Hair Care Tips: അറ്റം വെട്ടിയാൽ മുടി വളരുമോ? സത്യം ഇതാണ്
Trimming Hair Benefits: ശരിക്കും അറ്റം വെട്ടുന്നതും മുടിയുടെ വളർച്ചയുമായി എന്തെങ്കിലും ബന്ധമുണ്ടോ? വിദഗ്ധർ പറയുന്നത് എന്താണെന്ന് നോക്കാം.

അറ്റം വെട്ടിയാൽ മുടി നന്നായി വളരും എന്ന ധാരണ പലർക്കും കാലങ്ങളായി ഉള്ളതാണ്. എന്നാൽ, ശരിക്കും അറ്റം വെട്ടുന്നതും മുടിയുടെ വളർച്ചയുമായി എന്തെങ്കിലും ബന്ധമുണ്ടോ? വിദഗ്ധർ പറയുന്നത് എന്താണെന്ന് നോക്കാം. (Image Credits: Pexels)

മുടിയുടെ വളർച്ചയും അറ്റം വെട്ടുന്നതും തമ്മിൽ യഥാർത്ഥത്തിൽ ബന്ധമൊന്നുമില്ല. മുടിയുടെ അറ്റം ട്രിം ചെയ്ത് കൊടുക്കുന്നത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കില്ല. അറ്റം ട്രിം ചെയ്യുന്നത് മുടിയുടെ നീളം വർധിപ്പിക്കും എന്നത് വെറും മിഥ്യയാണെന്നാണ് വിദഗ്ധർ പറയുന്നത്. (Image Credits: Pexels)

മുടി ട്രിം ചെയ്യണമെന്ന് പറയുന്നത് അറ്റം പിളരുന്നത് ഒഴിവാക്കാനാണ്. അറ്റം മുറിക്കുന്നത് മുടി ആരോഗ്യകരമായി വളരാൻ സഹായിക്കുന്നു. നീളമുള്ള മുടി വേണമെന്നാണ് ആഗ്രഹിക്കുന്നതെങ്കിൽ ഇത് വളരെ പ്രധാനമാണ്. (Image Credits: Pexels)

പിളർന്ന അറ്റങ്ങൾ മുറിച്ചു കളയുന്നത് മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും മുടി കട്ടിയുള്ളതായി തോന്നിക്കാനും സഹായിക്കുന്നു. അതിനാൽ, കൃത്യമായ ഇടവേളകളിൽ മുടി ട്രിം ചെയ്യുന്നത് നല്ലതാണ്. രണ്ടുമൂന്ന് മാസങ്ങൾ കൂടുമ്പോഴൊരിക്കൽ മുടി ട്രിം ചെയ്യാവുന്നതാണ്. (Image Credits: Pexels)

അറ്റം ട്രിം ചെയ്യുന്നതും നിങ്ങളുടെ മുടി സംരക്ഷണത്തിന്റെ ഭാഗമാക്കുക. എത്ര തവണ ട്രിം ചെയ്യുന്നു എന്നത് മുടിയുടെ തരം അനുസരിച്ചാണ് നിശ്ചയിക്കേണ്ടത്. എങ്കിലും കുറഞ്ഞത് മൂന്ന് മാസം കൂടുമ്പോഴെങ്കിലും മുടി ട്രിം ചെയ്തിരിക്കണം. (Image Credits: Pexels)