ട്രിപ്പിൾ റിയർ ക്യാമറയുള്ള നത്തിങ് ഫോൺ! ബിഗ് ബില്യൺ ഡേയ്സ് സെയിലിലെ നത്തിങ് ഫോൺ 4a ഡീൽ
Flipkart Big Billion Days Nothing Phone 4a deal: ഈ വർഷം മാർച്ചിൽ നത്തിങ് ഇന്ത്യയിൽ ലോഞ്ച് ചെയ്ത മോഡൽ ആണ് നത്തിങ് ഫോൺ 4a. ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ ഈ സ്മാർട്ട്ഫോണിന് ലഭ്യമാകുന്ന ഡിസ്കൗണ്ട് ഡീൽ ഫ്ലിപ്പ്കാർട്ട് വെളിപ്പെടുത്തി. നിലവിൽ നത്തിങ് ഫോൺ 4എ മോഡലിന്റെ 6GB + 128GB വേരിയന്റിന് 36,999 രൂപയും 8GB + 128GB വേരിയന്റിന് 44,999 രൂപയും 8GB + 256GB വേരിയന്റിന് 49,999 രൂപയും 12GB + 256GB വേരിയന്റിന് 50,999 രൂപയും ആണ് വില.

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് 2026 സെയിലിന് മുന്നോടിയായി നത്തിങ്ങിന്റെ സ്മാർട്ട്ഫോണുകൾക്കും വിവിധ ഡിവൈസുകൾക്കുമുള്ള ഡീലുകൾ വെളിപ്പെടുത്തി. ഇതിൽ ഏറ്റവും ശ്രദ്ധേയ ഡീലായി മാറിയിരിക്കുന്നത് ഈ വർഷം മാർച്ചിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം സഹിതം അവതരിപ്പിക്കപ്പെട്ട നത്തിങ് ഫോൺ 4a (Nothing Phone 4a) മോഡലിന്റെ ഡീൽ ആണ്. (Image credit: Nothing, Flipkart)

ബിഗ് ബില്യൺ ഡേയ്സ് 2026 സെയിൽ ഡീലുകൾ ലഭ്യമായിത്തുടങ്ങുന്ന ഒക്ടോബർ 8 മുതൽ നത്തിങ് ഫോൺ 4എ മോഡൽ 32999 രൂപ പ്രാരംഭ വിലയിൽ വാങ്ങാനാകും എന്ന് ഫ്ലിപ്പ്കാർട്ട് വെളിപ്പെടുത്തിയിരിക്കുന്നു. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് ഒരു മികച്ച ഡീൽ ആണ്. കാരണം സ്മാർട്ട്ഫോൺ വില വർധനയെ തുടർന്ന് ലോഞ്ചിന് ശേഷം ഈ നത്തിങ് മോഡലിന്റെ വിലയും വർധിച്ചിരുന്നു.

നിലവിൽ നത്തിങ് ഫോൺ 4എ മോഡലിന്റെ 6GB + 128GB വേരിയന്റിന് 36,999 രൂപയും 8GB + 128GB വേരിയന്റിന് 44,999 രൂപയും 8GB + 256GB വേരിയന്റിന് 49,999 രൂപയും 12GB + 256GB വേരിയന്റിന് 50,999 രൂപയും ആണ് വില. BBD സെയിലിൽ ഇവയ്ക്ക് 4000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ 32999 രൂപ പ്രാരംഭ വിലയിൽ സ്വന്തമാക്കാം. പിങ്ക്, വൈറ്റ്, ബ്ലാക്ക്, ബ്ലൂ എന്നിവയാണ് കളർ ഓപ്ഷനുകൾ.

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സിൽ ഡിസ്കൗണ്ട് ലഭ്യമാകുന്ന സ്മാർട്ട്ഫോണുകളും മികച്ച ഫീച്ചറുകളുള്ള സ്മാർട്ട്ഫോണുകളും ഉണ്ടാകും. എന്നാൽ മികച്ച ഡിസ്കൗണ്ടിൽ ലഭ്യമാകുന്ന മികച്ച ഫീച്ചറുകളുള്ള ഒരു സ്മാർട്ട്ഫോണിന്റെ ഡീൽ എന്ന നിലയിൽ നത്തിങ് ഫോൺ 4a വേറിട്ട് നിൽക്കും. ലോഞ്ച് വിലയെക്കാൾ 10000 രൂപയോ അതിന് മുകളിലോ വരെ വിലയിൽ ആണ് ഇപ്പോൾ പല മോഡലുകളും വിൽക്കപ്പെടുന്നത്. ഈ സാഹചര്യം കൂടി കണക്കിലെടുക്കുമ്പോൾ 30000- 35000 രൂപയോട് അടുത്ത വിലയിൽ ഒരു നല്ല ഫോൺ തേടുന്നവർക്ക് ഇത് പരിഗണിക്കാം.

പ്രധാന ഫീച്ചറുകൾ: 50MP മെയിൻ ക്യാമറ (1/1.56″ സാംസങ് GN9 സെൻസർ), 8MP 120° അൾട്രാ-വൈഡ് ക്യാമറ (IMX355 സെൻസർ), 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ (1/2.75″ സാംസങ് JN5 3.5x, 7x ലോസ്‌ലെസ് സൂം, 70x അൾട്രാ സൂം), 4K, ആക്ഷൻ മോഡ് എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും 32MP 1/3.44″ ഫ്രണ്ട് ക്യാമറയും (സാംസങ് KD1 സെൻസർ, 4K) ഇതിലുണ്ട്.

ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 4 4nm പ്രോസസർ ആണ് ഈ മോഡലിന്റെ കരുത്ത്. 6.78-ഇഞ്ച് 1.5K ഫ്ലെക്സിബിൾ AMOLED ഡിസ്പ്ലേ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ, അഡ്രിനോ 722 GPU, ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സ്‌കാനർ, IP64 റേറ്റിങ്, ഡ്യുവൽ സിം (നാനോ+ നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, 50W വയർഡ് ചാർജിംഗിനുള്ള പിന്തുണയുള്ള 5400mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.