AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sweet Potato Chana Masala: രുചികരം, ആരോഗ്യകരം; അത്താഴത്തിന് തയ്യാറാക്കാം മധുരക്കിഴങ്ങ് ചേർത്തൊരു വെറൈറ്റി ചനാ മസാല

Healthy Sweet Potato Chana Masala Recipe: ശരീരഭാരം കുറയ്ക്കാനും മസിൽ വളർച്ചയ്ക്കും വ്യായാമം ചെയ്യുന്നവർക്ക് മികച്ച ഊർജ്ജം നൽകാനും സഹായിക്കുന്ന ഏറ്റവും മികച്ചൊരു ഓപ്ഷനാണ് വെള്ള കടല ഇതിനൊപ്പം മധുരക്കിഴങ്ങ് കൂടി ചേരുമ്പോൾ സംഗതി കൂടുതൽ ഗംഭീരമാകും. മധുരക്കിഴങ്ങ് ചനാ മസാല വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

Sweet Potato Chana Masala: രുചികരം, ആരോഗ്യകരം; അത്താഴത്തിന് തയ്യാറാക്കാം മധുരക്കിഴങ്ങ് ചേർത്തൊരു വെറൈറ്റി ചനാ മസാല
പ്രതീകാത്മക ചിത്രം Image Credit source: istetiana /Moment/ Getty Images
Sumeesh T Unneen
Sumeesh T Unneen | Updated On: 03 Nov 2026 | 09:17 PM

രാത്രിയിൽ എന്ത് കഴിക്കും എന്നത് ഫിറ്റ്‌നെസ്സ് ശ്രദ്ധിക്കുന്ന പലരുടെയും വലിയൊരു സംശയമാണ്. കലോറിയും കൊഴുപ്പും കുറഞ്ഞ, എന്നാൽ ഫൈബർ ധാരാളമടങ്ങിയ ഒരു വിഭവമായാലോ? ശരീരഭാരം കുറയ്ക്കാനും മസിൽ വളർച്ചയ്ക്കും വ്യായാമം ചെയ്യുന്നവർക്ക് മികച്ച ഊർജ്ജം നൽകാനും സഹായിക്കുന്ന ഏറ്റവും മികച്ചൊരു ഓപ്ഷനാണ് വെള്ള കടല ഇതിനൊപ്പം മധുരക്കിഴങ്ങ് കൂടി ചേരുമ്പോൾ സംഗതി കൂടുതൽ ഗംഭീരമാകും. മധുരക്കിഴങ്ങ് ചനാ മസാല വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • ബ്രൗൺ റൈസ് – 1 കപ്പ്
  • മധുരക്കിഴങ്ങ് – 2 എണ്ണം
  • സവാള – 1
  • എണ്ണ, (ഒലീവ് ഓയിലോ, വെളിച്ചെണ്ണയോ) – 2 ടേബിൾ സ്പൂൺ
  • വെളുത്തുള്ളി (ചെറുതായി അരിഞ്ഞത്) – രണ്ടര ടേബിൾ സ്പൂൺ
  • ഇഞ്ചി (ചെറുതായി അരിഞ്ഞത്) – ഒന്നര ടേബിൾ സ്പൂൺ
  • മല്ലിപ്പൊടി – ഒന്നേമുക്കാൽ ടീസ്പൂൺ
  • ജീരകപ്പൊടി – ഒന്നേമുക്കാൽ ടീസ്പൂൺ
  • ഗരം മസാല – 2 ടേബിൾ സ്പൂൺ
  • വെള്ളക്കടല (കുതിർത്ത് വേവിച്ചത്) – 2 കപ്പ്
  • തക്കാളി (ചതച്ചത്) – ഒന്നര കപ്പ്
  • മല്ലിയില – അര കപ്പ്
  • തൈര് – അര കപ്പ്
  • ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ബ്രൗൺ റൈസ് പാകത്തിന് വെള്ളം ചേർത്ത് വേവിച്ച് മാറ്റി വെക്കുക. തുടർന്ന് മധുരക്കിഴങ്ങ് തൊലികളഞ്ഞ് അര ഇഞ്ച് വലിപ്പമുള്ള ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കണം. ഇത് വേവിച്ചെടുക്കുക. ഒരു ഫോർക്ക് ഉപയോഗിച്ച് കുത്തുമ്പോൾ എളുപ്പത്തിൽ ഇറങ്ങുന്ന പരുവമാകുമ്പോൾ ഇതിലെ വെള്ളം ഊറ്റിക്കളഞ്ഞ് മാറ്റിവെക്കാം.

Also Read: Chemmeen Karikku Varattiyathu: കരിക്കും ചെമ്മീനും ചേർന്നാൽ സംഗതി സൂപ്പർ! നാടൻ ചെമ്മീൻ മസാല തയ്യാറാക്കാം

ഇനി ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് ചെറുതായി അരിഞ്ഞ സവാളയും വെളുത്തുള്ളിയും ചേർത്ത് വഴറ്റുക. ഏകദേശം അഞ്ച് മിനിറ്റ് വഴറ്റുമ്പോൾ സവാളയുടെ നിറം മാറിവരും. ഇതിലേക്ക് മല്ലിപ്പൊടി, ജീരകപ്പൊടി, ഗരം മസാല, ഇഞ്ചി എന്നിവ ചേർത്ത് രണ്ട് മിനിറ്റ് നന്നായി ഇളക്കുക. മസാലയുടെ പച്ചമണം മാറിവരുമ്പോൾ നേരത്തെ വേവിച്ചുവെച്ചിരിക്കുന്ന കടല, തക്കാളി ചതച്ചത്, വേവിച്ച മധുരക്കിഴങ്ങ്, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക. നന്നായി തിളച്ചു വരുമ്പോൾ തീ കുറച്ചുവെച്ച് പാത്രം അടച്ചുവെച്ച് 15 മിനിറ്റോളം വേവിക്കണം.

ഗ്രേവി കുറുകി വരുമ്പോൾ അതിലേക്ക് തൈരും ചെറുതായി അരിഞ്ഞ മല്ലിയിലയും ചേർത്ത് നന്നായി ഇളക്കാം. തൈര് ചേർത്ത ശേഷം ഇത് രണ്ട് മൂന്ന് മിനിറ്റ് കൂടി വേവിക്കുക. നിങ്ങളുടെ രുചിക്കനുസരിച്ച് ആവശ്യമെങ്കിൽ അല്പം കുരുമുളകുപൊടിയും ഉപ്പും ഈ സമയത്ത് ചേർക്കാവുന്നതാണ്. വേവിച്ചുവെച്ച ബ്രൗൺ റൈസിനൊപ്പം ചൂടോടെ ഈ മധുരക്കിഴങ്ങ് ചനാ മസാല വിളമ്പാം. വ്യായാമം ചെയ്യുന്നവർക്കും ഡയറ്റ് നോക്കുന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന മികച്ചൊരു വിഭവമാണിത്.

English Summary

This high-fiber, low-calorie sweet potato chana masala is a perfect healthy dinner for fitness enthusiasts. Pair this delicious chickpea curry with brown rice for a nutritious meal.

Follow Us