സഞ്ജു മുതല്‍ ഗ്രീന്‍ വരെ, ഇവര്‍ താരലേലത്തില്‍ കോടികള്‍ വാരും | From Sanju Samson to Cameron Green, Who are the players who are likely to get the most in the IPL 2026 auction Malayalam news - Malayalam Tv9

IPL Auction 2026: സഞ്ജു മുതല്‍ ഗ്രീന്‍ വരെ, ഇവര്‍ താരലേലത്തില്‍ കോടികള്‍ വാരും

Updated On: 

07 Nov 2025 19:47 PM

Players who are likely to fetch the most in the IPL 2026 auction: 18 കോടി രൂപയ്ക്കാണ് സഞ്ജുവിനെ രാജസ്ഥാന്‍ നിലനിര്‍ത്തിയത്. ഇത്തവണ താരത്തെ വിവിധ ഫ്രാഞ്ചെസികള്‍ നോട്ടമിടുന്നു. ഡല്‍ഹി ക്യാപിറ്റല്‍സാണ് അതില്‍ പ്രധാനി

1 / 5അടുത്ത ഐപിഎല്‍ സീസണ് മുന്നോടിയായി ഏതൊക്കെ താരങ്ങളെ ഫ്രാഞ്ചെസികള്‍ നിലനിര്‍ത്തുമെന്ന് ഇപ്പോഴും വ്യക്തമല്ല. ചില സൂചനകള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുമെന്നതാണ് പ്രധാന വിവരം (Image Credits: PTI)

അടുത്ത ഐപിഎല്‍ സീസണ് മുന്നോടിയായി ഏതൊക്കെ താരങ്ങളെ ഫ്രാഞ്ചെസികള്‍ നിലനിര്‍ത്തുമെന്ന് ഇപ്പോഴും വ്യക്തമല്ല. ചില സൂചനകള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുമെന്നതാണ് പ്രധാന വിവരം (Image Credits: PTI)

2 / 5

18 കോടി രൂപയ്ക്കാണ് സഞ്ജുവിനെ രാജസ്ഥാന്‍ നിലനിര്‍ത്തിയത്. ഇത്തവണ താരത്തെ വിവിധ ഫ്രാഞ്ചെസികള്‍ നോട്ടമിടുന്നു. ഡല്‍ഹി ക്യാപിറ്റല്‍സാണ് അതില്‍ പ്രധാനി (Image Credits: PTI)

3 / 5

ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ഫ്രാഞ്ചെസികള്‍ക്കും സഞ്ജുവില്‍ കണ്ണുണ്ട്. എന്തായാലും താരലേലത്തിലെത്തിയാല്‍ 15 കോടി മുതലുള്ള തുക സഞ്ജുവിന് ലേലത്തില്‍ ലഭിക്കും. അതില്‍ കൂടിയാലും അത്ഭുതപ്പെടാനില്ല. എന്നാല്‍ ലേലത്തെക്കാള്‍ കൂടുതല്‍ ട്രേഡിങിനാണ് സാധ്യത (Image Credits: PTI)

4 / 5

ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനാണ് ഇത്തവണ കോടികള്‍ ലഭിക്കാന്‍ സാധ്യതയുള്ള മറ്റൊരു താരം. കഴിഞ്ഞ തവണ താരത്തിന് പരിക്ക് മൂലം കളിക്കാന്‍ സാധിച്ചിരുന്നില്ല. ഐപിഎല്‍ 2023ല്‍ മുംബൈ ഇന്ത്യന്‍സ് താരത്തെ 17.5 കോടി രൂപയ്ക്ക് സ്വന്തമാക്കി. 2024ല്‍ ആര്‍സിബിയിലേക്ക് ട്രേഡ് ചെയ്തു. ഇത്തവണ താരത്തിന് 10 കോടിയിലേറെ രൂപ പ്രതീക്ഷിക്കാം (Image Credits: PTI)

5 / 5

23.75 കോടി രൂപയ്ക്കാണ് വെങ്കടേഷ് അയ്യറെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. കെകെആറിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്ന താരം കഴിഞ്ഞ സീസണില്‍ നിരാശപ്പെടുത്തി. അതുകൊണ്ട് കെകെആര്‍ വെങ്കടേഷിനെ നിലനിര്‍ത്താന്‍ സാധ്യതയില്ല. എങ്കിലും താരമൂല്യത്തിന് കുറവില്ലാത്തതിനാല്‍ വെങ്കടേഷിന് ലേലത്തില്‍ മികച്ച തുക ലഭിക്കാന്‍ സാധ്യതയുണ്ട്. മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സാന്റ്‌നര്‍, ജോണി ബെയര്‍സ്‌റ്റോ, മാത്യു ഷോര്‍ട്ട് തുടങ്ങിയ താരങ്ങള്‍ക്കും മികച്ച തുക ലഭിക്കാന്‍ സാധ്യത (Image Credits: PTI)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും