EPFO Wage Ceiling: ഇപിഎഫ്ഒ വേതന പരിധി 25,000 രൂപയാക്കും; മാറ്റം ഇങ്ങനെ ബാധിക്കും
EPF Salary Ceiling Increase: ഇതോടെ മാസാവസാനം ശമ്പളമായി കയ്യിലേക്ക് ലഭിക്കുന്ന തുകയിലും വലിയ ഇടിവ് സംഭവിക്കും പിഎഫിലേക്കുള്ള പ്രതിമാസ കിഴിവുകള്‍ വര്‍ധിക്കുന്നതാണ് ഇതിന് കാരണം. എന്നാലിത് ജീവനക്കാരുടെ ദീര്‍ഘകാല വിരമിക്കല്‍ സമ്പാദ്യം ഇരട്ടിയാക്കാന്‍ സഹായിക്കും.

ഇപിഎഫ്ഒ ഗുണഭോക്താക്കള്‍ക്കും തൊഴിലുടമകള്‍ക്കും തിരിച്ചടി സമ്മാനിച്ച് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍. നിര്‍ബന്ധിത ഇപിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള വേതന പരിധി 15,000 രൂപയില്‍ നിന്ന് 25,000 രൂപയായി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. (Image Credits: Getty Images)

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രെസ്റ്റീസിന്റെ അംഗീകാരം ലഭിച്ച് കഴിഞ്ഞാല്‍ ഏപ്രില്‍ 1 മുതല്‍ പുതുക്കിയ ശമ്പള പരിധി പ്രാബല്യത്തില്‍ വരും. ശമ്പള പരിധി 25,000 ആക്കി ഉയര്‍ത്തുന്നത് വലിയൊരു വിഭാഗം തൊഴിലാളികളെയും നിര്‍ബന്ധിത ഇപിഎഫ്ഒയ്ക്ക് കീഴില്‍ കൊണ്ടുവരും.

ഇതോടെ മാസാവസാനം ശമ്പളമായി കയ്യിലേക്ക് ലഭിക്കുന്ന തുകയിലും വലിയ ഇടിവ് സംഭവിക്കും പിഎഫിലേക്കുള്ള പ്രതിമാസ കിഴിവുകള്‍ വര്‍ധിക്കുന്നതാണ് ഇതിന് കാരണം. എന്നാലിത് ജീവനക്കാരുടെ ദീര്‍ഘകാല വിരമിക്കല്‍ സമ്പാദ്യം ഇരട്ടിയാക്കാന്‍ സഹായിക്കും.

എന്നാല്‍ തൊഴിലുടമകള്‍ ജീവനക്കാര്‍ക്ക് തുല്യമായ ഇപിഎഫ് സംഭാവനകള്‍ നല്‍കേണ്ടതിനാല്‍ അവരുടെ സാമ്പത്തിക ചെലവ് വര്‍ധിക്കും. ഇത് ഇടത്തരം, ചെറുകിട സ്ഥാപനങ്ങളെ സമ്മര്‍ദ്ദത്തിലാക്കും.

നിര്‍ദേശം നടപ്പാക്കുകയാണെങ്കില്‍, പ്രൊവിഡന്റ് ഫണ്ട് സമാഹരണം, എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം പ്രകാരമുള്ള സംഭാവനകള്‍, എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് സ്‌കീമിന് കീഴിലുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയുള്‍പ്പെടെ എല്ലാ ഇപിഎഫ്ഒ ആനുകൂല്യങ്ങളും പുതുക്കിയ വേതന പരിധിക്ക് കീഴില്‍ വരും.