Breakfast and tooth decay: പ്രാതൽ മുടക്കിയാൽ പല്ല് വേദന ഉറപ്പ്; വിദഗ്ധർ പറയുന്നതിങ്ങനെ
Skipping Breakfast Cause Dental Issues: പ്രാതൽ ഒഴിവാക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഇത് ദന്താരോഗ്യത്തെയും ബാധിക്കുമെന്ന് അറിയാമോ?

തിരക്കുപിടിച്ച ദിവസങ്ങളിൽ പലരും ഒഴിവാക്കുന്ന ഒന്നാണ് പ്രാതൽ. എന്നാൽ, ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണമാണ് പ്രഭാത ഭക്ഷണം. പ്രാതൽ ഒഴിവാക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. എന്നാൽ, ഇത് പല്ലുകളെയും ബാധിക്കുമെന്ന് അറിയാമോ? (Image Credits: Pexels)

പ്രാതൽ ഒഴിവാക്കുന്നത് ദന്താരോഗ്യത്തെയും ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് നമ്മുടെ ശരീരത്തിന്റെ ആന്തരിക തലത്തെ തന്നെ മാറ്റിമറിക്കും. ഇത് ഗ്യാസ്ട്രിക് ആസിഡ് ഉത്പാദനം വർധിപ്പിക്കുന്നു. (Image Credits: Pexels)

അതുപോലെ തന്നെ, ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ നമ്മൾ ഒന്നും ചവയ്ക്കുന്നില്ല. ഇത് മൂലം ഉമിനീർ ഉത്പാദനവും കുറയും. ശരീരത്തിലെ ആസിഡിനെ നിർവീര്യമാക്കാൻ സഹായിക്കുന്ന സ്വാഭാവിക ഘടകമാണ് ഉമിനീർ. അതിനാൽ, പ്രാതൽ ഒഴിവാക്കുന്ന സമയത്ത് ആമാശയത്തിൽ അസിഡിറ്റി ഉണ്ടാകും. (Image Credits: Pexels)

അസിഡിറ്റി ആമാശയത്തെ മാത്രമല്ല ദന്താരോഗ്യത്തെയും ബാധിക്കും. അസിഡിറ്റി മൂലം വായിലെ പിഎച്ചിൽ മാറ്റം വരും. ഇത് ഇനാമൽ നശിക്കാനും പല്ലുകളിൽ കേടും പുളിപ്പും മറ്റും ഉണ്ടാകാനും കാരണമാകും. (Image Credits: Pexels)

അതുകൊണ്ട് തന്നെ, പ്രഭാത ഭക്ഷണം ഒഴിവാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അസിഡിറ്റി ഒഴിവാക്കുന്നതിന് രാവിലെ വെള്ളം കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നതാണ് നല്ലത്. ചൂടുള്ള ചായയും കാപ്പിയും മറ്റും വെറും വയറ്റിൽ കുടിക്കുന്നത് ഒഴിവാക്കുക. (Image Credits: Pexels)