മുരിങ്ങാക്കോൽ നീളത്തിൽ മുടി വളരും! വിറ്റാമിനുകളുടെയും മിനറൽസിന്റെയും കലവറയായ മുരിങ്ങ പതിവാക്കൂ | Drumstick will make your hair grow longer add this regular part of your diet, a storehouse of vitamins and minerals Malayalam news - Malayalam Tv9

Drumstick for Hair growth: മുരിങ്ങാക്കോൽ നീളത്തിൽ മുടി വളരും! വിറ്റാമിനുകളുടെയും മിനറൽസിന്റെയും കലവറയായ മുരിങ്ങ പതിവാക്കൂ

Updated On: 

02 Dec 2025 10:29 AM

Drumstick for Hair growth: മുടിയുടെ ബലത്തിനും വളർച്ചയ്ക്കും ആവശ്യമായ പ്രോട്ടീന്റെ നിർമ്മാണ ബ്ലോക്കുകൾ ആയ അമിനോ ആസിഡുകളും മുരിങ്ങയിൽ...

1 / 5മുറ്റത്തെ മുല്ലക്ക് മണമില്ല എന്നപോലെയാണ് നമ്മുടെ നാട്ടിലും തൊടിയിലും എല്ലാം ധാരാളം കാണുന്ന സാധനങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. എന്നാൽ അവയെ നാം പലപ്പോഴും അവ​ഗണിക്കുകയും ചെയ്യും. അത്തരത്തിൽ ആദ്യകാലങ്ങളിൽ നമ്മുടെ വീട്ടിലും തൊടിയിലും ആയി ധാരാളം കണ്ടുകൊണ്ടിരുന്ന ഒരു മരമാണ് മുരിങ്ങ. (PHOTO: TV9 Network)

മുറ്റത്തെ മുല്ലക്ക് മണമില്ല എന്നപോലെയാണ് നമ്മുടെ നാട്ടിലും തൊടിയിലും എല്ലാം ധാരാളം കാണുന്ന സാധനങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. എന്നാൽ അവയെ നാം പലപ്പോഴും അവ​ഗണിക്കുകയും ചെയ്യും. അത്തരത്തിൽ ആദ്യകാലങ്ങളിൽ നമ്മുടെ വീട്ടിലും തൊടിയിലും ആയി ധാരാളം കണ്ടുകൊണ്ടിരുന്ന ഒരു മരമാണ് മുരിങ്ങ. (PHOTO: TV9 Network)

2 / 5

എന്നാൽ പലയിടത്തു നിന്നും ഇന്ന് മുരിങ്ങ മാഞ്ഞു പോയിരിക്കുന്നു. അതിനാൽ തന്നെ ഇന്ന് മുരിങ്ങയുടെ വിലയും വർദ്ധിച്ചു. വലിയ വില കൊടുത്ത് മാർക്കറ്റിൽ നിന്നും ആളുകൾ വാങ്ങിക്കുന്ന ഒരു പച്ചക്കറിയായി മുരിങ്ങമാറി. പല ആരോഗ്യപ്രശ്നങ്ങൾക്കും ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ലഭിക്കുവാൻ മുരിങ്ങ കഴിക്കുന്നത് വളരെ നല്ലതാണ്. (PHOTO: TV9 Network)

3 / 5

പ്രധാനമായും ഇന്ന് പലരും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് മുടികൊഴിച്ചിൽ അകാലനര എന്നിവ. നമ്മുടെ ജീവിത ശൈലിയിലും ഭക്ഷണക്രമത്തിലും കൊണ്ടുവരുന്ന ചെറിയ മാറ്റങ്ങൾ കൊണ്ട് തന്നെ ഇവയ്ക്ക് പരിഹാരം കാണാൻ സാധിക്കുന്നതാണ്. അതിൽ പ്രധാനമാണ് മുരിങ്ങ നമ്മളുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത്.. (PHOTO: TV9 Network)

4 / 5

നാം കഴിക്കുന്ന ഭക്ഷണത്തിൽ ഏതെങ്കിലും രീതിയിൽ മുരിങ്ങ വിഭവം ഉൾപ്പെടുത്തുന്നത് മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്ക് വലിയ മാറ്റം കൊണ്ടുവരാൻ സാധിക്കും.ആരോഗ്യമുള്ള മുടിക്ക് അത്യാവശ്യം ആയ വിറ്റാമിൻ എ, സി, ഇ, ബി വിറ്റാമിനുകൾ ഇരുമ്പ് സിംഗ് എന്നിവ മുരിങ്ങയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. മുടിയുടെ ബലത്തിലും വളർച്ചയും ആവശ്യമായ പ്രോട്ടീന്റെ നിർമ്മാണ ബ്ലോക്കുകൾ ആയ അമിനോ ആസിഡുകളും മുരിങ്ങയിൽ അടങ്ങിയിട്ടുണ്ട്. (PHOTO: TV9 Network)

5 / 5

മുരിങ്ങ കോലായാലും മുരിങ്ങയില ആയാലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. മുരിങ്ങയിലയിലെ ധാതുക്കൾ തലയോട്ടിയിലേക്കുള്ള രക്തചക്രമണം മെച്ചപ്പെടുത്താൻ സഹായിക്കും ഇത് മുടിയുടെ ഫോളിക്കുകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.(PHOTO: TV9 Network)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും