AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Scene Movie Trailer: “ഓങ്കി അടിച്ചാ ഒന്നര ടൺ വെയിറ്റ്‍ഡാ” ത്രില്ലടിപ്പിച്ച് സൂര്യയും നസ്ലെനും നസ്രിയയും, സീൻ ട്രെയിലർ എത്തി

Scene Movie Trailer : തമിഴ് സിനിമ പ്രേക്ഷകർ മാത്രമല്ല മലയാളികളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂര്യ ചിത്രമാണ് സീൻ. സൂര്യയുടെ ആരാധകരായ മലയാളികൾ മാത്രമല്ല ഈ സിനിമയ്ക്കായി കട്ട വെയിറ്റിംഗിൽ നിൽക്കുന്നത്. ജിത്തു മാധവൻ ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. മലയാളത്തിന്റെ പ്രിയ താരങ്ങളായ നസ്രിയയും നസ്ലനും ഈ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇത്രയും മതിയല്ലോ മലയാളികൾ ആവശ്യത്തിലാക്കാൻ.

Scene Movie Trailer: “ഓങ്കി അടിച്ചാ ഒന്നര ടൺ വെയിറ്റ്‍ഡാ” ത്രില്ലടിപ്പിച്ച് സൂര്യയും നസ്ലെനും നസ്രിയയും, സീൻ ട്രെയിലർ എത്തി
Scene Movie Trailer Image Credit source: Screen Grab
Amal KV
Amal KV | Published: 31 Oct 2026 | 10:21 PM

തമിഴ് സിനിമ പ്രേക്ഷകർ മാത്രമല്ല മലയാളികളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂര്യ ചിത്രമാണ് സീൻ. സൂര്യയുടെ ആരാധകരായ മലയാളികൾ മാത്രമല്ല ഈ സിനിമയ്ക്കായി കട്ട വെയിറ്റിംഗിൽ നിൽക്കുന്നത്. ജിത്തു മാധവൻ ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. മലയാളത്തിന്റെ പ്രിയ താരങ്ങളായ നസ്രിയയും നസ്ലനും ഈ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇത്രയും മതിയല്ലോ മലയാളികൾ ആവശ്യത്തിലാക്കാൻ. ദീപാവലി റിലീസായി തിയേറ്ററുകളിൽ എത്തുന്ന സിനിമയുടെ ട്രെയിലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

പോലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെ ആണ് സൂര്യ സിനിമയിൽ അവതരിപ്പിക്കുന്നത്. സൂര്യയുടെ വില്ലനായി എത്തുന്നത് മറ്റാരുമല്ല നമ്മുടെ സ്വന്തം നസ്ലൻ ആണ്. ഒരുപോലെ മാസും കോമഡി രംഗങ്ങളും അണിനിരത്തിയാണ് ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്. സൂര്യയുടെയും നസ്രിയയുടെയും നസ്ലന്റെയും മികച്ച പ്രകടനമാണ് ട്രെയിലറിൽ കാണാനാവുക. സൂര്യ പോലീസ് വിഷത്തിലെത്തി തരംഗം തീർത്ത സിംങ്കം എന്ന സിനിമയിലെ പഞ്ച് ഡയലോഗ് റഫറൻസ് ആക്കിയാണ് ട്രെയിലർ അവസാനിപ്പിക്കുന്നത് “ഓങ്കി അടിച്ചാ ഒന്നര ടൺ വെയിറ്റ്‍ഡാ”.

Also Read: എന്തുകൊണ്ടാണ് ഇതുവരെ പുതിയ മോഹൻലാൽ ചിത്രത്തിന് പേരിടാത്തത്, കാരണം വെളിപ്പെടുത്തി അനൂപ് സത്യൻ

സിനിമയിൽ മലയാളി താരമായ നസ്ലിൻ വില്ലൻ വേഷത്തിൽ എത്തുന്നു എന്ന് നേരത്തെ തന്നെ അപ്ഡേറ്റുകൾ പുറത്തുവന്നിരുന്നു. ആദ്യമായി നെഗറ്റീവ് ഷെഡിൽ താരം എത്തുമ്പോൾ പ്രേക്ഷകർ ആകാംക്ഷയിലാണ്. ഫഹദ് ഫാസിലിനെ നായകനാക്കി ആവേശം എന്ന സിനിമയിലൂടെ തന്റെ കരിയറിൽ ഒരു ബെഞ്ച് മാർക്ക് സൃഷ്ടിച്ച സംവിധായകനാണ് ജിത്തു മാധവൻ. ഈ അടുത്തിടെ മലയാളത്തിൽ വന്നതിൽ വച്ച് ഏറ്റവും അധികം പ്രേക്ഷകപ്രശംസ നേടിയ ചിത്രങ്ങളിൽ ഒന്നായ ബാലൻ ദി ബോയ് സിനിമയുടെ തിരക്കഥയ്ക്ക് പിന്നിലും ജിത്തു മാധവൻ ഉണ്ടായിരുന്നു.

സീനിലെ സൂര്യയുടെ കഥാപാത്രത്തിന്റെ പേര് ഇമ്പരാജ് എന്നാണ്. പ്രത്യേക സ്വഭാവ ശൈലിയുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനായാണ് സൂര്യ ഈ സിനിമയിൽ എത്തുന്നത്. ചിത്രം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണെന്ന സൂചനയും ട്രെയിലർ നൽകുന്നുണ്ട്. ഇത്രയും മികച്ച ട്രാക്ക് റെക്കോർഡ് ഉള്ള ജിത്തു മാധവൻ തമിഴ് ആദ്യമായി അതും സൂര്യക്കൊപ്പം എത്തുമ്പോൾ വൻ പ്രതീക്ഷയാണ് ആരാധകർക്കുഉള്ളത്. നവംബർ ആറിനാണ് സിനിമ തീയറ്ററിൽ റിലീസിന് എത്തുന്നത്.

English Summary

Scen is a Suriya film that is being awaited with great anticipation not just by Tamil cinema audiences, but by Malayalis as well. It is not only Suriya’s Malayali fans who are eagerly awaiting this movie. The film is directed by Jithu Madhavan, and popular Malayalam stars Nazriya and Naslen play key roles in it.

Follow Us