1 കപ്പ് കടലമാവ് മതി! നെയ്യൂറും മൈസൂർ പാക്ക് വീട്ടിൽ തയ്യാറാക്കാം | Diwali 2026: Just 1 cup of gram flour is enough, You can prepare rich, ghee-laden Mysore Pak at home Malayalam news - Malayalam Tv9

Diwali 2026: 1 കപ്പ് കടലമാവ് മതി! നെയ്യൂറും മൈസൂർ പാക്ക് വീട്ടിൽ തയ്യാറാക്കാം

Updated On: 

29 Oct 2026 | 09:15 PM

Diwali 2026 Mysore Pak recipe: അല്പം നെയ് മണമുള്ള വായിൽ അലിഞ്ഞു ചേരുന്ന സോഫ്റ്റ് മൈസൂർ പാക്ക് വീട്ടിൽ തന്നെ തയ്യാറാക്കി നോക്കൂ. കാൽ കിലോ അതായത് ഒരു കപ്പ് കടലമാവ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ നിങ്ങൾക്ക് രണ്ട് കിലോ വരെ മൈസൂർ പാക്ക് തയ്യാറാക്കാവുന്നതാണ്. ഇതിന് പ്രധാനമായും ആവശ്യം ഒരു കപ്പ് അല്ലെങ്കിൽ കാൽക്കിലോ കടലമാവ്. ഒന്നര കപ്പ് നെയ്യ്, രണ്ട് കപ്പ് പഞ്ചസാര, ഒരു കപ്പ് വെള്ളം എന്നിവയാണ്. ഇനി എങ്ങനെ ഇത് എളുപ്പത്തിൽ തയ്യാറാക്കാമെന്നു.........

1 / 5
ഈ ദീപാവലിക്ക് ബേക്കറിയിൽ നിന്നും പലഹാരങ്ങൾ വാങ്ങുന്നതിന് പകരം വീട്ടിൽ പലഹാരം ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ? എങ്കിൽ ഈ വിശേഷ ദിവസം അല്പം നെയ് മണമുള്ള വായിൽ അലിഞ്ഞു ചേരുന്ന സോഫ്റ്റ് മൈസൂർ പാക്ക് വീട്ടിൽ തന്നെ തയ്യാറാക്കി നോക്കൂ. കാൽ കിലോ അതായത് ഒരു കപ്പ് കടലമാവ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ നിങ്ങൾക്ക് രണ്ട് കിലോ വരെ മൈസൂർ പാക്ക് തയ്യാറാക്കാവുന്നതാണ്.(IMAGE CREDIT SOURCE: SOCIAL MEDIA SCREEN GRAB)

2 / 5
 ഇതിന് പ്രധാനമായും ആവശ്യം ഒരു കപ്പ് അല്ലെങ്കിൽ കാൽക്കിലോ കടലമാവ്. ഒന്നര കപ്പ് നെയ്യ്, രണ്ട് കപ്പ് പഞ്ചസാര, ഒരു കപ്പ് വെള്ളം എന്നിവയാണ്. ഇനി എങ്ങനെ ഇത് എളുപ്പത്തിൽ തയ്യാറാക്കാമെന്നു നോക്കാം.

3 / 5
 ആദ്യം തന്നെ ഒരു പാനിൽ കടലമാവ് ചേർത്ത് മീഡിയം തീയിൽ ചെറുതായി നിറം മാറുന്നത് വരെ വറുത്തെടുക്കുക. മാവ് പാത്രത്തിലേക്ക് മാറ്റി അതിലേക്ക് ഒരു കപ്പ് നെയ്യ് ഒഴിച്ച് കട്ടകളില്ലാതെ നന്നായി കലക്കി വെക്കുക. ഒപ്പം മൈസൂർ പാക്ക് മാറ്റാൻ പാകത്തിൽ ഒരു ട്രേയിലോ പ്ലേറ്റിലോ അല്പം നെയ്യ് പുരട്ടി തയ്യാറാക്കി വെക്കുക.

4 / 5
തുടർന്ന് മറ്റൊരു പാനിൽ പഞ്ചസാരയും വെള്ളവും ചേർത്ത് തിളപ്പിച്ച് സിറപ്പ് തയ്യാറാക്കുക. പഞ്ചസാര ലൈറ്റ് ഒരു നൂൽ പരിവം ആകുമ്പോൾ നെയ്യിൽ ചാലിച്ച് വച്ച കടലമാവ് ഇതിലേക്ക് ഒഴിച്ച് കട്ട കെട്ടാതെ കൈവിടാതെ ഇളക്കുക. തീ ഇടയ്ക്കിടെ കൂട്ടിയും കുറച്ചും വെച്ച് ഇളക്കുന്നതിനിടയിൽ ബാക്കിയുള്ള അരക്കപ്പ് നെയ്യും അല്പാല്പമായി ചേർത്ത് കൊടുക്കുക.

5 / 5
മിശ്രിതം പാത്രത്തിന്റെ വശങ്ങളിൽ നിന്ന് വിട്ടുപോരുന്ന പാകമാകുമ്പോൾ നെയ്യ് പുരട്ടിവെച്ച ട്രെയിനിലേക്ക് മാറ്റി മൂന്നു മുതൽ നാലു മണിക്കൂർ വരെ തണുക്കാനായി അനുവദിക്കുക. അത് നന്നായി തണുത്ത കഴിയുമ്പോൾ ആവശ്യാനുസരണം കഷണങ്ങളാക്കി മുറിച്ചെടുക്കാം. അങ്ങനെ വളരെ രുചികരവും മൃതവുമായ മൈസൂർ പാക്ക് തയ്യാർ.

Loading...
Unable to load recommendations.
Follow Us
തക്കാളി മുഖത്ത് തേക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
പാൽ കേടാകാതിരിക്കാൻ എന്തു ചെയ്യണം? ഇതാ എളുപ്പവഴികള്‍
എന്ത് കഴിച്ചാലും ദഹിക്കുന്നില്ലേ? ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കൂ..!
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദീപാവലി എഡിഷൻ: ലാവ 5G ഡീൽ
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?
പ്രിൻസിപ്പാളും പിടിഎ പ്രസിഡൻ്റും വിനോദയാത്രയ്ക്കിടെ മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം
പിക്കപ്പിനെ വരെ വലിച്ചു കയറ്റുന്ന സ്പ്ലെണ്ടർ