ധനുഷ് മൃണാൽ താക്കൂറുമായി പ്രണയത്തിൽ? അഭ്യൂഹങ്ങൾക്കിടെ ചർച്ചയായി താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്
Dhanush Mrunal Thakur Dating Rumors: മൃണാൽ താക്കൂറുമായുള്ള ഡേറ്റിംഗ് അഭ്യൂഹങ്ങൾക്കിടെയാണ് ധനുഷിന്റെ പുതിയ പോസ്റ്റ്. ധനുഷും നിത്യ മേനോനും പ്രധാന കഥാപാത്രമായി എത്തിയ ഇഡ്‌ലി കടൈ 'എന്ന ചിത്രത്തിലെ സുഖം' എന്നാരംഭിക്കുന്ന ഗാനമാണ് പങ്കുവച്ചിരിക്കുന്നത്.

ഏറെ ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് ധനുഷും നടി മൃണാൾ താക്കൂറും. കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പുറത്തുവരുന്നുണ്ട്. പൊതുവേദിയിൽ ഇരുവരും ഒന്നിച്ചെത്തിയതോടെയാണ് പ്രണയവാർത്തകൾ പ്രചരിച്ചത്. (Image Credits:Instagram)

മൃണാളിന്റെ പിറന്നാൾ ആഘോഷത്തിൽ ധനുഷ് പങ്കെടുത്തതും മൃണാൾ താക്കൂറും അജയ് ദേവ്ഗണും പ്രധാന വേഷത്തിലെത്തുന്ന 'സൺ ഓഫ് സർദാർ 2' എന്ന സിനിമയുടെ പ്രത്യേക പ്രദർശനത്തിൽ പങ്കെടുക്കാൻ ധനുഷ് മുംബൈയിൽ എത്തിയതും ആരാധകർക്കിടയിൽ ചർച്ചയ്ക്ക് വഴിവച്ചിരുന്നു.

ഇതിനിടെയിൽ ധനുഷ് മൃണാളിന്റെ കൈയിൽ പിടിച്ച് സംസാരിക്കുന്നതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇപ്പോഴിതാ ധനുഷ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് പുതിയ സ്റ്റോറിയാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

മൃണാൽ താക്കൂറുമായുള്ള ഡേറ്റിംഗ് അഭ്യൂഹങ്ങൾക്കിടെയാണ് ധനുഷിന്റെ പുതിയ പോസ്റ്റ്. ധനുഷും നിത്യ മേനോനും പ്രധാന കഥാപാത്രമായി എത്തിയ ഇഡ്‌ലി കടൈ 'എന്ന ചിത്രത്തിലെ സുഖം' എന്നാരംഭിക്കുന്ന ഗാനമാണ് പങ്കുവച്ചിരിക്കുന്നത്.

ഈ ഗാനം യൂട്യൂബിൽ 10 ദശലക്ഷം വ്യൂസ് കടന്നതിന്റെ സന്തോഷമാണ് താരം പങ്കുവച്ചത്. ധനുഷ് വരികൾ എഴുതിയിരിക്കുന്ന ഗാനത്തിന് ജിവി പ്രകാശ് കുമാർ ആണ് സംഗീതം നൽകിയിരിക്കുന്നത്. ഒരു റൊമാന്റിക് ഗാനമായിട്ടാണ് 'എന്ന സുഖം' ഒരുക്കിയിരിക്കുന്നത്.