വെറ്റിലച്ചെടി നട്ടുവളർത്താൻ ഇത്രയും എളുപ്പമായിരുന്നോ? ചട്ടിയെടുത്തോ.. | Gardening Tips, How to Grow Betel Leaf in Pots at Home Malayalam news - Malayalam Tv9

Betel Leaf: വെറ്റിലച്ചെടി നട്ടുവളർത്താൻ ഇത്രയും എളുപ്പമായിരുന്നോ? ചട്ടിയെടുത്തോ..

Published: 

16 Sep 2026 | 03:32 PM

How to Grow Betel Leaf in Pot: സാമ്പത്തികമായി നേട്ടം തരുന്ന ഒന്നാണ് വെറ്റില ചെടി. വീട്ടുമുറ്റത്തും ബാൽക്കണിയിലും ഇവ എളുപ്പത്തിൽ നട്ടുവളർത്താൻ കഴിയും. ഔഷധഗുണങ്ങളാൽ സമൃദ്ധമായ വെറ്റില വീട്ടിൽ തനിയെ വളർത്തിയെടുക്കുന്നത് പണലാഭം തരുമെന്ന് മാത്രമല്ല, പരിസരത്തിന് പച്ചപ്പും നൽകും. ചട്ടികളിൽ വെറ്റിലച്ചെടി എങ്ങനെ എളുപ്പത്തിൽ പരിപാലിക്കാമെന്ന് നോക്കിയാലോ..

1 / 5
സാമ്പത്തികമായി നേട്ടം തരുന്ന ഒന്നാണ് വെറ്റില ചെടി. സാധാരണയായി പന്തലൊരുക്കി പറമ്പിലൊക്കെയാണ് ഇവ കൃഷി ചെയ്യുന്നതെങ്കിലും 
വീട്ടുമുറ്റത്തും ബാൽക്കണിയിലും ഇവ എളുപ്പത്തിൽ നട്ടുവളർത്താൻ കഴിയും. ഔഷധഗുണങ്ങളാൽ സമൃദ്ധമായ വെറ്റില വീട്ടിൽ തനിയെ വളർത്തിയെടുക്കുന്നത് പണലാഭം തരുമെന്ന് മാത്രമല്ല, പരിസരത്തിന് പച്ചപ്പും നൽകും. ചട്ടികളിൽ വെറ്റിലച്ചെടി എങ്ങനെ എളുപ്പത്തിൽ പരിപാലിക്കാമെന്ന് നോക്കിയാലോ.. (Image Credit source: Unsplash)

സാമ്പത്തികമായി നേട്ടം തരുന്ന ഒന്നാണ് വെറ്റില ചെടി. സാധാരണയായി പന്തലൊരുക്കി പറമ്പിലൊക്കെയാണ് ഇവ കൃഷി ചെയ്യുന്നതെങ്കിലും വീട്ടുമുറ്റത്തും ബാൽക്കണിയിലും ഇവ എളുപ്പത്തിൽ നട്ടുവളർത്താൻ കഴിയും. ഔഷധഗുണങ്ങളാൽ സമൃദ്ധമായ വെറ്റില വീട്ടിൽ തനിയെ വളർത്തിയെടുക്കുന്നത് പണലാഭം തരുമെന്ന് മാത്രമല്ല, പരിസരത്തിന് പച്ചപ്പും നൽകും. ചട്ടികളിൽ വെറ്റിലച്ചെടി എങ്ങനെ എളുപ്പത്തിൽ പരിപാലിക്കാമെന്ന് നോക്കിയാലോ.. (Image Credit source: Unsplash)

2 / 5
ആരോഗ്യമുള്ള ഒരു വെറ്റിലച്ചെടിയിൽ നിന്ന് കുറഞ്ഞത് 2-3 മുട്ടുകളെങ്കിലും ഉള്ള തണ്ട് മുറിച്ചെടുക്കുക. വെള്ളം എളുപ്പത്തിൽ വാർന്നുപോകാൻ അടിയിൽ ദ്വാരങ്ങളുള്ള ഇടത്തരം വലുപ്പമുള്ള ചട്ടി വേണം തിരഞ്ഞെടുക്കാൻ. വെറ്റിലച്ചെടിക്ക് ഈർപ്പം നിലനിൽക്കുന്നതും എന്നാൽ വെള്ളം കെട്ടിക്കിടക്കാത്തതുമായ മണ്ണാണ് ആവശ്യം.

3 / 5
സാധാരണ തോട്ടത്തിലെ മണ്ണ്, ചകിരിചോറ്, ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവ സമമായി ചേർത്ത് ചട്ടി നിറയ്ക്കുക. മുറിച്ചെടുത്ത തണ്ടിന്റെ താഴ്ഭാഗത്തെ ഇലകൾ നീക്കം ചെയ്ത ശേഷം, ഒരു മുട്ടെങ്കിലും മണ്ണിനടിയിൽ ആകുന്ന രീതിയിൽ നടുക. നേരിട്ടുള്ള കടുത്ത വെയിൽ ആവശ്യമില്ല. ഭാഗികമായി തണലും വെളിച്ചവും ലഭിക്കുന്ന സ്ഥലങ്ങളിൽ ചട്ടി വെക്കുക.

4 / 5
മണ്ണിൽ എപ്പോഴും നേരിയ ഈർപ്പം ഉണ്ടായിരിക്കണം. എന്നാൽ അമിതമായി വെള്ളമൊഴിച്ച് വേര് ചീയരുത്. വെറ്റില ഒരു വള്ളിച്ചെടിയായതിനാൽ പടർന്നു കയറാൻ ചട്ടിയിൽ ഒരു ചെറിയ കമ്പു അല്ലെങ്കിൽ മോസ് സ്റ്റിക്ക് നാട്ടിക്കൊടുക്കുക.

5 / 5
മാസത്തിലൊരിക്കൽ ജൈവവളങ്ങളോ കടലപ്പിണ്ണാക്ക് വെള്ളത്തിൽ കലക്കിയതോ ഒഴിച്ചുകൊടുക്കുന്നത് ഇലകൾ പച്ചപ്പോടെ സമൃദ്ധമായി വളരാൻ സഹായിക്കും. ഈ രീതിയിൽ കൃഷി ചെയ്യ്ത് നിങ്ങൾക്കും സമൃദ്ധമായി വെറ്റില നട്ടു വളർത്താം.

Loading...
Unable to load recommendations.
Follow Us
10000mAh ബാറ്ററിയുള്ള ഫോൺ! റെഡ്മി നോട്ട് 17 പ്രോ മാക്സ്
നാരങ്ങാവെള്ളത്തിൽ ഉപ്പോ പഞ്ചസാരയോ, ഗുണകരമേത്?
വിലക്കയറ്റം ബാധിക്കാതെ എങ്ങനെ സ്വര്‍ണം വാങ്ങാം? ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്‌
വൻ മാറ്റങ്ങളോടെ പുതിയ ഥാർ വരുന്നു
ടേക്ക് ഓഫിനിടെ ടയർ പൊട്ടി, വിമാനത്തിനുള്ളിലെ ദൃശ്യങ്ങൾ
Viral Video | ഇടിവെട്ടിയാൽ സംഭവിക്കുന്നതിങ്ങനെ
ബ്രിക്സ് കണ്ടൻ്റ് ക്രിയേറ്റർമാരോട് സംസാരിച്ച് മുഖ്യമന്ത്രി
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?