ആപ്പിൾ ജ്യൂസ് ഒറ്റവലിക്ക് വേണം കുടിക്കാൻ; ഇല്ലെങ്കിൽ പണി കിട്ടും, കാരണം ഇതാണ് | Drinking Apple Juice Slowly Can Harm Your Teeth, Here's Why Malayalam news - Malayalam Tv9

Apple Juice Drinking Tips: ആപ്പിൾ ജ്യൂസ് ഒറ്റവലിക്ക് വേണം കുടിക്കാൻ; ഇല്ലെങ്കിൽ പണി കിട്ടും, കാരണം ഇതാണ്

Updated On: 

20 Sep 2025 | 11:46 AM

Apple Juice Can Harm Your Teeth: ആപ്പിൾ ജ്യൂസ് ഒറ്റവലിക്ക് കുടിക്കാതെ പതിയെ ഒന്നിലധികം തവണയായി കുടിക്കുന്നത് പല്ലുകൾക്ക് നല്ലതല്ല. കാരണം എന്താണെന്ന് നോക്കാം.

1 / 6
മറ്റ് ജ്യൂസുകൾ അപേക്ഷിച്ച് ആപ്പിളിന്റെ ജ്യൂസ് കുടിക്കുമ്പോൾ അൽപ്പം സൂക്ഷിക്കണം. ഇല്ലെങ്കിൽ പല്ലിന് പണി കിട്ടാനുള്ള സാധ്യത കൂടുതലാണ്. അത് എന്തുകൊണ്ടാണെന്ന് നോക്കാം. (Image Credits: Pexels)

2 / 6
ആപ്പിളിൽ മാലിക് ആസിഡ് എന്നൊരു ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതിന് പല്ലിന്റെ ഇനാമലിനെ ദുർബലമാക്കാനുള്ള ശേഷിയുണ്ട്. ആസിഡ് മൂലം ഇനാമൽ നശിച്ചാൽ പല്ലുകൾക്ക് പെട്ടെന്ന് കേടുപാടുകൾ സംഭവിക്കാൻ ഇടയുണ്ട്. (Image Credits: Pexels)

3 / 6
അതുപോലെ തന്നെ, ആപ്പിളിൽ അടങ്ങിയിരിക്കുന്ന സ്വാഭാവിക പഞ്ചസാരയും പ്രശ്നക്കാരനാണ്. ആപ്പിൾ ജ്യൂസ് കുടിക്കുമ്പോൾ ഇതിലുള്ള പഞ്ചസാര വായിൽ തങ്ങി നിൽക്കും. ഇത് വായിൽ കൂടുതൽ ആസിഡ് ഉത്‌പാദനത്തിന് കാരണമാകും. (Image Credits: Pexels)

4 / 6
ഈ ആസിഡും പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുന്നു. അതിനാൽ, അമിതമായി ആപ്പിൾ ജ്യൂസ് കുടിക്കുന്നവരിൽ ദന്ത രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്. (Image Credits: Pexels)

5 / 6
അതിനാൽ, ആപ്പിള്‍ ജ്യൂസ് പതിയെ സിപ്പ് ചെയ്തോ അല്ലെങ്കില്‍ ഒന്നിലധികം തവണയായോ കുടിക്കുന്നത് ഒഴിവാക്കി, ഒറ്റവലിക്ക് കുടിക്കാൻ ശ്രദ്ധിക്കുക. അല്പം വെള്ളം ചേർത്ത് കുടിക്കുന്നതും നല്ലതാണ്. (Image Credits: Pexels)

6 / 6
ആപ്പിൾ ജ്യൂസ് കുടിച്ച ഉടനെ വായ വെള്ളം ഉപയോഗിച്ച് കഴുകാൻ മറക്കരുത്. ഇത് വായിൽ പറ്റിപ്പിടിച്ച പഞ്ചസാരയും ആസിഡും നീക്കം ചെയ്യാൻ സഹായിക്കും. (Image Credits: Pexels)

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ