AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Fridge Door Storage Tips: ഫ്രിഡ്ജിന്റെ വാതിലിലാണോ ഇവ സൂക്ഷിക്കുന്നത്? ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും

Foods Not to Store in Fridge Door: ചില ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിന്റെ വാതിലിൽ സൂക്ഷിക്കരുത്. അവ ഏതെല്ലാമാണെന്നും അതിനുള്ള കാരണം എന്താണെന്നും നോക്കാം.

nandha-das
Nandha Das | Published: 14 Sep 2025 13:39 PM
മിക്കവരും ഫ്രിഡ്ജ് തുറന്ന് പെട്ടെന്ന് സാധനങ്ങൾ വയ്ക്കുന്നത് ഫ്രിഡ്ജിന്റെ വാതിലിൽ ആയിരിക്കും. പ്രത്യേകിച്ചും പാലും മുട്ടയും വെള്ളവും ജ്യൂസുമെല്ലാം. എന്നാൽ, ചില ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിന്റെ വാതിലിൽ വയ്ക്കരുത്. കാരണം എന്താണെന്ന് നോക്കാം. (Image Credits: Pexels)

1 / 6
പാല് സാധാരണയായി ഫ്രിഡ്ജിന്റെ വാതിലിലാണ് വെക്കാറുള്ളത്. എന്നാൽ, ഓരോ തവണ ഫ്രിഡ്ജിന്റെ വാതില്‍ തുറക്കുമ്പോഴും താപനിലയിൽ വ്യത്യാസം ഉണ്ടാകുമെന്നതിനാൽ പാല് പെട്ടെന്ന് കേടുവരാൻ സാധ്യത ഉണ്ട്. (Image Credits: Pexels)

2 / 6
ഫ്രിഡ്ജിന്റെ ഡോറിൽ മുട്ട വയ്ക്കുന്നതും അത്ര നല്ലതല്ല. ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കുമ്പോള്‍ ഉണ്ടാകുന്ന താപനിലയിലെ വ്യത്യാസം കാരണം ബാക്ടീരിയയുടെ വളര്‍ച്ച വർധിക്കുകയും ഭക്ഷ്യജന്യ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. (Image Credits: Pexels)

3 / 6
വെണ്ണ, ചീസ്, തൈര് തുടങ്ങിയ പാലുൽപ്പന്നങ്ങളും ഫ്രിഡ്ജിന്റെ വാതിലിൽ സൂക്ഷിക്കരുത്. വാതില്‍ തുറക്കുമ്പോള്‍ ഉണ്ടാകുന്ന താപനിലയിലെ ഏറ്റക്കുറച്ചിലുകള്‍ ഇവയുടെ രുചിയും ഘടനയുമെല്ലാം മാറ്റുന്നു. (Image Credits: Freepik)

4 / 6
ജ്യൂസ് ഫ്രിഡ്ജിന്റെ വാതിലിൽ സൂക്ഷിച്ചാൽ അത് പെട്ടെന്ന് പുളിക്കാൻ സാധ്യത ഉണ്ട്. അതിനാൽ, ജ്യൂസിന്റെ രുചിയും പുതുമയും നിലനിർത്താൻ എപ്പോഴും ഫ്രിഡ്ജിന്റെ മറ്റ് അറകളിൽ സൂക്ഷിക്കുന്നതാണ് നല്ലത്. (Image Credits: Pexels)

5 / 6
മാംസം ഒരിക്കലും ഫ്രിഡ്ജിന്റെ ഡോറിൽ സൂക്ഷിക്കരുത്. ബാക്റ്റീരിയയുടെ വളർച്ച തടയാൻ എപ്പോഴും തണുപ്പുള്ള അന്തരീക്ഷം ആവശ്യമാണ്. അതിനാൽ, ഫ്രിഡ്ജിന്റെ ഡോറിൽ സൂക്ഷിക്കുമ്പോൾ മാസം പെട്ടെന്ന് കേടാകാനും ഭക്ഷ്യവിഷബാധ ഉണ്ടാകാനും സാധ്യതയുണ്ട്. (Image Credits: Pexels)

6 / 6