Fruits For Diabetic Patients: ഒട്ടും പേടിക്കേണ്ട; പ്രമേഹ രോഗികള്‍ക്കും ഈ പഴങ്ങൾ കഴിക്കാം
Fruits That Are Safe for Diabetics: പ്രമേഹം മൂലം ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ നിയന്ത്രിക്കാൻ നമ്മൾ ഭക്ഷണരീതിയില്‍ മാറ്റം വരുത്താറുണ്ട്. പ്രമേഹമുള്ളവർക്ക് എന്തൊക്കെ കഴിക്കാം എന്ന സംശയമാണ് പലര്‍ക്കുമുള്ളത്. അതിനാൽ, പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ചില പഴങ്ങൾ നോക്കാം.

ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒരു പഴമാണ് ആപ്പിൾ. ഇതിൽ മധുരമുണ്ടെങ്കിലും പ്രമേഹരോഗികൾക്ക് ആപ്പിൾ ധൈര്യമായി കഴിക്കാം. ഫൈബർ ധാരാളം അടങ്ങിയിട്ടുള്ള ഇവ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. (Image Credits: Pexel)

സ്ട്രോബറി, ബ്ലൂബെറി തുടങ്ങിയ ബെറി പഴങ്ങളും പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാവുന്നതാണ്. നാരുകളും ആന്‍റിഓക്സിഡന്‍റുകളും ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കും. (Image Credits: Pexel)

ആസിഡ് അംശമുള്ള ഓറഞ്ച് ഉൾപ്പടെയുള്ള സിട്രസ് പഴങ്ങളും പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നതാണ്. ഇതിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇവ വളരെ നല്ലതാണ്. (Image Credits: Pexel)

നാരുകളും ആന്റിഓക്സിഡന്റുകളും കൊണ്ട് സമ്പുഷ്ടമായ പേരയ്ക്കയ്ക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള കഴിവുണ്ട്. അതിനാൽ, പ്രമേഹ രോഗികൾക്ക് ഇവ കഴിക്കാം. (Image Credits: Pexel)

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മറ്റൊരു പഴമാണ് അവക്കാഡോ. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുമെന്നതിനാൽ പ്രമേഹ രോഗികൾക്ക് ധൈര്യമായി കഴിക്കാം. (Image Credits: Pexel)