AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

L 368 : അത്രത്തോളം പെയിൻ ഉണ്ട്, 6 വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള അനൂപ് സത്യന്റെ തിരിച്ചുവരവ് അത്ര എളുപ്പമല്ലെന്ന് ജൂഡ്

2018 എന്ന ഏറെ പ്രേക്ഷക പ്രശംസ ലഭിച്ച ചിത്രം കഴിഞ്ഞു ഒരു ഇടവേളയ്ക്കു ശേഷമാണ് മോഹൻലാലിന്റെ മകൾ വിസ്മയയെ നായികയാക്കി തുടക്കം എന്ന സിനിമയിലൂടെ ജൂഡ് ആന്റണി ജോസഫ് തിരിച്ചുവരവ് നടത്തിയത്. ഓണത്തിന് മുമ്പ് തിയേറ്ററുകളിൽ എത്തിയ തുടക്കം ബോക്സ് ഓഫീസിൽ സക്സസായി മാറിയിരുന്നു. ജൂഡിന്റെ അടുത്ത സിനിമ മോഹൻലാലിനെ നായകനാക്കി ഉള്ളതാണ്. ജൂഡിനെ പോലെ തന്നെ ഒരു ഇടവേളക്കുശേഷം തിരിച്ചുവരവ് നടത്തുന്ന സംവിധായകനാണ് അനൂപ് സത്യൻ.

L 368 : അത്രത്തോളം പെയിൻ ഉണ്ട്,  6 വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള അനൂപ് സത്യന്റെ തിരിച്ചുവരവ് അത്ര എളുപ്പമല്ലെന്ന് ജൂഡ്
Jude Anthany ,Anoop SathyanImage Credit source: Screen Grab
Amal KV
Amal KV | Published: 31 Oct 2026 | 09:27 PM

2018 എന്ന ഏറെ പ്രേക്ഷക പ്രശംസ ലഭിച്ച ചിത്രം കഴിഞ്ഞു ഒരു ഇടവേളയ്ക്കു ശേഷമാണ് മോഹൻലാലിന്റെ മകൾ വിസ്മയയെ നായികയാക്കി തുടക്കം എന്ന സിനിമയിലൂടെ ജൂഡ് ആന്റണി ജോസഫ് തിരിച്ചുവരവ് നടത്തിയത്. ഓണത്തിന് മുമ്പ് തിയേറ്ററുകളിൽ എത്തിയ തുടക്കം ബോക്സ് ഓഫീസിൽ സക്സസായി മാറിയിരുന്നു. ജൂഡിന്റെ അടുത്ത സിനിമ മോഹൻലാലിനെ നായകനാക്കി ഉള്ളതാണ്. ജൂഡിനെ പോലെ തന്നെ ഒരു ഇടവേളക്കുശേഷം തിരിച്ചുവരവ് നടത്തുന്ന സംവിധായകനാണ് അനൂപ് സത്യൻ.

ആറു വർഷത്തെ ഇടവേളയ്ക്കുശേഷം അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ മോഹൻലാൽ തന്നെയാണ് നായകൻ. ഈ സിനിമയുടെ പൂജ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു. നിലവിൽ ഷൂട്ടിങ് ആരംഭിച്ചിരിക്കുന്ന സിനിമയുടെ ടൈറ്റിൽ ഇതുവരെ ഫിക്സ് ചെയ്തിട്ടില്ല. L 368 എന്ന് പ്രോജക്റ്റിന് പേര് നൽകി കൊണ്ടാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ഈ സിനിമയുടെ പൂജാ ചടങ്ങിന് സംവിധായകൻ ജൂഡ് ആന്റണി ജോസഫും എത്തിയിരുന്നു. ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേ അനൂപ് സത്യന്റെ തിരിച്ചുവരവിനെ കുറിച്ചും ജൂഡ് പരാമർശിക്കുകയുണ്ടായി.

Also Read: എന്തുകൊണ്ടാണ് ഇതുവരെ പുതിയ മോഹൻലാൽ ചിത്രത്തിന് പേരിടാത്തത്, കാരണം വെളിപ്പെടുത്തി അനൂപ് സത്യൻ

ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം ഒരു തിരിച്ചുവരവ് നടത്തുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം അത്രയും നാൾ ഒരാൾ അനുഭവിക്കുന്ന പെയിൻ അതിനു പിന്നിലുണ്ട്. എന്താണ് സിനിമ ചെയ്യാത്തത് എന്ന തരത്തിൽ പല കോണുകളിൽ നിന്നും ചോദ്യങ്ങൾ ഉണ്ടാകും. എന്നാൽ മികച്ചൊരു ചിത്രത്തോടെ ഗംഭീരമായി മടങ്ങി വരുമ്പോൾ ആണ് ശരിക്കും തിരിച്ചുവരവാകുന്നത്. അനൂപ് സത്യം തന്റെ അടുത്ത സുഹൃത്താണെന്നും പുതിയ ഈ സിനിമയ്ക്ക് തന്റെ എല്ലാവിധ ആശംസകളും നേരുന്നു എന്നും ജൂഡ് പറഞ്ഞു.

മോഹൻലാലിന് പുറമേ സംഗീത പ്രതാപ്, മുകേഷ്, തുടങ്ങിയ നിരവധി പ്രമുഖ താരങ്ങളും അനൂപ് സത്യന്റെ പുതിയ ചിത്രത്തിൽ വേഷമിടുന്നുണ്ട്. സിനിമയുടെ കഥയെക്കുറിച്ചോ പശ്ചാത്തലത്തെക്കുറിച്ചോ ഇതുവരെ അണിയറ പ്രവർത്തകർ കൃത്യമായ സൂചന നൽകിയിട്ടില്ല. എങ്കിലും ഒരു ഫീൽ ഗുഡ് സിനിമ ആകാനുള്ള സാധ്യതയാണ് പലരും പറയുന്നത്.ബിനു ജോർജ് അലക്സാണ്ടർ ആണ് സിനിമ സിനിമ നിർമ്മിക്കുന്നത്.

English Summary

Thudakkam, which hit theaters before Onam, proved to be a box-office success. Jude’s next film will feature Mohanlal in the lead role. Like Jude, director Anoop Sathyan is also making a comeback after a hiatus.

Follow Us