Dont Trouble The Trouble Trailer: ഫഫ ഈസ് ബാക്ക്! കഴിഞ്ഞിട്ടില്ല ഇനിയും ഒരുപാടുണ്ടെന്ന്… ഡോൺട് ട്രബിൾ ദി ട്രബിൾ ടെയ്ലർ പുറത്ത്
Fahadh Faasil Starring Don't Trouble The Trouble Movie Trailer: വീണ്ടും പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ ഫഹദ് ഫാസിൽ എത്തുകയാണ്. ഫഹദ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഡോണ്ട് ട്രബിൾ ദി ട്രബിൾ സിനിമയുടെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. എസ് എസ് രാജമൗലി നിർമ്മിക്കുന്ന സിനിമ എഴുതി സംവിധാനം ചെയ്യുന്നത് ശശാങ്ക് യെലേത്തി ആണ്. ചൊവ്വാഴ്ച രാത്രി മൂന്നു മിനിറ്റോളം ദൈർഘ്യമുള്ള ട്രെയിലർ ആണ് റിലീസ് ചെയ്തിരിക്കുന്നത്.
വീണ്ടും പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ ഫഹദ് ഫാസിൽ എത്തുകയാണ്. ഫഹദ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഡോണ്ട് ട്രബിൾ ദി ട്രബിൾ സിനിമയുടെ ട്രെയിലർ ലോഞ്ച് ചെയ്തു. എസ് എസ് രാജമൗലി നിർമ്മിക്കുന്ന സിനിമ എഴുതി സംവിധാനം ചെയ്യുന്നത് ശശാങ്ക് യെലേട്ടി ആണ്. ചൊവ്വാഴ്ച രാത്രി മൂന്നു മിനിറ്റോളം ദൈർഘ്യമുള്ള ട്രെയിലർ ആണ് റിലീസ് ചെയ്തിരിക്കുന്നത്.
സിനിമയിൽ ഒരു മാജിക് കലാകാരന്റെ വേഷമാണ് ഫഹദ് കൈകാര്യം ചെയ്യുന്നത് എന്ന് ട്രെയിലർ സൂചന നൽകുന്നുണ്ട്. ഫാന്റസിയും കോമഡിയും ഇമോഷനും ത്രില്ലിംഗ് എലമെന്റ്സും എല്ലാം കൂട്ടിച്ചേർത്ത ദൃശ്യവിരുന്നാണ് ഡോണ്ട് ട്രബിൾ ദി ട്രബിൾ എന്നാണ് മനസ്സിലാകുന്നത്. ഹൈദരാബാദിൽ പ്രത്യേകം സംഘടിപ്പിച്ച ഇവന്റിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടത്. മറ്റൊരു പ്രത്യേകത മലയാളത്തിന്റെ സ്വന്തം മോഹൻലാലിന്റെ വോയിസ് ഓവറിലൂടെയാണ് ട്രെയിലർ ആരംഭിക്കുന്നത് എന്നതാണ്.
Also Read: എഴുന്നേറ്റ് നിന്ന് ആദരിച്ച് വേദി, മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് ഏറ്റുവാങ്ങി വൈക്കം വിജയലക്ഷ്മി
സൂര്യ എന്നാണ് ഫഹദ് ഫാസിൽ കൈകാര്യം ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. അബദ്ധവശാൽ മാജിക്കിലൂടെ ഒരു പെൺകുട്ടിയെ അപ്രത്യക്ഷയാക്കുന്നതും പിന്നീട് ആ കുട്ടി ഒരു ഭൂതമാണെന്ന് തിരിച്ചറിയുന്നതും അതുമായി ബന്ധപ്പെട്ട് തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും ഒക്കെയാണ് സിനിമയിൽ പറയുന്നത്.
ഫാന്റസി വിഭാഗത്തിൽ വരുന്ന ഈ സിനിമ ഒക്ടോബർ രണ്ടിന് ആണ് തീയറ്ററുകൾ റിലീസിന് എത്തുക. എസ്. എസ്. രാജമൗലിക്കൊപ്പം ബാഹുബലി ഉൾപ്പെടെയുള്ള ബിഗ് ബജറ്റ് സിനിമകളുടെ നിർമാതാക്കളായ ആർക്കാ മീഡിയ വർക്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുക.
ഡോണ്ട് ട്രബിൾ ദി ട്രബിൾ സിനിമയുടെ ട്രെയിലർ
English Summary
Fahadh Faasil is back to Action Again. The trailer for his latest film, Don’t Trouble the Trouble, has been launched. Written and directed by Shashank Yeleti, the film is produced by S.S. Rajamouli.