AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

R Ashwin: അശ്വിന് വിദേശ ലീഗുകൾ കളിക്കാനാവുമോ?’; നിയമം ഇങ്ങനെ

Ashwin In Overseas Leagues: അശ്വിന് ടി20 ലീഗുകളിൽ കളിക്കാനാവുമോ? ഐപിഎലിൽ നിന്ന് വിരമിച്ച താരം ബിസിസിഐയുടെ മറ്റ് ചില നിബന്ധനകൾ കൂടി അനുസരിക്കണം.

abdul-basith
Abdul Basith | Published: 27 Aug 2025 13:40 PM
ഐപിഎലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തിയ അശ്വിൻ മറ്റ് ടി20 ടീമുകളിൽ കളിക്കാനുള്ള ശ്രമം നടത്തുമെന്ന സൂചന നൽകിയിരുന്നു. ബിഗ് ബാഷ്, എസ്എ 20, സിപിഎൽ തുടങ്ങി വിവിധ ടി20 ലീഗുകൾ ഇപ്പോൾ ഉണ്ട്. ബിസിസിഐയുടെ നിയമമനുസരിച്ച് അശ്വിന് ഇത് കഴിയുമോ എന്ന് നോക്കാം. (Image Credits- PTI)

1 / 5
വിദേശ ലീഗുകളിൽ കളിക്കാൻ ഒരു കളിക്കാരനെ യോഗ്യനാക്കുന്ന ചില കാര്യങ്ങളുണ്ട്. ബിസിസിഐയുടെ ഈ നിബന്ധനകളൊക്കെ പാലിച്ചാൽ അശ്വിനടക്കം ഏത് ഇന്ത്യൻ താരത്തിനും വിദേശലീഗുകളിൽ കളിക്കാം. കഴിഞ്ഞ സീസണിൽ എസ്എ20 കളിച്ച ഒരു ഇന്ത്യൻ താരവും നിലവിലുണ്ട്.

2 / 5
വിദേശ ലീഗുകളിൽ കളിക്കണമെങ്കിൽ മൂന്ന് നിബന്ധനകളാണ് ബിസിസിഐ മുന്നോട്ടുവച്ചിട്ടുള്ളത്. രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിക്കണം. ആഭ്യന്തര മത്സരങ്ങളിൽ നിന്ന് വിരമിക്കണം. ഐപിഎലിൽ നിന്ന് വിരമിക്കണം. ബിസിസിഐയുടെ ഈ മൂന്ന് നിബന്ധനകളും നിലവിൽ അശ്വിൻ പാലിച്ചിട്ടുണ്ട്.

3 / 5
മുൻപ് വിദേശ ലീഗ് കളിച്ച ഒരു രാജ്യാന്തര ഇന്ത്യൻ താരമേയുള്ളൂ, ദിനേശ് കാർത്തിക്. ഐപിഎലിൽ നിന്ന് വിരമിച്ച കാർത്തിക് കഴിഞ്ഞ സീസൺ എസ്എ20 ലീഗിൽ പാൾ റോയൽസിൻ്റെ താരമായിരുന്നു. 11 മത്സരങ്ങളിൽ ഒരു ഫിഫ്റ്റി അടക്കം 130 റൺസാണ് താരം സീസണിൽ നേടിയത്.

4 / 5
ഇത്തവണ എസ്എ20 ലീഗ് ലേലത്തിൽ പേര് നൽകിയിരിക്കുന്നത് 13 ഇന്ത്യൻ താരങ്ങളാണ്. പീയുഷ് ചൗള, സിദ്ധാർത്ഥ് കൗൾ, അങ്കിത് രാജ്പൂത് തുടങ്ങിയവർ ലേലത്തിൽ പേര് നൽകിയിട്ടുണ്ട്. ആകെ 784 താരങ്ങളാണ് ലേലത്തിൽ പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സെപ്തംബർ 9നാണ് ലേലം.

5 / 5