AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Duleep Trophy 2025: തിളങ്ങിയത് നിധീഷ് മാത്രം, അസ്ഹറുദ്ദീനും സല്‍മാനും ഫൈനല്‍ നിര്‍ണായകം

Duleep Trophy 2025 Final: സെമി ഫൈനലില്‍ മലയാളി താരങ്ങളില്‍ തിളങ്ങിയത് എംഡി നിധീഷ് മാത്രം. സൗത്ത് സോണ്‍ താരമായ നിധീഷ് നോര്‍ത്ത് സോണിനെതിരെ മൂന്ന് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനും, സല്‍മാന്‍ നിസാറിനും തിളങ്ങാനായില്ല

jayadevan-am
Jayadevan AM | Published: 07 Sep 2025 19:25 PM
ദുലീപ് ട്രോഫിയില്‍ സെമി ഫൈനലില്‍ മലയാളി താരങ്ങളില്‍ തിളങ്ങിയത് എംഡി നിധീഷ് മാത്രം. സൗത്ത് സോണ്‍ താരമായ നിധീഷ് നോര്‍ത്ത് സോണിനെതിരെ മൂന്ന് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനും, സല്‍മാന്‍ നിസാറിനും തിളങ്ങാനായില്ല (Image Credits: PTI)

1 / 5
അസ്ഹറുദ്ദീന്‍ 36 പന്തില്‍ 11 റണ്‍സെടുത്ത് പുറത്തായി. 69 പന്തില്‍ 29 റണ്‍സാണ് സല്‍മാന്‍ നിസാര്‍ എടുത്തത്. സെപ്തംബര്‍ 11ന് ആരംഭിക്കുന്ന ഫൈനലില്‍ സൗത്ത് സോണും സെന്‍ട്രല്‍ സോണും ഏറ്റുമുട്ടും (Image Credits: PTI)

2 / 5
ദേശീയ സെലക്ടര്‍മാരുടെ ശ്രദ്ധയില്‍പെടാന്‍ അസ്ഹറുദ്ദീനും, സല്‍മാനും ഫൈനലില്‍ മികച്ച പ്രകടനം പുറത്തെുത്തേ തീരൂ. നോര്‍ത്ത് സോണിനെതിരായ സെമി പോരാട്ടം സമനിലയില്‍ കലാശിച്ചിരുന്നു. സ്‌കോര്‍: സൗത്ത് സോണ്‍-536, ഒരു വിക്കറ്റിന്‌ 95. നോര്‍ത്ത് സോണ്‍-361 (Image Credits: PTI)

3 / 5
ആദ്യ ഇന്നിങ്‌സ് ലീഡിന്റെ മികവിലാണ് സൗത്ത് സോണ്‍ ഫൈനലിലെത്തിയത്. 152 റണ്‍സെടുത്ത നാരായണ്‍ ജഗദീശന്റെ ബാറ്റിങാണ് സൗത്ത് സോണിന് കരുത്തായത്. രണ്ടാം ഇന്നിങ്‌സില്‍ താരം പുറത്താകാതെ 52 റണ്‍സെടുത്തു (Image Credits: PTI)

4 / 5
ആദ്യ ഇന്നിങ്‌സില്‍ 57 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കല്‍, 54 റണ്‍സെടുത്ത റിക്കി ഭുയി, 58 റണ്‍സെടുത്ത തനയ് ത്യാഗരാജന്‍ എന്നിവരും തിളങ്ങി. നിധീഷിനെ കൂടാതെ നാല് വിക്കറ്റെടുത്ത ഗുര്‍ജപ്‌നീത് സിങും ബൗളിങില്‍ മികച്ച പ്രകടനം പുറത്തെടുത്തു (Image Credits: PTI)

5 / 5