Gandhi Jayanti Wishes: ‘അഹിംസയുടെ സന്ദേശം വഴികാട്ടിയാകട്ടെ’; നേരാം ഗാന്ധി ജയന്തി ആശംസകൾ
Gandhi Jayanti 2026, Wishes and Quotes: മഹാത്മാഗാന്ധിയുടെ 157-ാമത് ജന്മവാർഷികമാണ് ഇന്ന്, ഒക്ടോബർ 2ന് ആഘോഷിക്കുന്നത്. ഗാന്ധിജി പകർന്നുനൽകിയ സത്യം, സമാധാനം, അഹിംസ, ദയ, ലാളിത്യം, കരുണ എന്നീ മൂല്യങ്ങൾ മുൻനിർത്തി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും അല്ലാതെയും പങ്കുവെക്കാൻ സാധിക്കുന്ന മികച്ച ആശംസകളും സന്ദേശങ്ങളും ഇതാ.....

നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 157-ാമത് ജന്മവാർഷികമാണ് ഇന്ന്, ഒക്ടോബർ 2ന് ആഘോഷിക്കുന്നത്. അദ്ദേഹം നമ്മുടെ രാജ്യത്തിനും ഇന്ത്യയുടെ സ്വാതന്ത്രത്തിനും നൽകിയ സംഭാവനകൾ ഒരിക്കവും വിസ്മരിക്കാൻ സാധിക്കില്ല. 1869 ഒക്ടോബർ 2-ന് ജനിച്ച ബാപ്പുജിയുടെ ജീവിതം, ആദർശങ്ങൾ, സ്വാതന്ത്ര്യസമര സംഭാവനകൾ എന്നിവ അനുസ്മരിച്ചാണ് രാജ്യം ഈ ദിവസം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ഒക്ടോബർ രണ്ട് അന്താരാഷ്ട്ര അഹിംസാ ദിനമായും ആചരിക്കുന്നു. (Image Credit source: Getty Images, PTI)

ഗാന്ധിജി പകർന്നുനൽകിയ സത്യം, സമാധാനം, അഹിംസ, ദയ, ലാളിത്യം, കരുണ എന്നീ മൂല്യങ്ങൾ മുൻനിർത്തി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും അല്ലാതെയും പങ്കുവെക്കാൻ സാധിക്കുന്ന മികച്ച ആശംസകളും സന്ദേശങ്ങളും ഇതാ..... "അഹിംസയുടെയും സത്യത്തിന്റെയും മഹത്തായ സന്ദേശം ഓർമ്മിപ്പിക്കുന്ന ഈ ദിനത്തിൽ ഏവർക്കും ഹൃദയം നിറഞ്ഞ ഗാന്ധി ജയന്തി ആശംസകൾ!"

"ലോകത്തിന് സമാധാനത്തിന്റെ പുതിയ പാത കാട്ടിത്തന്ന മഹാത്മാവിന് റെ സ്മരണ പുതുക്കാം. ഗാന്ധി ജയന്തി ആശംസകൾ!", "സത്യവും സ്നേഹവും വഴി കാട്ടട്ടെ... ഏവർക്കും സന്തോഷം നിറഞ്ഞ ഗാന്ധി ജയന്തി ദിനാശംസകൾ!", "ഭയമില്ലാതെ, സത്യത്തിന്റെ പാതയിലൂടെ മുന്നേറാൻ ഗാന്ധിജിയുടെ ചിന്തകൾ നമ്മെ പ്രചോദിപ്പിക്കട്ടെ. ഗാന്ധി ജയന്തി ആശംസകൾ!"

"ലാളിത്യവും സത്യസന്ധതയും കൊണ്ട് ലോകം ജയിച്ച മഹാത്മാവിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും എന്റെ ഊഷ്മളമായ ഗാന്ധി ജയന്തി ആശംസകൾ!" "മനസ്സിൽ അഹിംസയും ചുണ്ടിൽ സത്യവും സൂക്ഷിക്കുന്ന ഓരോ വ്യക്തിയിലും ഗാന്ധിജി ജീവിക്കുന്നു. ഏവർക്കും ഗാന്ധി ജയന്തി മംഗളങ്ങൾ!"

"ലോകത്തിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം ആദ്യം നിങ്ങളിൽ നിന്നാണ് തുടങ്ങേണ്ടത്.", "എന്റെ ജീവിതമാണ് എന്റെ സന്ദേശം.", "ബലഹീനർക്ക് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല; ക്ഷമിക്കുക എന്നത് ശക്തരുടെ സവിശേഷതയാണ്." എന്നത് അദ്ദേഹത്തിന്റെ പ്രശസ്തമായ വചനങ്ങളാണ്.