AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bigg Boss Malayalm Seson 8: പൂക്കി വൈബിനൊപ്പം മലബാർ ഭാഷയും ക്യൂട്ട്നസ്സും! നേഹ സൂപ്പറെന്ന് സോഷ്യൽ മീഡിയ

Neha Fathima getting attention through her Cute Charm and Malabar Slang: ഇത്തവണത്തെ ബിഗ് ബോസ് സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളാണ് നേഹ ഫാത്തിമ. ഈ സീസണിന്റെ ഉദ്ഘാടന വേദിയിൽ കുട്ടിത്തം മാറാത്ത സംസാര ശൈലിയുമായി എത്തിയത് മുതലേ നേഹയെ ശ്രദ്ധിക്കാൻ തുടങ്ങിയതാണ് സോഷ്യൽ മീഡിയ. പിന്നീട് ഹൗസിൽ എത്തിയപ്പോഴും മലബാർ ശൈലിയിലുള്ള സംസാരവും ക്യൂട്ട്നെസ്സും ഒക്കെയായി നേഹ കൂടുതൽ

Bigg Boss Malayalm Seson 8: പൂക്കി വൈബിനൊപ്പം മലബാർ ഭാഷയും ക്യൂട്ട്നസ്സും! നേഹ സൂപ്പറെന്ന് സോഷ്യൽ മീഡിയ
Neha Fathima Image Credit source: Screen Grab
Amal KV
Amal KV | Published: 22 Sep 2026 | 11:36 PM

ഇത്തവണത്തെ ബിഗ് ബോസ് സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളാണ് നേഹ ഫാത്തിമ. ഈ സീസണിന്റെ ഉദ്ഘാടന വേദിയിൽ കുട്ടിത്തം മാറാത്ത സംസാര ശൈലിയുമായി എത്തിയത് മുതലേ നേഹയെ ശ്രദ്ധിക്കാൻ തുടങ്ങിയതാണ് സോഷ്യൽ മീഡിയ. പിന്നീട് ഹൗസിൽ എത്തിയപ്പോഴും മലബാർ ശൈലിയിലുള്ള സംസാരവും ക്യൂട്ട്നെസ്സും ഒക്കെയായി നേഹ കൂടുതൽ പേരുടെ ശ്രദ്ധ പിടിച്ചുപറ്റി. കഴിഞ്ഞദിവസം നടന്ന വീക്കെൻഡ് എപ്പിസോഡിൽ പുറത്തു പോകുമോ ഇല്ലയോ എന്ന് വിഷമിച്ചു നിൽക്കുമ്പോൾ.

എന്താ ഞാൻ ചെയ്യേണ്ടതെന്ന് മോഹൻലാൽ ചോദിക്കുമ്പോൾ, ‘ എന്താ ചെയ്യാ, ഒര്ക്ക് ഓളെ ഇഷ്ടമായത് കൊണ്ട് ഓളുടെ അടുത്ത് ഇരിക്കാൻ പറയുന്നു. നമ്മളോട് ഇപ്പൊ അങ്ങനെ പറയാൻ ആൾ ഒന്നുമില്ല എന്ന് തന്റെ സ്വതസിദ്ധമായ മലബാർ ശൈലിയിൽ സ്നേഹ മറുപടി നൽകിയപ്പോൾ, അതേ ശൈലിയിൽ തന്നെ മോഹൻലാൽ പറഞ്ഞു ഒര്ക്ക് ഓളെ ഇഷ്ടമാണെങ്കിൽ എനക്ക് ഇങ്ങളോട് ഇഷ്ടാണ്, ഇരുന്നോളിൻ. ഇതിന്റെ വീഡിയോ ക്ലിപ്പിങ്ങുകൾ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായി മാറിയിരുന്നു.

Also Read: കോമഡി മാത്രമല്ല, ടെററാവാനും പറ്റും! ട്രാക്ക് മാറ്റി സുമേഷ് ചന്ദ്രൻ

സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നേഹയെ പിന്തുണയ്ക്കുന്നവരുടെ എണ്ണം കൂടി വരുന്നതായാണ് മനസ്സിലാകുന്നത്. അതിനു പ്രധാനപ്പെട്ട കാരണം നേഹയുടെ കുട്ടിത്തമുള്ള പെരുമാറ്റവും മലബാർ ശൈലിയിലെ ഭാഷയും കാര്യങ്ങൾ തുറന്നുപറയുന്ന രീതിയുമൊക്കെയാണ്. നേഹയെ പിന്തുണയ്ക്കുന്നവർ പറയുന്നത് ജനുവിനായി കളിക്കുന്ന ആളാണ് അവർ. ഈ സംസാര ശൈലിയും പെരുമാറ്റവും എല്ലാം റിയലായി വരുന്നതാണ് എന്നാൽ നിലപാട് പറയേണ്ട ഇടത്ത് അത് പറയുന്നുമുണ്ട് എന്നതാണ്.

ഇത്തവണത്തെ ബിഗ് ബോസ് ഹൗസിലെ പൂക്കി എന്ന വിശേഷണമാണ് പലരും നേഹയ്ക്ക് നൽകുന്നത്. എയർ ലൈൻ ജീവനക്കാരിയായി ആയ നേഹ ലൈഫ് സ്റ്റൈൽ വീഡിയോ കണ്ടാന്റുകളിലൂടെയും റീലുകളിലൂടെയും ആണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. പ്രത്യേകിച്ച് ഒരു സ്ട്രാറ്റജിയും ഇല്ലാതെയാണ് ഹൗസിലേക്ക് പോകുന്നത് എന്നും പരമാവധി ദിവസം പിടിച്ചുനിൽക്കുകയാണ് ലക്ഷ്യമെന്നും നേഹ മീറ്റ് ദ ഹൗസ് മേറ്റ്സ് ഇന്റർവ്യൂവിലൂടെ വ്യക്തമാക്കിയിരുന്നു. റിയലായി നിൽക്കാണ് ശ്രമിക്കുക ആരെയും സംതൃപ്തിപ്പെടുത്താനായി ഫേക്ക് ആയി കളിക്കില്ല എന്നും നേഹ പറഞ്ഞിരുന്നു. എന്തായാലും സോഷ്യൽ മീഡിയ ഏറ്റെടുത്ത ഈ പൂക്കി പരിവേഷം എത്രത്തോളം വർക്കാകുമെന്ന് അടുത്ത എവിക്ഷനുകളിലൂടെ അറിയാം.

English Summary

Neha Fathima is one of the youngest contestants in this season of Bigg Boss. Social media took notice of her right from the opening ceremony, thanks to her childlike way of speaking. Later, after entering the house, she captured even more attention with her Malabar-style dialect and charming, cute demeanor.

Follow Us