Diya Krishna: ഓമിക്ക് കൂട്ടായി പുതിയൊരാള്‍ കൂടി…; വീണ്ടും ഗർഭിണിയാണെന്ന് വിശേഷം പങ്കുവച്ച് തൻവി സുധീർ
Tanvi Sudheer Ghosh Announces Second Pregnancy: പുതിയ വ്ലോഗിലൂടെയാണ് രണ്ടാമത്തെ പ്രഗ്നൻസി തൻവി റിവീൽ ചെയ്തത്. ഒന്നര മാസത്തിനുശേഷമാണ് പുതിയ ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും ഓണത്തിനാണ് അവസാന വ്ലോഗ് ഇട്ടതെന്നും തൻവി വീഡിയോയിൽ പറയുന്നുണ്ട്.

ദിയയുടേയും അഹാന കൃഷ്ണയുടേയും സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് സുപരിചിതയാണ് തൻവി സുധീർ ഘോഷ്. സിന്ധുവിന്റെ സഹോദരിയുടെ മകളാണ് തൻവി. സോഷ്യൽ മീഡിയയിൽ സജീവമായ തൻവി തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞിരുന്നു. (Image Credits: Instagram Tanvi Sudheer Ghosh)

ഡിവോഴ്സിന്റെ പടിക്കൽ വരെ എത്തിയ ദാമ്പത്യം ജീവിതത്തെ കുറിച്ചും പിന്നീട് ഒത്തുതീർപ്പായതിനെ കുറിച്ചും തൻവി പങ്കുവച്ചിരുന്നു. ഇതിനു ശേഷം ഭർത്താവും മകനുമായ സന്തോഷ ജീവിതം നയിക്കുകയാണ് . ഇതിനിടെയിൽ പുതിയൊരു സന്തോഷ വാർത്ത പങ്കിട്ടിരിക്കുകയാണ് ഇപ്പോൾ.

വീണ്ടും അമ്മയാകാൻ പോകുന്നുവെന്നാണ് തൻവി പറയുന്നത്. പുതിയ വ്ലോഗിലൂടെയാണ് രണ്ടാമത്തെ പ്രഗ്നൻസി തൻവി റിവീൽ ചെയ്തത്. ഒന്നര മാസത്തിനുശേഷമാണ് പുതിയ ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും ഓണത്തിനാണ് അവസാന വ്ലോഗ് ഇട്ടതെന്നും പറഞ്ഞ തൻവി ഇതിനു ചില കാരണങ്ങളുണ്ടെന്നാണ് പറയുന്നത്.

പലരും കാര്യം അന്വേഷിച്ച് മെസേജ് അയക്കുന്നുണ്ടെന്നും വയ്യാത്തതുകൊണ്ടാണ് വീഡിയോ ഇടാത്തെതെന്നാണ് തൻവി പറയുന്നത്. പിന്നാലെ പ്രഗ്നൻസി ടെസ്റ്റ് ചെയ്യുന്നതിന്റേയും കുടുംബവുമായും ബന്ധുക്കളുമായും സന്തോഷം പങ്കിടുന്നതിന്റെ വീഡിയോയുമെല്ലാം വ്ലോഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആദ്യത്തെ പ്രഗ്നൻസിയെക്കാൾ വളരെ ബുദ്ധിമുട്ടേറിയതാണ് ഇതെന്നാണ് തോന്നുന്നതെന്നും മുൻപ് ഇത്രയും അനുഭവിച്ചിട്ടില്ലെന്നും തൻവി പറയുന്നു.തങ്ങൾ ഹാപ്പിയാണെന്നും ആലോചിച്ച് എടുത്ത തീരുമാനമാണ് ഇതെന്നും തൻവി പറയുന്നു. കുട്ടികൾ തമ്മിൽ ഒരുപാട് പ്രായ വ്യത്യാസം വരരുത് എന്ന് ഞങ്ങൾക്കുണ്ടായിരുന്നുവെന്നും ഇവർ പറയുന്നു.