ഭൂമിയെ അരമിറ്റർ കനത്തിൽ മൂടാൻമാത്രം സ്വർണം കാൽ ചുവട്ടിൽ ഒളിഞ്ഞിരിക്കുന്നു: ഞെട്ടിക്കുന്ന കണ്ടെത്തൽ! | Earth's Hidden Treasure: Enough Gold in the Core to Coat the Planet in a 50cm Layer Malayalam news - Malayalam Tv9

ഭൂമിയെ അരമിറ്റർ കനത്തിൽ മൂടാൻമാത്രം സ്വർണം കാൽ ചുവട്ടിൽ ഒളിഞ്ഞിരിക്കുന്നു: ഞെട്ടിക്കുന്ന കണ്ടെത്തൽ!

Published: 

08 Aug 2026 | 02:35 PM

Unreachable Wealth: പൊന്നിൻ്റെ വില കേട്ട് ഓരോ ദിവസവും കണ്ണു തള്ളുന്നവരാണ് നമ്മൾ. കാരണം കഴിഞ്ഞ കുറച്ചുകാലമായി സ്വർണവില കയ്യെത്താ ദൂരത്തേക്ക് പായുകയാണല്ലോ. എന്നാൽ ഈ മണ്ണിൽ പൊന്നിന് ഒരു പഞ്ഞവുമില്ല എന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. എല്ലാ ഭൂഖണ്ഡങ്ങളെയും അമ്പത് സെൻ്റീമീറ്റർ കനത്തിൽ പൊതിയാൻ മാത്രം സ്വർണ്ണം നമ്മുടെ കാൽചുവട്ടിൽ ഒളിഞ്ഞിരിക്കുന്നു എന്നാണ് കണ്ടെത്തൽ.

1 / 5
എന്നാൽ ആ സ്വർണം എളുപ്പത്തിൽ കുഴിച്ചെടുക്കാമെന്ന് കരുതരുത്. ഭൂമിയുടെ ഉപരിതതലത്തിൽ നിന്നും ഏകദേശം 2900 കിലോമീറ്റർ താഴെയുള്ള മറ്റാലിക് കോറിലാണ് ഇത്രയുമധികം അളവിൽ സ്വർണം കിടക്കുന്നത്. ഇത് ഖനനം ചെയ്ത് പുറത്തെടുക്കുക എന്നത് തീർത്തും അസ്വാധ്യമായ കാര്യം തന്നെ. കാരണം അതിനുള്ള സാങ്കേതികവിദ്യ ഇപ്പോൾ നമ്മുടെ പക്കലില്ല. (Image Credit source: Getty Images)

2 / 5
ഭൂമിയുടെ അഘാതമായ അടിത്തട്ടിലുള്ള സ്വർണം പോലുള്ള അമൂല്യ ലോഹങ്ങൾ ഉപരിതലത്തിലേക്ക് നീങ്ങൂന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനായി നടത്തിയ പഠനത്തിൽ നേരിയ പ്രതീക്ഷക്ക് വകയുണ്ട് എന്ന് കാണാം. ഗോട്ടിംഗൻ സർവകലാശാലയിലെ ഗവേഷകനായ നിൽസ് മെസ്ലിങ്ങിൻ്റെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘം ഹവായിൽ അഗ്നിപർവ്വതങ്ങളിൽ നിന്ന് ശേഖരിച്ച പാറകളിൽ നടത്തിയ പരിശോധനകളിൽ ഭൂമിയുടെ കോറിലെ ചില വസ്തുക്കൾ മാൻ്റിലിലൂടെ ഉപരിതലത്തിലേക്ക് എത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

3 / 5
റുഥീനിയം, ടങ്സ്റ്റൺ എന്നീ മൂലകങ്ങളിൽ കാണപ്പെടുന്ന വ്യതിയാനങ്ങളാണ് സംഘം പരിശോധിച്ചത്. ഇതിനർത്ഥം വലിയ അളവിൽ സ്വർണം ഉൾപ്പടെയുള്ള അമൂല്യ ലോഹങ്ങൾ ആഴങ്ങളിൽ നിന്നും ഭൂമിയുടെ ഉപരിതലത്തിലേക്ക് എത്തുന്നു എന്നല്ല. റൂഥീനിയം ഉപയോഗിച്ച് അമൂല്യ ലോഹങ്ങളുടെ ഉറവിടം കണ്ടെത്തുകയാണ് ശാസ്ത്രജ്ഞർ ലക്ഷ്യമിട്ടത്.

4 / 5
ഭൂമിയിലെ സ്വർണം ഉൾപ്പടെയുള്ള അമൂല്യ ലോഹങ്ങളുടെ 99 ശതമാനത്തിലധികവും മാൻ്റിലിന് വളരെ താഴെയാണ് സ്ഥിതി ചെയ്യുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. സ്വർണ്ണം ഇരുമ്പ് കലർന്ന ലോഹങ്ങളുമായി അതിവേഗം ലയിക്കുന്ന സ്വഭാവമുള്ളവയാണ്. ഭൂമിയുടെ രൂപീകരണത്തിൻ്റെ ആദ്യ ഘട്ടങ്ങളിൽ ഗ്രഹം വളരെ ചൂടായിരുന്ന സമയത്താണ് ഈ വിലയേറിയ ലോഹങ്ങൾ ഭൂമിയുടെ ആന്തരിക പാളികളിലേക്ക് നീങ്ങി ഉറച്ചുപോയത്.

5 / 5
പ്രശസ്തമായ നേച്ചർ ജേണലിലാണ് ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത്രയധികം താഴ്ചയിലേക്കൊന്നും പോകേണ്ടതില്ല. മണ്ണിനടിയിൽ തന്നെ പലയിടങ്ങളിലും സ്വർണം ഒളിഞ്ഞിരിപ്പുണ്ട്. കേരളത്തിൽ തന്നെ പലയിടങ്ങളിലും സ്വർണത്തിൻ്റെ സാനിധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത് പുറത്തെടുക്കുക അതീവ കഠിനമായതിനാൽ ഖനനം വേണ്ട എന്ന തീരുമാനത്തിൽ എത്തുകയാണ് ചെയ്തിട്ടുള്ളത്. കേരളത്തിൻ്റെ അയൽ സംസ്ഥാനമായ ആന്ധ്രാ പ്രദേശിൽ വലിയ അളവിലാണ് സ്വർണം ഖനനം ചെയ്തെടുക്കുന്നത്.

Follow Us
വെറും 100 രൂപ മുതല്‍ സ്വർണം, ഇത് ജെൻ സി മോഡൽ
KSFE-യില്‍ നിന്ന് കൂടുതല്‍ ലാഭം നേടാന്‍ CSDT മാസ്റ്റര്‍ സ്ട്രാറ്റജി
ഫ്രീഡം സെയിലിൽ വാങ്ങാൻ 5 ഐക്യൂ ഫോണുകൾ
മഴക്കാലത്ത് ബൈക്ക് മെയിന്റനൻസ് എങ്ങനെ വേണം?
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു