AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Gold Rate: ഈ മാസം തന്നെ സ്വര്‍ണവില 1 ലക്ഷം കടക്കും; 2026ല്‍ പിന്നെ നോക്കേണ്ടാ

Gold Price Prediction 2026: സ്വര്‍ണവില വര്‍ധിക്കുന്നതിന് അനുസരിച്ച് അതില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. സുരക്ഷിതമായ നിക്ഷേപം എന്ന നിലയിലാണ് ഭൂരിഭാഗം ആളുകളും സ്വര്‍ണത്തെ പരിഗണിക്കുന്നത്.

shiji-mk
Shiji M K | Published: 01 Oct 2025 12:18 PM
ഈ വര്‍ഷം മാത്രം 40 ശതമാനത്തിലധികമാണ് സ്വര്‍ണവില വര്‍ധിച്ചത്. കൊവിഡിന് ശേഷം സ്വര്‍ണത്തിലുണ്ടായ ഡിമാന്‍ഡ് കഴിഞ്ഞ മൂന്ന് വര്‍ഷമായി വിലയെ അത്യുന്നതങ്ങളില്‍ എത്തിച്ചു. സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും യുഎസ് കേന്ദ്ര ബാങ്കിന്റെ തീരുമാനങ്ങളുമെല്ലാം വിലയില്‍ പ്രതിഫലിക്കുന്നുണ്ട്. (Image Credits: Getty Images)

1 / 5
എന്നാല്‍ സ്വര്‍ണവില വര്‍ധിക്കുന്നതിന് അനുസരിച്ച് അതില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. സുരക്ഷിതമായ നിക്ഷേപം എന്ന നിലയിലാണ് ഭൂരിഭാഗം ആളുകളും സ്വര്‍ണത്തെ പരിഗണിക്കുന്നത്. ആഭരണങ്ങള്‍ക്ക് പുറമെ ഇടിഎഫുകള്‍, ഡിജിറ്റല്‍ എന്നിങ്ങനെയും സ്വര്‍ണത്തിന് ആവശ്യകതയേറുന്നുണ്ട്.

2 / 5
ഗോള്‍ഡ്മാന്‍ സാച്ച്‌സ് റിസര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2025ല്‍ ഇതുവരെ മാസം തോറും 64 ടണ്‍ സ്വര്‍ണമാണ് സെന്‍ട്രല്‍ ബാങ്കുകള്‍ വാങ്ങിച്ചത്. അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഈ ട്രെന്‍ഡ് തുടരുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ നടത്തിയ സര്‍വ്വേയില്‍ 95 ശതമാനം സെന്‍ട്രല്‍ ബാങ്കുകളും അടുത്ത 12 മാസത്തിനുള്ളില്‍ സ്വര്‍ണശേഖരം വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തി.

3 / 5
ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ 2026ന്റെ പകുതിയോടെ 6 ശതമാനം വില വര്‍ധിക്കും. ട്രോയ് ഔണ്‍സിന് 4,000 ഡോളറിലേക്ക് ഉയരും. എന്നാല്‍ ഇതും മറികടന്ന് സ്വര്‍ണം മുന്നേറാനാണ് കൂടുതല്‍ സാധ്യതയെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സ് വ്യക്തമാക്കുന്നു.

4 / 5
90,000 രൂപയ്ക്കടുത്താണ് നിലവില്‍ കേരളത്തില്‍ സ്വര്‍ണവില. ഈ മാസം തന്നെ അത് 1 ലക്ഷം രൂപയിലെത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇതേസ്ഥിതി തുടരുകയാണെങ്കില്‍ 2026ല്‍ 10 ഗ്രാം സ്വര്‍ണത്തിന് ഏകദേശം പണികൂലി ഉള്‍പ്പെടെ 3 ലക്ഷം രൂപയ്ക്കടുത്ത് വില വരും.

5 / 5