AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Women’s ODI World Cup 2025: കൈവിട്ടത് വിലപ്പെട്ട പോയിന്റുകള്‍; വനിതാ ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇനി പ്രതീക്ഷയുണ്ടോ?

ICC Women's ODI World Cup 2025: തുടര്‍ തോല്‍വികള്‍ ഇന്ത്യന്‍ ടീമിനെ അമ്പരപ്പിച്ചിരിക്കുകയാണ്. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളിലാണ് ഇന്ത്യ തോറ്റത്. ഇന്ത്യയ്ക്ക് ഇനി സെമി ഫൈനല്‍ സാധ്യതകളുണ്ടോയെന്നാണ് ആരാധകരുടെ ചോദ്യം

jayadevan-am
Jayadevan AM | Published: 20 Oct 2025 13:06 PM
വനിതാ ഏകദിന ലോകകപ്പിലെ തുടര്‍ തോല്‍വികള്‍ ഇന്ത്യന്‍ ടീമിനെ അമ്പരപ്പിച്ചിരിക്കുകയാണ്. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളിലാണ് ഇന്ത്യ തോറ്റത്. കരുത്തരായ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകളാണ് ഇന്ത്യയെ തോല്‍പിച്ചത് (Image Credits: PTI)

1 / 5
മൂന്ന് ടീമുകളോടും അവസാന ഓവറുകളിലായിരുന്നു തോല്‍വി. അവസാന നിമിഷം വരെ വിജയം ഉറപ്പിച്ച ഈ മത്സരങ്ങളില്‍ വഴങ്ങിയ അപ്രതീക്ഷിത തോല്‍വികള്‍ മൂലം വിലപ്പെട്ട പോയിന്റുകളും നഷ്ടപ്പെടുത്തി. ഈ മത്സരങ്ങള്‍ ജയിച്ചിരുന്നെങ്കില്‍ ഇന്ത്യ ഇതിനകം സെമി ഫൈനലില്‍ പ്രവേശിക്കുമായിരുന്നു (Image Credits: PTI)

2 / 5
ഇന്ത്യയ്ക്ക് ഇനി സെമി ഫൈനല്‍ സാധ്യതകളുണ്ടോയെന്നാണ് ആരാധകരുടെ ചോദ്യം. തീര്‍ച്ചയായും ഇന്ത്യയ്ക്ക് ഇനി സാധ്യതയുണ്ട്. പക്ഷേ, ന്യൂസിലന്‍ഡിനെതിരെയുള്ള അടുത്ത മത്സരം നിര്‍ണായകമാകും (Image Credits: PTI)

3 / 5
23ന് ന്യൂസിലന്‍ഡിനെതിരെയും, 26ന് ബംഗ്ലാദേശിനെതിരെയുമാണ് മത്സരം. ഇതില്‍ ബംഗ്ലാദേശ് വലിയ വെല്ലുവിളി ഉയര്‍ത്തുന്നില്ല. എന്നാല്‍ ന്യൂസിലന്‍ഡ് കരുത്തരാണ് (Image Credits: PTI)

4 / 5
ന്യൂസിലന്‍ഡിനെയും, ബംഗ്ലാദേശിനെയും കീഴ്‌പ്പെടുത്താനായാല്‍ ഇന്ത്യയ്ക്ക് സെമി ഫൈനല്‍ സാധ്യതകളുണ്ട്. പോയിന്റ് പട്ടികയില്‍ ഇന്ത്യ നിലവില്‍ നാലാമതാണ്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ (Image Credits: PTI)

5 / 5