Gold Rate: പിടിതരാതെ സ്വർണം; വില വർദ്ധിക്കുന്നതിന്റെ കാരണങ്ങളിത്... | Gold prices soaring in Kerala, 5 reasons why yellow metal rate are rising ahead of Dhanteras and diwali Malayalam news - Malayalam Tv9

Gold Rate: പിടിതരാതെ സ്വർണം; വില വർദ്ധിക്കുന്നതിന്റെ കാരണങ്ങളിത്…

Published: 

13 Oct 2025 21:47 PM

സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 91,960 രൂപയാണ് വില. ഇത്തരത്തിൽ പിടിതരാതെ സ്വർണം കുതിക്കുന്നത് എന്തുകൊണ്ടായിരിക്കും? കാരണങ്ങൾ അറിയാം....

1 / 5ഇന്ത്യ സ്വർണ്ണത്തിൻ്റെ ഏകദേശം 86% ഇറക്കുമതി ചെയ്യുകയാണ്. ഇറക്കുമതി തീരുവ കൂടുതലായിരുന്നിട്ടും, യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് വർദ്ധിപ്പിക്കുന്നു. ഇത് ആഭ്യന്തര വിപണിയിൽ സ്വർണ വില കൂട്ടുന്നു. (Image Credit: PTI)

ഇന്ത്യ സ്വർണ്ണത്തിൻ്റെ ഏകദേശം 86% ഇറക്കുമതി ചെയ്യുകയാണ്. ഇറക്കുമതി തീരുവ കൂടുതലായിരുന്നിട്ടും, യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് വർദ്ധിപ്പിക്കുന്നു. ഇത് ആഭ്യന്തര വിപണിയിൽ സ്വർണ വില കൂട്ടുന്നു. (Image Credit: PTI)

2 / 5

ആഭരണങ്ങളുടെ ആവശ്യം കുറഞ്ഞാലും, ഗോൾഡ് ഇ.ടി.എഫുകൾ, ഡിജിറ്റൽ ഗോൾഡ് പോലുള്ള നിക്ഷേപ മാർഗ്ഗങ്ങളിലുള്ള സ്വ‍ർണത്തിന്റെ ഡിമാൻഡ് വർധിച്ചു. സ്വർണ്ണം ഒരു നിക്ഷേപമായി കൂടുതൽ ആളുകൾ പരിഗണിക്കാൻ തുടങ്ങിയതോടെ വില വർധിച്ചു. (Image Credit: PTI)

3 / 5

സെൻട്രൽ ബാങ്കുകളുടെ സ്വർണ്ണശേഖരം ഏകദേശം ഇരട്ടിയായി വർധിച്ചു. റഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ അവരുടെ സ്വർണ്ണശേഖരം 1.6 മടങ്ങ് വർദ്ധിപ്പിച്ചപ്പോൾ, ചൈന 1.3 മടങ്ങ് വർദ്ധിപ്പിച്ചു. ഇതും മറ്റൊരു കാരണമാണ്. (Image Credit: PTI)

4 / 5

റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചതുമുതൽ പശ്ചിമേഷ്യയിലെ അസ്വസ്ഥതകൾ, വ്യാപാര-കസ്റ്റംസ് തീരുവയുമായി ബന്ധപ്പെട്ട തർക്കങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ നിക്ഷേപകർ സുരക്ഷിത താവളമായി സ്വർണ്ണത്തിലേക്ക് തിരിയുന്നത് വില വർധനവിന് കാരണമാകുന്നു. (Image Credit: PTI)

5 / 5

യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുന്നത് സ്വർണ്ണവില ഉയരുന്നതിന് കാരണമാകും. പലിശനിരക്ക് കുറയ്ക്കുന്നത് ഡോളറിൻ്റെ മൂല്യം കുറയ്ക്കുകയും, ഇത് സ്വർണ്ണത്തിൻ്റെ ഡിമാൻഡിനും വിലയ്ക്കും പിന്തുണ നൽകുകയും ചെയ്യും. (Image Credit: Getty Image)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും