്കുരുക്കിന് വിട! ഡൽഹിയുടെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവർ ഡിസംബറിൽ തുറക്കും

സഹപ്രവർത്തകനെ നഷ്ടപ്പെട്ടതിൽ വലിയ വേദനയുണ്ടെന്നും, കുറ്റക്കാർക്കെതിരെ എത്രയും വേഗം കർശന നടപടി സ്വീകരിക്കാൻ മഹാരാഷ്ട്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെയർമാൻ എ.എസ് സാഹ്നി പ്രതികരിച്ചു. തൻ്റെ ജോലി ആത്മാർത്ഥതയോടെ ചെയ്തിരുന്ന മികച്ച ഉദ്യോഗസ്ഥനായിരുന്നു മഹേഷ് ഷെൽക്കെയെന്നും സാഹ്നി കൂട്ടിച്ചേർത്തു. മഹേഷിൻ്റെ കുടുംബത്തിന് പൂർണ്ണ പിന്തുണ നൽകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്..

കൊലപാതകത്തിൽ ഇന്ത്യൻ ഓയിൽ ഓഫീസേഴ്സ് അസോസിയേഷൻ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. പൊതുമേഖലാ സ്ഥാപനത്തിലെ ഉദ്യോഗസ്ഥന് നേരെയുണ്ടായ ക്രൂരമായ ആക്രമണം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. 24 മണിക്കൂറിനുള്ളിൽ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും ഔദ്യോഗിക കൃത്യനിർവ്വഹണത്തിലുള്ള ഉദ്യോഗസ്ഥർക്ക് ശക്തമായ സുരക്ഷ ഉറപ്പാക്കണമെന്നും അസോസിയേഷൻ മഹാരാഷ്ട്ര സർക്കാരിനോട് ആവശ്യപ്പെട്ടു

English Summary

An IndianOil official was brutally stabbed to death by a petrol pump owner’s family in Maharashtra while sealing the facility. Union Minister Hardeep Singh Puri has demanded swift action.

Follow Us