ആരും പരിഗണിക്കാതെ ആകുമ്പോഴാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ വരുന്നത്; മാതൃത്വത്തെ കുറിച്ച് ദിയ | Diya Krishna responds to question about whether she experienced postpartum depression after childbirth Malayalam news - Malayalam Tv9

Diya Krishna: ആരും പരിഗണിക്കാതെ ആകുമ്പോഴാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ വരുന്നത്; മാതൃത്വത്തെ കുറിച്ച് ദിയ

Published: 

28 Jul 2025 20:25 PM

Diya Krishna About Postpartum Depression: അമ്മയായ സന്തോഷത്തിലാണ് നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണ. കുഞ്ഞിന്റെ വിശേഷങ്ങളെല്ലാം തന്നെ ദിയയുടെ അമ്മ സിന്ധു കൃഷ്ണയും തന്റെ യൂട്യൂബ് ചാനല്‍ വഴി പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്.

1 / 5ഏറെ നാളുകള്‍ക്ക് ശേഷം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ദിയ കൃഷ്ണ. അതില്‍ ദിയക്ക് ഏറെയും വന്ന ചോദ്യങ്ങള്‍ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ കുറിച്ചുള്ളതാണ്. (Image Credits: Diya Krishna Instagram)

ഏറെ നാളുകള്‍ക്ക് ശേഷം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ദിയ കൃഷ്ണ. അതില്‍ ദിയക്ക് ഏറെയും വന്ന ചോദ്യങ്ങള്‍ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ കുറിച്ചുള്ളതാണ്. (Image Credits: Diya Krishna Instagram)

2 / 5

ഞാന്‍ അമ്മയോട് ചോദിച്ചിരുന്നു എന്താണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെന്ന്. അമ്മയ്ക്കും അറിയില്ല, കുറേ പേര്‍ പറയുന്നത് കേട്ടിട്ടുള്ളൂവെന്ന് പറഞ്ഞു എന്ന് പറഞ്ഞുകൊണ്ടാണ് ദിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നത്.

3 / 5

തനിക്കും അത് എന്താണെന്ന് അറിയില്ല. തനിക്കൊരു കുഴപ്പവും ഇല്ലായിരുന്നു. താന്‍ ബാക്ക് ടു നോര്‍മലായിരുന്നു. താന്‍ പഴയത് പോലെ തന്നെ ഇരിക്കുന്നു. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ഉണ്ടോ എന്ന കാര്യം അറിയില്ല.

4 / 5

ഇതെല്ലാം ഓരോ ആളുകളെ അനുസരിച്ചാണെന്ന് തോന്നുന്നു. ചിലര്‍ക്ക് വീട്ടിലുള്ളവര്‍ ട്രീറ്റ് ചെയ്യുന്ന രീതിയോ മറ്റ് എന്തെങ്കിലും കുറവുകളോ ഉണ്ടാകുമ്പോഴായിരിക്കും ഈ അവസ്ഥയുണ്ടാകുന്നത്. ഭര്‍ത്താവ് വേണ്ടത്ര കെയര്‍ നല്‍കിയില്ലെങ്കിലും മോശം അവസ്ഥ വരുന്നുണ്ടാകും.

5 / 5

എന്നാല്‍ താന്‍ ലക്കിയാണ്. ഫാമിലിയിലെ എല്ലാവരും തന്നെ തനിക്കൊപ്പമുണ്ട്. അശ്വിനും കൂടെയുണ്ടെന്നും ദിയ പറഞ്ഞു. സ്‌നേഹിക്കാനും പരിചരിക്കാനും ആളുകള്‍ ഉള്ളപ്പോള്‍ ദിയക്ക് ഒരിക്കലും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ വരില്ലെന്ന് ആളുകള്‍ വീഡിയോക്ക് താഴെ കുറിക്കുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ