Wound healing diet: ശരീരത്തിൽ മുറിവുണ്ടോ? എങ്കിൽ ഭക്ഷണം കഴിക്കുമ്പോൾ ഇതെല്ലാം ശ്രദ്ധിക്കണം
Essential Nutritional Tips: ഭക്ഷണക്രമത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുറിവ് വേഗത്തിൽ സുഖപ്പെടുത്താനുള്ള സാധ്യത വർദ്ധിക്കുമെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു.
1 / 5

മുറിവ് ശരീരത്തിലുണ്ടാകുമ്പോൾ ഭക്ഷണവും ശ്രദ്ധിക്കണം. അല്ലെങ്കിൽ പെട്ടെന്ന് ഉണങ്ങില്ല എന്ന് അറിയാമോ? പുതിയ കലകൾ (ടിഷ്യൂകൾ) നിർമ്മിക്കാൻ ചിക്കൻ, മീൻ, പയർവർഗ്ഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
2 / 5

കൊളാജൻ ഉത്പാദനത്തിനും വേഗത്തിൽ ഉണങ്ങാനും ഓറഞ്ച്, നാരങ്ങ, ബ്രോക്കോളി തുടങ്ങിയ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.
3 / 5

മുളപ്പിച്ച ധാന്യങ്ങൾ, ചീര, മഷ്റൂം പോലുള്ള പച്ചക്കറികളിൽ നിന്ന് സിങ്ക്, ബി വിറ്റാമിനുകൾ എന്നിവ നേടുക.
4 / 5

മുറിവുണങ്ങുന്നത് വേഗത്തിലാക്കാനും ചർമ്മം ആരോഗ്യത്തോടെയിരിക്കാനും ധാരാളം വെള്ളം കുടിക്കുക.
5 / 5

ശുദ്ധീകരിച്ച പഞ്ചസാരയും സംസ്കരിച്ച ഭക്ഷണങ്ങളും ഒഴിവാക്കുക; ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാനും വേഗം സുഖപ്പെടുത്താനും സഹായിക്കും.