AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

68MP സ്ക്വയർ സെൽഫി ക്യാമറയുമായി X500s, 200MP ക്യാമറയുമായി X500 അ‌ൾട്ര; അ‌ടുത്ത വിവോ ക്യാമറ മാറ്റങ്ങൾ ലീക്കായി

Vivo X500s and Vivo X500 Ultra camera features leaked: അ‌ണിയറയിൽ തയാറായിക്കൊണ്ടിരിക്കുന്ന വിവോ X500 അ‌ൾട്ര, വിവോ X500s മോഡലുകളുടെ ക്യാമറയുമായി ബന്ധ​പ്പെട്ട ലീക്ക് റിപ്പോർട്ടുകൾ ഇപ്പോൾ വന്നിട്ടുണ്ട്. പ്രമുഖ ടിസപ് സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ (DCS) ആണ് വരാൻ പോകുന്ന X500 സീരീസ് മോഡലുകളുടെ ക്യാമറ ഡീറ്റെയിൽസ് വെളിപ്പെടുത്തിയിരിക്കുന്നത്.

68MP സ്ക്വയർ സെൽഫി ക്യാമറയുമായി X500s, 200MP ക്യാമറയുമായി X500 അ‌ൾട്ര; അ‌ടുത്ത വിവോ ക്യാമറ മാറ്റങ്ങൾ ലീക്കായി
പ്രതീകാത്മക ചിത്രംImage Credit source: VIVO
Prasanth Kumar
Prasanth Kumar | Published: 03 Nov 2026 | 07:47 PM

വിവോയുടെ x സീരീസ് പ്രീമിയം മോഡലുകൾ ആളുകളുടെ ഇഷ്ടം പിടിച്ചുപറ്റിയത് ക്യാമറ മികവിലൂടെയായിരുന്നു. വിവോ x500 സീരീസിലെ പുതിയ മോഡലുകൾ ഇന്ത്യയിൽ ലോഞ്ചിന് തയാറെടുക്കുകയാണ്. ഇത് കൂടാതെ X500 സീരീസിലേക്ക് വിവോ X500 അൾട്രാ’ (Vivo X500 Ultra) എന്ന പുതിയ മോഡൽ ​ചൈനയിൽ ലോഞ്ച് ചെയ്യാനുള്ള തയാറെടുപ്പുകളും നടക്കുന്നുണ്ട്. അ‌ൾട്ര മോഡലിന് പുറമേ ഒരു Xs മോഡലും എത്തും എന്ന് പുതിയ ലീക്ക് റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിരിക്കുന്നു. ഇത് വിവോ X500s (Vivo X500s) മോഡൽ ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

അ‌ണിയറയിൽ തയാറായിക്കൊണ്ടിരിക്കുന്ന വിവോ X500 അ‌ൾട്ര, വിവോ X500s മോഡലുകളുടെ ക്യാമറയുമായി ബന്ധ​പ്പെട്ട ലീക്ക് റിപ്പോർട്ടുകൾ ഇപ്പോൾ വന്നിട്ടുണ്ട്. പ്രമുഖ ടിസപ് സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ (DCS) ആണ് വരാൻ പോകുന്ന X500 സീരീസ് മോഡലുകളുടെ ക്യാമറ ഡീറ്റെയിൽസ് വെളിപ്പെടുത്തിയിരിക്കുന്നത്.

Also Read: ഇത് ദീപാവലി സ്പെഷലാണ്! സ്നാപ്ഡ്രാഗൺ 8 ജെൻ 5 കരുത്തുള്ള ഐക്യൂ 15R 5ജിക്ക് 5000 രൂപ ഡിസ്കൗണ്ട്

ടിപ്സ്റ്റർ വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളിൽ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത് X500s മോഡലിന്റെ സെൽഫി ക്യാമറയുമായി ബന്ധപ്പെട്ട ഡീറ്റെയിൽസ് ആണ്. വിവോ X500s മോഡലിനായി 68MP-യുള്ള, ചതുരാകൃതിയിലുള്ള ഒരു സെൽഫി ക്യാമറ വിവോ പരീക്ഷിക്കുന്നു എന്ന് ഡിസിഎസ് വെളിപ്പെടുത്തി. തങ്ങളുടെ നെക്സ്റ്റ് ജനറേഷൻ പ്രീമിയം മോഡലുകളിൽ ക്യാമറയുമായി ബന്ധപ്പെട്ട വിവിധ നവീകരണങ്ങൾ വിവോ നടത്തിവരുന്നുണ്ട് എന്ന വലിയ സൂചന ഈ ലീക്ക് റിപ്പോർട്ട് നൽകുന്നു.

വിവോ X500 അ‌ൾട്ര മോഡലിന്റെ കാര്യമെടുത്താൽ, ഈ പ്രീമിയം മോഡലിൽ 50MP ഫ്രണ്ട് ക്യാമറയും, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഉണ്ടായിരിക്കും എന്നാണ് ഡിസിഎസ് പറയുന്നത്. ഇതിൽ രണ്ട് 50MP സെൻസറുകളും ഒരു 200MP സെൻസറും ഉൾപ്പെടുന്നു. 200MP സെൻസർ ടെലിഫോട്ടോ ക്യാമറയായിരിക്കാനാണ് സാധ്യത. അ‌തേസമയം മറ്റ് രണ്ട് 50MP ക്യാമറകളുടെ കൂടുതൽ ഡീറ്റെയിൽസ് നിലവിൽ അ‌ജ്ഞാതമാണ്.

1/1.12-ഇഞ്ച് വലിപ്പമുള്ള വലിയ സെൻസറോട് കൂടിയ 200MP ടെലിഫോട്ടോ ക്യാമറ വിവോ പരീക്ഷിക്കുന്നതായി നേരത്തെ ചില റിപ്പോർട്ടുകൾ വന്നിരുന്നു. സാംസങ് ആയിരിക്കാം ഇതിന്റെ നിർമ്മാതാക്കൾ എന്നാണ് സൂചന. എങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിലവിലെ ‘വിവോ X300 അൾട്രാ’യിൽ 1/1.4-ഇഞ്ച് സെൻസറുള്ള 200MP ടെലിഫോട്ടോ ക്യാമറയാണ് ഉപയോഗിച്ചിരിക്കുന്നത്.

സെൻസറിന്റെ വലിപ്പം കൂടുമ്പോൾ കൂടുതൽ പ്രകാശം ഉൾക്കൊള്ളാൻ സാധിക്കും, ഇത് കുറഞ്ഞ വെളിച്ചത്തിലും മികച്ച സൂം ഫോട്ടോഗ്രാഫി നൽകാനും, ചിത്രങ്ങളിൽ കൂടുതൽ വ്യക്തതയും ഡീറ്റെയിൽസും നിലനിർത്താനും സഹായിക്കും. അ‌തിനാൽ വരാൻ പോകുന്ന അ‌ൾട്ര മോഡലിലെ 200MP ക്യാമറയ്ക്ക് മികവ് കൂടും എന്ന് വിലയിരുത്തപ്പെടുന്നു.

നേരത്തെ X300 അ‌ൾട്ര മോഡലിന് ഒപ്പം X300s പുറത്തിറക്കിയിരുന്നു. അ‌തുപോലെ 2027 മാർച്ചിനും ഏപ്രിലിനും ഇടയിൽ X500 അ‌ൾട്രയും ഒപ്പം X500s മോഡലും വിവോ ​ചൈനയിൽ ലോഞ്ച് ചെയ്യും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ​ചൈനീസ് ലോഞ്ചിന് ശേഷം X300 അ‌ൾട്ര ഇന്ത്യയിലും എത്തി, അ‌തിനാൽ X500 അ‌ൾട്രയും ഭാവിയിൽ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്.

English Summary

Tipster DCS has revealed that Vivo is testing a 68MP square-shaped selfie camera for the Vivo X500s model. This leak strongly suggests that Vivo is working on various camera-related upgrades for its next-generation premium models. According to information from DCS, the Vivo X500 Ultra will feature a 50MP front camera and a triple rear camera setup.

Follow Us