Coconut Oil Lip Scrub: വെളിച്ചെണ്ണയും പഞ്ചസാരയും മാത്രം മതി; കറുത്ത ചുണ്ടുകൾ മിനിറ്റുകൾക്കുള്ളിൽ മാറ്റാം
Coconut Oil And Sugar Lip Scrub Making: ചിലർ സിഗരറ്റ് വലിക്കുന്നത് മൂലവും ഇത്തരത്തിൽ ചുണ്ടുകൾ കറക്കാറുണ്ട്. ചുണ്ടുകളിലെ മൃതകോശങ്ങൾ അടിഞ്ഞുകൂടുന്നതും ഈർപ്പമില്ലാതെ വരണ്ടുണങ്ങുന്നതുമാണ് പലപ്പോഴും ചുണ്ടുകൾക്ക് ഇരുണ്ട നിറം നൽകുന്നത്. ഈ കറുപ്പ് മാറാൻ പലരും വില കൂടിയ ലിപ് ബാമുകളും ട്രീറ്റുമെൻ്റുകളും എല്ലാം ചെയ്യാറുണ്ട്. അങ്ങനെയെങ്കിൽ ഈ നാച്ചുറൽ ലിപ് സ്ക്രബ് എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും അവ എങ്ങനെ ഉപയോഗിക്കണമെന്നും നോക്കാം.

പലതരം ലിപ്സ്റ്റിക്കുകൾ മാറി ഉപയോഗിച്ചും സൺ ടാൻ അടിച്ചും നമ്മുടെ മിക്കവരുടെയും ചുണ്ടുകൾ കറുത്ത് പോയിട്ടുണ്ടാകും. ചിലർ സിഗരറ്റ് വലിക്കുന്നത് മൂലവും ഇത്തരത്തിൽ ചുണ്ടുകൾ കറക്കാറുണ്ട്. ചുണ്ടുകളിലെ മൃതകോശങ്ങൾ അടിഞ്ഞുകൂടുന്നതും ഈർപ്പമില്ലാതെ വരണ്ടുണങ്ങുന്നതുമാണ് പലപ്പോഴും ചുണ്ടുകൾക്ക് ഇരുണ്ട നിറം നൽകുന്നത്. ഈ കറുപ്പ് മാറാൻ പലരും വില കൂടിയ ലിപ് ബാമുകളും ട്രീറ്റുമെൻ്റുകളും എല്ലാം ചെയ്യാറുണ്ട്. (Image Credit Source: Getty Images)

എന്നാൽ നമ്മുടെ വീടുകളിലെ നിത്യോപയോഗ സാധനമായ വെളിച്ചെണ്ണയും പഞ്ചസാരയും ചേർത്തുള്ള ഒരു നാച്ചുറൽ സ്ക്രബ് മാത്രം മതി നിങ്ങളുടെ കറുത്ത ചുണ്ടുകൾ മാറാൻ. കയ്യെത്തുന്ന ധൂരത്ത് പല സംവിധാനങ്ങൾ ഉണ്ടെങ്കിൽ ചെയ്യാനുള്ള മടി കാരണമാണ് നമ്മൾ ഇത്തരം ടിപ്സുകൾ ഒഴിവാക്കുന്നത്. അങ്ങനെയെങ്കിൽ ഈ നാച്ചുറൽ ലിപ് സ്ക്രബ് എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും അവ എങ്ങനെ ഉപയോഗിക്കണമെന്നും നോക്കാം.

അമിതമായി വരണ്ട മൃതകോശങ്ങളെയും അഴുക്കിനെയും ചർമ്മത്തിന് പരിക്കേൽപ്പിക്കാതെ നീക്കം ചെയ്ത് പുതിയ കോശങ്ങൾ രൂപപ്പെടാൻ പഞ്ചസാര സഹായിക്കുന്നു. അതുപോലെ ചുണ്ടുകളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന് ഈർപ്പം നിലനിർത്തുകയും, ഫാറ്റി ആസിഡുകൾ വഴിയും വിറ്റാമിൻ ഇ വഴിയും റഫ് ആയ ഭാഗങ്ങൾ മൃദുവാക്കുകയും ചെയ്യുന്നതാണ് വെളിച്ചെണ്ണയുടെ ജോലി.

ആദ്യം തന്നെ 1 ടീസ്പൂൺ പൊടിക്കാത്തത് അല്ലെങ്കിൽ നേരിയതായി പൊടിച്ചെടുത്ത പഞ്ചസാര എടുക്കുക. 1/2 ടീസ്പൂൺ വെളിച്ചെണ്ണ എടുക്കാം. ഉരുക്ക് വെളിച്ചെണ്ണയാണെങ്കിൽ വളരെ നല്ലത്. ആവശ്യമെങ്കിൽ 2- 3 തുള്ളി തേനും ഉപയോഗിക്കാം. ഒരു ചെറിയ പാത്രത്തിൽ പഞ്ചസാരയും വെളിച്ചെണ്ണയും ചേർത്ത് നല്ലതുപോലെ യോജിപ്പിക്കുക. തരിതരിപ്പുള്ള പാകത്തിൽ മിശ്രിതം ലഭിക്കും.

ആദ്യം ചുണ്ടുകൾ ചെറുചൂടുവെള്ളത്തിൽ (നിർബന്ധമില്ല) നനച്ച തുണികൊണ്ട് തുടച്ച് ഈർപ്പമുള്ളതാക്കുക. തയാറാക്കിവെച്ചിരിക്കുന്ന സ്ക്രബിൽ നിന്ന് അല്പം വിരലിലെടുത്ത് ചുണ്ടുകളിൽ തേച്ചുപിടിപ്പിക്കുക. 1 മുതൽ 2 മിനിറ്റ് വരെ വളരെ പതുക്കെ വട്ടത്തിൽ വിരലുകൾ കൊണ്ട് മസ്സാജ് ചെയ്യുക. അതിനുശേഷം വെള്ളത്തിൽ കഴുകിക്കളയുകയോ നനഞ്ഞ പഞ്ഞി ഉപയോഗിച്ച് തുടച്ചെടുക്കുകയോ ചെയ്യാം. സ്ക്രബ്ബ് ചെയ്ത ശേഷം ഏതെങ്കിലും നാച്ചുറൽ ലിപ് ബാമോ അല്പം നെയ്യോ വീണ്ടും പുരട്ടി നൽകാം.