AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Garden Tips: ഓറഞ്ച് തൊലി ഇനി കളയേണ്ട! ചെലവില്ലാതെ ഗാർഡൻ അടിപൊളിയാക്കാം

Garden DIY Hacks: ഓറഞ്ച് കഴിച്ച ശേഷം അതിന്റെ തൊലി കളയാൻ വരട്ടെ! തോട്ടത്തിൽ ചെടികളുടെ ആരോഗ്യത്തിനും കീടങ്ങളെ തുരത്തുന്നതിനും ഓറഞ്ച് തൊലി വളരെ ​ഗുണം ചെയ്യും. നിങ്ങളുടെ ​ഗാ‍ർഡനിൽ ഓറഞ്ച് തൊലി ഉപയോഗിക്കാവുന്ന പ്രധാന വഴികളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിഞ്ഞാലോ...

Nithya Vinu
Nithya Vinu | Updated On: 09 Aug 2026 | 01:03 PM
ഓറഞ്ച് തൊലി ചെറിയ കഷണങ്ങളാക്കി ചെടികളുടെ ചുവട്ടിൽ വിതറാം. അല്ലെങ്കിൽ തൊലി വെള്ളത്തിലിട്ട് തിളപ്പിച്ച് തണുപ്പിച്ച ശേഷം ആ വെള്ളം ചെടികളിൽ തളിച്ചു കൊടുക്കാം. ഇവയിലെ സിട്രസ് മണവും അതിലടങ്ങിയിരിക്കുന്ന ഡി-ലിമോണീൻ എന്ന ഘടകവും ഉറുമ്പുകൾ, ഈച്ചകൾ, മറ്റ് കീടങ്ങൾ എന്നിവയെ അകറ്റി നിർത്താൻ സഹായിക്കും. (Image Credit source: Getty Images)

1 / 5
പൂച്ചകൾക്ക് സിട്രസ് മണം തീരെ ഇഷ്ടമല്ല. തോട്ടത്തിലെ ചെടിച്ചട്ടികളിലോ ചെടികൾക്കിടയിലോ പൂച്ചകൾ കയറി മണ്ണ് കിളയ്ക്കുന്നത് തടയാൻ ഓറഞ്ച് തൊലിയുടെ വലിയ കഷണങ്ങൾ വച്ചുകൊടുക്കാം. ഈ രീതിയിലും തോട്ടങ്ങളിൽ ഓറഞ്ച് തൊലി ഉപയോഗിക്കാം.

2 / 5
ഓറഞ്ച് തൊലിയിൽ നൈട്രജൻ, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഓറഞ്ച് തൊലികൾ ചെറുതായി അരിഞ്ഞ് കമ്പോസ്റ്റ് ബിന്നിലേക്ക് ഇടാം. ഉണങ്ങിയ ഇലകൾ, പേപ്പർ തുടങ്ങിയവയോടൊപ്പം ചേർത്ത് കൊടുക്കുമ്പോൾ കമ്പോസ്റ്റ് വേഗത്തിൽ ഉണ്ടാകാൻ ഇത് സഹായിക്കും.

3 / 5
ഓറഞ്ച് തൊലി ഉപയോഗിച്ച് നിർമ്മിക്കുന്ന ദ്രാവക വളം ചെടികൾക്ക് പെട്ടെന്ന് പോഷകങ്ങൾ ലഭിക്കാൻ സഹായിക്കും. ഓറഞ്ച് തൊലി വെള്ളത്തിൽ 24-48 മണിക്കൂർ ഇട്ടുവെക്കുക. തുടർന്ന് ഈ വെള്ളം അരിച്ചെടുത്ത് ചെടികളുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കാം.

4 / 5
ഓറഞ്ച് പകുതിയായി മുറിച്ച് അകത്തെ ചുളകൾ കഴിച്ച ശേഷം ബാക്കി വരുന്ന തൊലി ഒരു ചെറിയ ചട്ടിയായി ഉപയോഗിക്കാം. ഈ തൊലിയിൽ മണ്ണുനിറച്ച് വിത്തുകൾ പാകാം. വിത്ത് മുളച്ചുവരുമ്പോൾ, ഈ തൊലിയോടു കൂടി തന്നെ വലിയ ചട്ടിയിലേക്കോ മണ്ണിലേക്കോ മാറ്റി നടാം.

5 / 5
Follow Us