Ganesh Chaturthi 2025: സന്തോഷത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും ദേവത; അറിയാം ഗണപതി ഭഗവാൻ്റെ മകളെക്കുറിച്ച്
Ganesha Daughter Santoshi Mata: ഒരിക്കൽ ഗണേശ്വരന് ദേവതകൾ സമ്മാനങ്ങൾ നൽകി അനുഗ്രഹിക്കുന്ന വേളയിലാണ് ബ്രഹ്മാവ് തന്റെ ഹൃദയത്തിൽ നിന്നും രണ്ട് ദേവിമാർക്ക് ജന്മം നൽകുകയും ഗണപതിക്ക് സമ്മാനിക്കുകയും ചെയ്യുന്നത്. ആ ദേവിമാരാണ് ബുദ്ധിയും, സിദ്ധിയും.

ഗണങ്ങളുടെ അധിപൻ അഥവാ ഗണേശനാണ് ഗണപതി. പരമശിവന്റേയും പാർവതി ദേവിയുടേയും ആദ്യ പുത്രനാണ് ഗണപതി ഭഗവാൻ. ചിങ്ങ മാസത്തിലെ കറുത്ത വാവ് കഴിഞ്ഞു വരുന്ന വെളുത്ത പക്ഷ ചതുർത്ഥിയാണ് ഗണപതിയുടെ ജൻമ ദിനം. ഇക്കൊല്ലത്തെ ഗണേശ ചതുർത്തി വരുന്നത് ഓഗസ്റ്റ് 27 ബുധനാഴ്ച്ചയാണ്. അതായത് മലയാള മാസം ചിങ്ങം 11ന്. നാളെ ചിത്തരിയാണ് നക്ഷത്രം വരുന്നത്. ഈ വേളയിൽ ഗണപതിയുടെ പുത്രന്മാരെയും മകളെയും കുറിച്ച് നമുക്ക് വായിച്ചറിയാം. (Image Credits: PTI)

സാക്ഷാൽ ഗണപതി ഭഗവാൻ്റെ ഒരേ ഒരു മകളാണ് സന്തോഷി മാതാ എന്നറിയപ്പെടുന്ന സന്തോഷി മാ. കൂടുതലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഈ ദേവത ആരാധിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ കേരളത്തിൽ വളരെ വിരളമായാണ് ഈ പേര് കേൾക്കുന്നത്. സംതൃപ്തിയുടെയും, ആനന്ദത്തിന്റെയും ഐശ്വര്യത്തിൻ്റെയും ദേവതയാണ് സന്തോഷി മാ. ഒരിക്കൽ ഗണേശ്വരന് ദേവതകൾ സമ്മാനങ്ങൾ നൽകി അനുഗ്രഹിക്കുന്ന വേളയിലാണ് ബ്രഹ്മാവ് തന്റെ ഹൃദയത്തിൽ നിന്നും രണ്ട് ദേവിമാർക്ക് ജന്മം നൽകുകയും ഗണപതിക്ക് സമ്മാനിക്കുകയും ചെയ്യുന്നത്. (Image Credits: PTI)

ആ ദേവിമാരാണ് ബുദ്ധിയും, സിദ്ധിയും. ഇവർ രണ്ടുപേരും ബ്രഹ്മാവിന്റെ ആഗ്രഹ പ്രകാരം ലക്ഷ്മിദേവിയിൽ നിന്നും (സമൃദ്ധി), സരസ്വതി ദേവിയിൽ നിന്നും (സിദ്ധി) അംശാവതാരങ്ങളായി ജനിച്ചവരാണന്നാണ് പല വിശ്വാസങ്ങളും പറയപ്പെടുന്നത്. ഇവരിൽ നിന്നും ഗണപതി ഭഗവാന് രണ്ട് ആൺകുട്ടികൾ ജനിച്ചു. ബുദ്ധിദേവിയിൽ നിന്നും ശുഭനും, സിദ്ധിയിൽ നിന്നും ലാഭനും ജനനംകൊണ്ടു. (Image Credits: PTI)

ഒരിക്കൽ കൈലാസത്തിൽ അത്യാഡംബരമായി ഗണേശോത്സവം നടക്കുമ്പോൾ ശുഭനും ലാഭനും പിതാവായ ഗണപതിയുടെ അരികിലേക്ക് വന്നു. എന്നിട്ട് തങ്ങൾക്ക് ഒരു സഹോദരിയെ വേണമെന്ന ആവിശ്യം ഉന്നയിച്ചു. അതീവ സന്തോഷത്തോടെ ഗണപതി പുത്രന്മാരുടെ ആഗ്രഹം സ്വാഗതം ചെയ്തു. ശേഷം അദ്ദേഹത്തിന്റെ പത്നിമാരുടെ തേജസ്സുകളെ ചേർത്ത് തന്റെ ചൈതന്യത്തിൽ നിന്നും ഒരു പുത്രിക്ക് ജന്മം നൽകി. അതാണ് സന്തോഷിമാ അഥവാ സന്തോഷി മാതാ എന്ന ദേവത. (Image Credits: PTI)

ആരാധിക്കുന്നവർക്ക് എക്കാലവും സന്തോഷം നൽകുന്ന ദേവിയാണ് സന്തോഷി മാതാ. സർവ്വ സിദ്ധികളുടെയും അധിദേവതയായി ഈ ദേവിയെ ആരാധിക്കുന്നു. പശുവാണ് ദേവിയുടെ വാഹനം. അസ്ത്രമായി ശൂലമാണ് ദേവി സ്വീകരിച്ചിരിച്ചിരിക്കുന്നത്. ദേവിയെ ആരാധിക്കാൻ വെള്ളിയാഴ്ച ആണ് ഏറ്റവും ഉചിതമായ ദിവസം. (Image Credits: PTI)