ഒറ്റയടിക്ക് കൂടിയത് 2,400 രൂപ; ഇന്ന് എത്ര രൂപ നല്‍കണം ഒരു പവന്‍ വാങ്ങിക്കാന്‍? | Gold price in Kerala crosses 94,000 on October 14 total cost for 8 grams including making charges and GST explained Malayalam news - Malayalam Tv9

Kerala Gold Rate: ഒറ്റയടിക്ക് കൂടിയത് 2,400 രൂപ; ഇന്ന് എത്ര രൂപ നല്‍കണം ഒരു പവന്‍ വാങ്ങിക്കാന്‍?

Published: 

14 Oct 2025 11:04 AM

Total Price of 8 Grams (1 Pavan) Gold in Kerala: ഒക്ടോബര്‍ 14 ചൊവ്വാഴ്ച കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിക്ക് ഉയര്‍ന്നത് 2,400 രൂപയാണ്. ഇതോടെ 94,360 രൂപയെന്ന റെക്കോഡ് നിരക്കിലേക്ക് സ്വര്‍ണമെത്തി.

1 / 5സ്വര്‍ണത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ ഇന്ന് ആളുകള്‍ക്ക് പേടിയാണ്. വിവാഹം, ആഘോഷങ്ങള്‍ എന്നിവയ്‌ക്കെല്ലാം സ്വര്‍ണം ഒരുപാട് ഉപയോഗിച്ചിരുന്ന ഇന്ത്യക്കാര്‍ ഇന്ന് പേരിന് മാത്രം മതി സ്വര്‍ണം എന്ന നിലപാടിലേക്കെത്തി. എങ്ങനെ അത് സംഭവിക്കാതിരിക്കും! അത്രയേറെ ഉയരത്തിലല്ലേ, സ്വര്‍ണത്തിന്റെ പോക്ക്. (Image Credits: Getty Images)

സ്വര്‍ണത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ ഇന്ന് ആളുകള്‍ക്ക് പേടിയാണ്. വിവാഹം, ആഘോഷങ്ങള്‍ എന്നിവയ്‌ക്കെല്ലാം സ്വര്‍ണം ഒരുപാട് ഉപയോഗിച്ചിരുന്ന ഇന്ത്യക്കാര്‍ ഇന്ന് പേരിന് മാത്രം മതി സ്വര്‍ണം എന്ന നിലപാടിലേക്കെത്തി. എങ്ങനെ അത് സംഭവിക്കാതിരിക്കും! അത്രയേറെ ഉയരത്തിലല്ലേ, സ്വര്‍ണത്തിന്റെ പോക്ക്. (Image Credits: Getty Images)

2 / 5

ഒക്ടോബര്‍ 14 ചൊവ്വാഴ്ച കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിക്ക് ഉയര്‍ന്നത് 2,400 രൂപയാണ്. ഇതോടെ 94,360 രൂപയെന്ന റെക്കോഡ് നിരക്കിലേക്ക് സ്വര്‍ണമെത്തി. ഗ്രാമിന് 300 രൂപയും വര്‍ധിച്ച് 11,795 എന്ന സ്വപ്‌ന നമ്പന്‍ താണ്ടി. ഒരു ലക്ഷത്തിന് ഇനി വെറും 5,640 എന്ന ദൂരം മാത്രമേയുള്ളൂ.

3 / 5

എന്നാല്‍ ഈ തുക മാത്രം നല്‍കിയാല്‍ ആര്‍ക്കും സ്വര്‍ണം സ്വന്തമാക്കാന്‍ സാധിക്കില്ല. സ്വര്‍ണവിലയോടൊപ്പം പണികൂലി, ജിഎസ്ടി, ഹോള്‍മാര്‍ക്ക് ചാര്‍ജ് എന്നിവയെല്ലാം നല്‍കണം. അഞ്ച് ശതമാനം പണികൂലിയിലാണ് ആരംഭിക്കുന്നത്. അങ്ങനെയെങ്കില്‍ ഇന്നത്തെ ദിവസം ഒരു പവന്‍ സ്വര്‍ണം വാങ്ങിക്കണമെങ്കില്‍ എത്ര രൂപ നല്‍കണമെന്ന് അറിയാമോ?

4 / 5

മൂന്ന് ശതമാനം ജിഎസ്ടിയും 53.10 രൂപ ഹോള്‍മാര്‍ക്ക് ചാര്‍ജ് ഉള്‍പ്പെടെ അഞ്ച് ശതമാനം പണികൂലിയുള്ള ഒരു പവന്‍ ആഭരണം വാങ്ങിക്കണമെങ്കില്‍ ഇന്ന് 1,02,104 രൂപ നല്‍കണം. 10 ശതമാനം പണികൂലിയുള്ള ആഭരണമാണ് നിങ്ങള്‍ വാങ്ങിക്കുന്നതെങ്കില്‍ ചെലവാക്കേണ്ടി വരുന്നത് 106,960 രൂപയാണ്. 8 ശതമാനം പണികൂലിയാണെങ്കില്‍ ഏകദേശം 7,520 രൂപയോളമാണ് അധികം നല്‍കേണ്ടത്.

5 / 5

അതായത്, ഏറ്റവും കുറഞ്ഞ പണികൂലിയുള്ള ആഭരണം വാങ്ങിക്കണമെങ്കില്‍ പോലും ഇന്ന് ഒരു ലക്ഷത്തിന് മുകളില്‍ തുക കൊടുക്കണം. എന്നാല്‍ ഇഷ്ടപ്പെട്ട ആഭരണങ്ങള്‍ തിരഞ്ഞെടുക്കുന്നതിനിടെ ആരും അതിന്റെ പണികൂലി ശ്രദ്ധിക്കാറില്ല. ആഭരണം മാറുന്നതിന് അനുസരിച്ച് പണികൂലി വ്യത്യാസപ്പെടുമെന്ന കാര്യം ഓര്‍ത്തിരിക്കാം.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ