Diwali 2025: ദീപാവലി ആഘോഷങ്ങളിൽ തിളങ്ങാം, താരങ്ങളുടെ ഔട്ട്ഫിറ്റ് ഐഡിയകൾ ഇതാ... | Diwali 2025, Five Bollywood-Inspired Ethnic Looks for Your Diwali Celebration Malayalam news - Malayalam Tv9

Diwali 2025: ദീപാവലി ആഘോഷങ്ങളിൽ തിളങ്ങാം, താരങ്ങളുടെ ഔട്ട്ഫിറ്റ് ഐഡിയകൾ ഇതാ…

Updated On: 

09 Oct 2025 13:50 PM

Diwali 2025, Outfit Ideas: ദീപങ്ങളുടെ ആഘോഷമായ ദീപാവലി വന്നെത്തി. ഓഫീസിലും മറ്റുമുള്ള ദീപാവലി ആഘോഷങ്ങളിൽ എങ്ങനെ അടിപൊളിയായി ഒരുങ്ങാമെന്ന ടെൻഷനിലാണോ? അഞ്ച് ബോളിവുഡ് സ്റ്റൈലുകൾ ഇതാ..

1 / 5കരീന കപൂർ ഖാന്റെ ഇൻഡോ-വെസ്റ്റേൺ ധോത്തി സ്കർട്ട് സെറ്റ് ആണ് ആദ്യത്തെ ഓപ്ഷൻ. ചുവപ്പ് നിറത്തിലുള്ള എംബല്ലിഷ്ഡ് കുർത്ത, കാൽമുട്ട് വരെ നീളമുള്ള ധോത്തി സ്കർട്ട് സെറ്റിനൊപ്പം ചേർത്തുള്ള ലുക്ക്. സ്വർണ്ണ എംബ്രോയ്ഡറിയുള്ള വി-നെക്ക്‌ലൈനും ബില്ലോവ് സ്ലീവുകളും ഔട്ട്ഫിറ്റിന്റെ ഭം​ഗി കൂട്ടുന്നു. (Image Credit: Social Media)

കരീന കപൂർ ഖാന്റെ ഇൻഡോ-വെസ്റ്റേൺ ധോത്തി സ്കർട്ട് സെറ്റ് ആണ് ആദ്യത്തെ ഓപ്ഷൻ. ചുവപ്പ് നിറത്തിലുള്ള എംബല്ലിഷ്ഡ് കുർത്ത, കാൽമുട്ട് വരെ നീളമുള്ള ധോത്തി സ്കർട്ട് സെറ്റിനൊപ്പം ചേർത്തുള്ള ലുക്ക്. സ്വർണ്ണ എംബ്രോയ്ഡറിയുള്ള വി-നെക്ക്‌ലൈനും ബില്ലോവ് സ്ലീവുകളും ഔട്ട്ഫിറ്റിന്റെ ഭം​ഗി കൂട്ടുന്നു. (Image Credit: Social Media)

2 / 5

ശിൽപ ഷെട്ടിയുടെ ജമ്പ്സ്യൂട്ട് സ്റ്റൈൽ സാരി ഡ്രേപ്പ് ലുക്കും പരീക്ഷിക്കാം. ബ്രൗൺ, വൈറ്റ് പോൾക്ക ഡോട്ട് ഹാഫ്-ഡ്രേപ്പ്ഡ് സാരി, ഷീർ ഫാബ്രിക്കിലുള്ള ബിഷപ്പ് സ്ലീവ്‌ഡ് വൈറ്റ് ബ്ലൗസിനൊപ്പം ധരിക്കാം. കൂടെ ജമ്പ്സ്യൂട്ടിന്റെ പോൾക്ക ഡോട്ട് പ്രിന്റ് കാണുന്നത് ആകർഷകമായ ലുക്ക് നൽകുന്നു. (Image Credit: Social Media)

3 / 5

അദിതി റാവു ഹൈദരിയുടെ ബ്രോക്കേഡ് സിൽക്ക് ജമ്പ്സ്യൂട്ട് ആണ് മറ്റൊരു ഓപ്ഷൻ. ഫുഷ്യാ പ്രിന്റുള്ള ഈ ജമ്പ്സ്യൂട്ടിൽ സ്ട്രെയിറ്റ് പാലാസോ പോലുള്ള പാന്റുകളും കൈമുട്ടോളം നീളമുള്ള സ്ലീവുകളും വി-നെക്ക്‌ലൈനും ഉണ്ട്. അതിന്റെ കൂടെ അനുയോജ്യമായ മേക്കപ്പും തുറന്നിട്ട മുടിയും ലുക്ക് കൂട്ടും. (Image Credit: Social Media)

4 / 5

സോനാക്ഷി സിൻഹയുടെ ഫ്ലോറൽ ഇൻഡോ-വെസ്റ്റേൺ കോ-ഓർഡ് സെറ്റും പരീക്ഷിക്കാം. ഫ്ലോറൽ വർക്കുകളുള്ള വെള്ള ത്രീ-പീസ് ഇൻഡോ-വെസ്റ്റേൺ കോ-ഓർഡ് സെറ്റ്. ഇതിൽ ക്രീം നിറത്തിലുള്ള ക്രോപ്പ് ടോപ്പും, പാലാസോ ബോട്ടവും കട്ടിയുള്ള ബോർഡ‍ർ ദുപ്പട്ട ഒരു കേപ്പ് പോലെ സ്റ്റൈലായി ധരിച്ചത് ലുക്കിനെ മനോഹരമാക്കി. (Image Credit: Social Media)

5 / 5

കൃതി സനോണിന്റെ കടും ചുവപ്പ് നിറത്തിലുള്ള സാരിയും പരീക്ഷിക്കാം. ഈ സാരിക്ക് കൃതി തിരഞ്ഞെടുത്തത് ഹൈ-കോളർ കഴുത്തുള്ള ക്രോപ്പ്-ടോപ്പ് ബ്ലൗസാണ്. മുൻവശത്ത് ബട്ടണുകളുള്ള ഈ ബ്ലൗസിൻ്റെ പിന്നിലെ കട്ട് ക്ലാസിക്കും ലുക്കിന് ക്ലാസിയും ഫോർമലും ആയ സ്റ്റൈൽ നൽകുന്നു. (Image Credit: Social Media)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും