Gautam Gambhir: മാനേജ്‌മെന്റിന് തലവേദന; ഗില്ലും, ശ്രേയസും എത്തുമ്പോള്‍ ആരെ ഒഴിവാക്കും? ഗംഭീറിനുണ്ട് ഉത്തരം
ODI World Cup 2027 team selection: ലോകകപ്പ് രണ്ട് വര്‍ഷം കഴിഞ്ഞുള്ള കാര്യമാണെന്നും, ഇപ്പോഴത്തെ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനും ഗംഭീര്‍. റുതുരാജിനെയും ജയ്‌സ്വാളിനെയും ഗംഭീര്‍ പ്രശംസിച്ചു

2027ലെ ഏകദിന ലോകകപ്പ് ഇപ്പോഴെ ചര്‍ച്ചയാണ്. നിലവില്‍ ഏകദിന ടീമിലെ മിക്ക താരങ്ങളും ഫോമിലാണ്. പുതുതായി എത്തിയ റുതുരാജ് ഗെയ്ക്വാദും, യശ്വസി ജയ്‌സ്വാളും മികവ് തെളിയിച്ചു (Image Credits: PTI)

ഗില്ലും, ശ്രേയസും തിരിച്ചെത്തുമ്പോള്‍ ആരെ ഒഴിവാക്കുമെന്നാണ് ചോദ്യം. ഇതേക്കുറിച്ച് പരിശീലകന്‍ ഗൗതം ഗംഭീര്‍ പ്രതികരിച്ചു. ലോകകപ്പ് രണ്ട് വര്‍ഷം കഴിഞ്ഞുള്ള കാര്യമാണെന്നും, ഇപ്പോഴത്തെ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനും ഗംഭീര്‍ പറഞ്ഞു (Image Credits: PTI)

റുതുരാജിനെയും ജയ്‌സ്വാളിനെയും ഗംഭീര്‍ പ്രശംസിച്ചു. റുതുരാജ് മികച്ച താരമാണ്. ഇന്ത്യ എയ്ക്ക് വേണ്ടിയും അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തു. തുടര്‍ന്ന് റുതുരാജിന് സീനിയര്‍ ടീമില്‍ അവസരം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഗംഭീര്‍ വെളിപ്പെടുത്തി (Image Credits: PTI)

യശ്വസിയും മികച്ച താരമാണ്. അദ്ദേഹത്തിന്റെ ക്വാളിറ്റി നമുക്കറിയാവുന്നതാണ്. ടെസ്റ്റില്‍ താരം എന്താണ് ചെയ്തതെന്ന് കണ്ടിട്ടുണ്ട്. വൈറ്റ് ബോളില്‍ ജയ്‌സ്വാളിന്റെ കരിയറിന്റെ തുടക്കമാണ് ഇതെന്നും ഗംഭീര്‍ പറഞ്ഞു (Image Credits: PTI)

സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയെയും, വിരാട് കോഹ്ലിയെയും ഗംഭീര്‍ പ്രശംസിച്ചു. അവർ ലോകോത്തര കളിക്കാരാണ്, ഡ്രസ്സിംഗ് റൂമിൽ അവരുടെ പരിചയസമ്പത്ത് പ്രധാനമാണ്. ഏകദിനത്തില്‍ അവര്‍ ഫോം തുടരുമെന്നാണ് പ്രതീക്ഷയെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു (Image Credits: PTI)