Health Risks of Hot Beverages: ചൂട് ചായ ഊതി ഊതിയാണോ കുടിക്കുന്നത്? എങ്കിൽ കാൻസർ സാധ്യത കുറയ്ക്കാം
Drinking Hot Beverages Risks: കാപ്പിയും ചായയും ഉൾപ്പടെ ഏത് പാനീയങ്ങളും അമിതമായ ചൂടോടെ കുടിക്കുന്നത് കാൻസറിലേക്ക് നയിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

ഹരികൃഷ്ണൻസിലെ ഗുപ്തനെ പോലെ ചായ ഊതി ഊതി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ, അന്നനാളിയില്‍ വരുന്ന അര്‍ബുദമായ ഈസോഫാഗസ് കാന്‍സര്‍ തടയാൻ ഇത് സഹായിക്കുമെന്നാണ് ചില പഠനങ്ങൾ പറയുന്നത്. (Image Credits: Pexels)

കാപ്പിയും ചായയും ഉൾപ്പടെ ഏത് പാനീയങ്ങളും അമിതമായ ചൂടോടെ കുടിക്കുന്നത് ദഹനനാളിയിൽ പൊള്ളല്‍ ഉണ്ടാക്കാനും അതുവഴി അവിടുത്തെ കോശങ്ങൾ നശിക്കാനും സാധ്യതയുണ്ട്. ഇത് കാൻസറിലേക്ക് നയിക്കും. (Image Credits: Pexels)

സൗത്ത് അമേരിക്കയില്‍ നടന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍, 65 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂടോടെ പാനീയങ്ങൾ കുടിക്കുന്നത് കാര്‍സിനോജെനിക്ക് (കാന്‍സറിന് കാരണമാകുന്നത്) വിഭാഗത്തില്‍ ഉൾപ്പെടുത്തിയത്. (Image Credits: Pexels)

പഠനത്തില്‍ 70 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂടോടെ ഹെർബൽ ചായ കുടിക്കുന്നവരില്‍ ദഹനനാളിയില്‍ കാന്‍സര്‍ വരാനുള്ള സാധ്യത കണ്ടെത്തിയിരുന്നു. ആഫ്രിക്ക, ഏഷ്യ തുടങ്ങിയ പ്രദേശങ്ങളിൽ നടത്തിയ പഠനങ്ങളിലും സമാനമായ ഫലമാണ് ലഭിച്ചത്. (Image Credits: Pexels)

ഒറ്റ തവണ വലിയ അളവില്‍ ചായ/കാപ്പി കുടിക്കുന്നത് അപകടത്തിന്റെ ആഘാതം കൂട്ടുമെന്നും പഠനത്തിൽ പറയുന്നു. ഇത് ദഹനനാളിയിലെ ചൂട് 12 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർത്തും. പതിവായാൽ കോശങ്ങൾ തകരാറിലാകും. അതിനാൽ, അമിതമായ ചൂടോടെ പാനീയങ്ങൾ കുടിക്കുന്നത് പരമാവധി ഒഴിവാക്കുക. (Image Credits: Pexels)