AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

നടന്മാരൊക്കെ പിന്നില്‍, 1.17 കോടി കൊടുത്ത് ഫാന്‍സി നമ്പര്‍ വാങ്ങിയത് ആരാണെന്ന് അറിയാമോ?

HR 88 B 8888 Fancy Number Auction: പുതിയ വാഹനങ്ങള്‍ വാങ്ങിച്ചാല്‍ ഫാന്‍സി നമ്പര്‍ സ്വന്തമാക്കാനുള്ള ശ്രമങ്ങളാകും ഭൂരിഭാഗം ആളുകളും നടത്തുന്നത്. സിനിമാ താരങ്ങളെല്ലാം തന്നെ ഉയര്‍ന്ന വില നല്‍കി ഫാന്‍സി നമ്പറുകള്‍ സ്വന്തമാക്കുന്ന വാര്‍ത്തകള്‍ എപ്പോഴും പുറത്തുവരാറുണ്ട്.

shiji-mk
Shiji M K | Updated On: 27 Nov 2025 12:20 PM
പല തരത്തിലുള്ള ആഗ്രഹങ്ങളും ജീവിതശൈലിയുമാണ് ഓരോ മനുഷ്യര്‍ക്കുമുള്ളത്. പുതിയ വാഹനങ്ങള്‍ വാങ്ങിച്ചാല്‍ ഫാന്‍സി നമ്പര്‍ സ്വന്തമാക്കാനുള്ള ശ്രമങ്ങളാകും ഭൂരിഭാഗം ആളുകളും നടത്തുന്നത്. സിനിമാ താരങ്ങളെല്ലാം തന്നെ ഉയര്‍ന്ന വില നല്‍കി ഫാന്‍സി നമ്പറുകള്‍ സ്വന്തമാക്കുന്ന വാര്‍ത്തകള്‍ എപ്പോഴും പുറത്തുവരാറുണ്ട്.  (Image Credits: Getty Images)

1 / 5
എന്നാല്‍ അവരെയെല്ലാം പിന്നിലാക്കി, രാജ്യത്തെ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയിരിക്കുകയാണ് ഹരിയാനയിലെ ചാര്‍ഖി ദാദ്രി ജില്ലയില്‍ നിന്നുള്ള സുധീര്‍ കുമാര്‍. 1.17 കോടി രൂപ നല്‍കി HR 88 B 8888 എന്ന ഫാന്‍സി നമ്പറാണ് അദ്ദേഹം സ്വന്തമാക്കിയത്.

2 / 5
45 പേര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ ലേലത്തിന്റെ അടിസ്ഥാന വില 50,000 രൂപയായിരുന്നു. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ വെബ് പോര്‍ട്ടലായ fancy.parivahan.gov.in വഴിയാണ് ലേലം നടക്കുന്നത്.

3 / 5
സുധീറിന്റെ വാഹന നമ്പറിലെ എച്ച് ആര്‍ ഹരിയാനയെ സൂചിപ്പിക്കുന്നു. 88 എന്ന ബദ്ര റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് നമ്പറാണ്.

4 / 5
ലേല പ്രക്രിയ ഓട്ടോമേറ്റഡ് ആണെന്നും ഓണ്‍ലൈന്‍ വഴിയാണ് എല്ലാ കാര്യങ്ങളും നടക്കുന്നതെന്നും ഹരിയാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അതുല്‍ കുമാര്‍ പറഞ്ഞു. എന്നാല്‍ 1.17 കോടി രൂപയ്ക്ക് ഫാന്‍സി നമ്പര്‍ ആരെങ്കിലും സ്വന്തമാക്കിയോ എന്ന കാര്യം ഇപ്പോള്‍ സ്ഥിരീകരിക്കാനാകില്ലെന്നും അദ്ദേഹം പറയുന്നു.

5 / 5