AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jamie Overton: അനിശ്ചിത കാലത്തേക്ക് വിട്ടുനില്‍ക്കുന്നു ! ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് ജാമി ഓവര്‍ട്ടണ്‍

Jamie Overton takes break from test cricket: ആഷസ് ടെസ്റ്റിനുള്ള തയ്യാറെടുപ്പുകളിലേക്ക് ഇംഗ്ലണ്ട് കടക്കാനിരിക്കെയാണ് ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് അപ്രതീക്ഷിതമായി ഓവര്‍ട്ടണ്‍ പ്രഖ്യാപിച്ചത്

jayadevan-am
Jayadevan AM | Published: 01 Sep 2025 18:12 PM
റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാല ഇടവേള എടുക്കുന്നതായി ഇംഗ്ലണ്ട് താരം ജാമി ഓവർട്ടൺ. ആഷസ് ടെസ്റ്റിനുള്ള തയ്യാറെടുപ്പുകളിലേക്ക് ഇംഗ്ലണ്ട് കടക്കാനിരിക്കെയാണ് ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് അപ്രതീക്ഷിതമായി ഓവര്‍ട്ടണ്‍ പ്രഖ്യാപിച്ചത് (Image Credits: PTI)

1 / 5
2022 ൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഓവർട്ടൺ രണ്ട് ടെസ്റ്റുകളിൽ മാത്രമേ കളിച്ചിട്ടുള്ളൂ. ഓവലില്‍ ഇന്ത്യയ്‌ക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലാണ് അവസാനം കളിച്ചത്. രണ്ട് ടെസ്റ്റുകളില്‍ നിന്നായി 106 റണ്‍സും, നാല് വിക്കറ്റുകളും നേടിയിട്ടുണ്ട് (Image Credits: PTI)

2 / 5
റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാലത്തേക്ക് ഇടവേള എടുക്കാൻ നീണ്ട ആലോചനകള്‍ക്ക് ശേഷമാണ് തീരുമാനിച്ചതെന്ന് താരം വ്യക്തമാക്കി. ഇംഗ്ലണ്ടിനായി രണ്ട് ടെസ്റ്റ് മത്സരങ്ങൾ ഉൾപ്പെടെ 99 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിക്കാൻ കഴിഞ്ഞതിൽ ഭാഗ്യവാനാണെന്നും അദ്ദേഹം വ്യക്തമാക്കി (Image Credits: PTI)

3 / 5
റെഡ് ബോൾ, ഫസ്റ്റ്-ക്ലാസ് ക്രിക്കറ്റ് പ്രൊഫഷണൽ കരിയറിന് അടിത്തറ പാകി. എല്ലാ അവസരങ്ങളിലേക്കുമുള്ള കവാടമായിരുന്നു ഇത്. ഫസ്റ്റ് ക്ലാസ്, റെഡ് ബോള്‍ ഫോര്‍മാറ്റുകളില്‍ നിന്നാണ് ക്രിക്കറ്റ് പഠിച്ചതെന്നും ജാമി ഓവര്‍ട്ടണ്‍ പറഞ്ഞു (Image Credits: PTI)

4 / 5
വര്‍ഷത്തില്‍ 12 മാസവും ക്രിക്കറ്റ് കളിക്കേണ്ടി വരുന്നു. കരിയറിന്റെ ഈ ഘട്ടത്തില്‍ എല്ലാ ഫോര്‍മാറ്റുകളിലും ശ്രദ്ധിക്കാനാകില്ല. ഇനി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ശ്രദ്ധിക്കാനാണ് തീരുമാനമെന്നും താരം വ്യക്തമാക്കി (Image Credits: PTI)

5 / 5