Expert Tips : ഇനി നിങ്ങളുടെ മെത്തകൾ കൂടുതൽകാലം പുത്തൻ പോലെ ഇരിക്കും, ഇതാ വഴികൾ | Expert Tips to Extend the Life of Your Mattress and Prevent Sagging Malayalam news - Malayalam Tv9

Expert Tips : ഇനി നിങ്ങളുടെ മെത്തകൾ കൂടുതൽകാലം പുത്തൻ പോലെ ഇരിക്കും, ഇതാ വഴികൾ

Edited By: 

Arun Nair | Updated On: 21 Apr 2026 | 09:45 AM

Expert Tips to Extend the Life of Your Mattress : വളർത്തുമൃഗങ്ങളുടെ നഖങ്ങൾ കൊണ്ടോ മുടി കൊണ്ടോ മെത്തയുടെ തുണി കീറാനും അഴുക്ക് പിടിക്കാനും സാധ്യതയുണ്ട്. അതിനാൽ വളർത്തുമൃഗങ്ങളെ ബെഡിൽ കയറ്റാതിരിക്കാൻ ശ്രദ്ധിക്കുക. പലപ്പോഴും മെത്തയല്ല, അതിനടിയിലുള്ള കട്ടിലാണ് വില്ലനാകുന്നത്. കട്ടിലിന്റെ ബലഹീനത കാരണം മെത്ത താഴ്ന്നുപോകാൻ സാധ്യതയുണ്ട്.

1 / 5
ഒരു പുതിയ മെത്ത വാങ്ങുക എന്നത് വലിയ സാമ്പത്തിക ബാധ്യതയുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ നിലവിലുള്ള മെത്തകൾ കേടുപാടുകൾ കൂടാതെ പരിപാലിക്കാൻ ചില നിസാര കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും.  ( Image Credit Source: Getty Images )

2 / 5
മെത്തയുടെ എല്ലാ ഭാഗവും ഒരേപോലെ നിലനിൽക്കാൻ രണ്ടു മുതൽ മൂന്ന് മാസം കൂടുമ്പോൾ അത് റൊട്ടേറ്റ് ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് ഒരു ഭാഗം മാത്രം കുഴിഞ്ഞു പോകുന്നത് ഒഴിവാക്കാൻ സഹായിക്കും. ഇരുവശവും ഉപയോഗിക്കാൻ കഴിയുന്ന മെത്തകളാണെങ്കിൽ ആറുമാസം കൂടുമ്പോൾ മറിച്ചിട്ട് ഉപയോഗിക്കാം.

3 / 5
പലപ്പോഴും മെത്തയല്ല, അതിനടിയിലുള്ള കട്ടിലാണ് വില്ലനാകുന്നത്. കട്ടിലിന്റെ ബലഹീനത കാരണം മെത്ത താഴ്ന്നുപോകാൻ സാധ്യതയുണ്ട്. അതിനാൽ മെത്ത വാങ്ങുമ്പോൾ കട്ടിലിന്റെ ഗുണനിലവാരം കൂടി ഉറപ്പുവരുത്തുക.

4 / 5
പൊടി, ഈർപ്പം, അഴുക്ക് എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ വാട്ടർ പ്രൂഫ് മെത്ത കവറുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് മെത്തയ്ക്കുള്ളിലേക്ക് അഴുക്ക് ഇറങ്ങാതിരിക്കാൻ സഹായിക്കും.

5 / 5
ആഴ്ചതോറും ബെഡ് ഷീറ്റുകൾ മാറ്റുന്നത് എണ്ണമയവും അഴുക്കും മെത്തയിലേക്ക് ഊർന്നിറങ്ങുന്നത് തടയും. ബെഡ് ഷീറ്റ് മാറ്റുന്ന സമയത്ത് മെത്ത അൽപ്പനേരം വെയിലത്ത് വെക്കുന്നത് ഉള്ളിലെ ചൂടും ഈർപ്പവും മാറാൻ സഹായിക്കും.

Loading...
Unable to load recommendations.
Follow Us
7200mAh ബാറ്ററി മുതൽ തുടങ്ങുന്നു, വിവോ Y31t 5G ഫീച്ചറുകൾ
ചെവിയുടെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
പല്ലികളെ കടക്ക് പുറത്ത്! ചെലവില്ലാതെ തുരത്താൻ ചില വഴികൾ
ഭക്ഷണശേഷം പൈനാപ്പിൾ കഴിച്ചാലുള്ള ഗുണങ്ങൾ!
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ