Gold Rate: ചൈനയുടെ പ്ലാന്‍ ചീറ്റി; സ്വര്‍ണം വീണ്ടും കുതിക്കുന്നു, ലോകത്താകെ വില ഉയരും
China Gold VAT Policy: സ്വര്‍ണത്തോടൊപ്പം തന്നെ പ്ലാറ്റിനവും വെള്ളിയും പല്ലേഡിയവുമെല്ലാം കുതിക്കുകയാണ്. പ്ലാറ്റിനം 2.2 ശതമാനം വരെ ഉയര്‍ന്നു. പ്രതിസന്ധികള്‍ രൂക്ഷമാകുമ്പോഴും നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് എത്തുന്നത് അതിന്റെ ശക്തി വര്‍ധിപ്പിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ചൈനയിലെ ചില്ലറ സ്വര്‍ണവ്യാപാരികള്‍ക്കും നിര്‍മ്മാതാക്കള്‍ക്കും നല്‍കിയിരുന്ന നികുതിയിളവ് പരിമിതപ്പെടുത്താന്‍ അധികൃതര്‍ നടത്തുന്ന നീക്കം പൊന്നിന്‍ വിപണിയെ വീണ്ടും ആശയക്കുഴപ്പത്തിലാക്കുന്നു. ചൈനയുടെ നീക്കത്തെ തുടര്‍ന്ന് വന്‍ നഷ്ടത്തില്‍ നിന്ന് കരകേറിയ സ്വര്‍ണം ഇതോടെ വീണ്ടും ഔണ്‍സിന് 4,000 ഡോളറിനടുത്തേക്ക് എത്തി. ലണ്ടനില്‍ തിങ്കളാഴ്ച രാവിലെ 8.27ന് സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 4,012 ഡോളറിനടുത്താണ് വ്യാപാരം നടന്നത്. (Image Credits: Getty Images)

ഷാങ്ഹായ് ഗോള്‍ഡ് എക്‌സ്‌ചേഞ്ച്, ഷാങ്ഹായ് ഫ്യൂച്ചേഴ്‌സ് എക്‌സ്‌ചേഞ്ച് എന്നിവയില്‍ നിന്ന് ശേഖരിക്കുന്ന സ്വര്‍ണത്തിന് ചില്ലറ വ്യാപാരികള്‍ക്ക് മൂല്യവര്‍ധിത നികുതിയില്‍ (വാറ്റ്) നല്‍കിയിരുന്ന ഇളവ് പൂര്‍ണമായും നിര്‍ത്തലാക്കാന്‍ ചൈന പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സ്വര്‍ണത്തില്‍ തിരിച്ചടി സംഭവിച്ചത്.

പുതിയ മാറ്റം അനുസരിച്ച്, നിക്ഷേപമല്ലാത്ത സ്വര്‍ണം, ആഭരണങ്ങള്‍ അല്ലെങ്കില്‍ ഇലക്ട്രോണിക് വസ്തുക്കളില്‍ ഉപയോഗിക്കുന്ന സ്വര്‍ണ നിര്‍മ്മാതാക്കള്‍ക്ക് 13 ശതമാനത്തിന് പകരം 6 ശതമാനം മാത്രമാണ് വാറ്റില്‍ ഇളവ് ലഭിക്കുന്നത്. ഈ മാറ്റം ആഭരണ ഓഹരികളിലും ഇടിവുണ്ടാക്കി. ഹോങ്കോങില്‍ ചൗ തായ് ഫൂക്ക് ജ്വല്ലറി ഗ്രൂപ്പ് ലിമിറ്റഡിന് 12 ശതമാനം വരെ ഇടിവാണ് സംഭവിച്ചത്. ചൗ സാങ് സാങ് ഹോള്‍ഡിങ്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് 8 ശതമാനവും, ലാവോപു ഗോള്‍ഡ് കമ്പനി 9 ശതമാനം ഇടിവും നേരിട്ടു.

ചെലവ് സമ്മര്‍ദം മറികടക്കാനായി മുഴുവന്‍ കമ്പനികളും വില ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് ടിഫാനി ഫെങ് ഉള്‍പ്പെടെയുള്ള സിറ്റിഗ്രൂപ്പ് ഇന്‍കോര്‍പ്പറേറ്റഡിലെ വിശകല വിദഗ്ധര്‍ പറയുന്നു. സ്വര്‍ണത്തിന്റെ ഏറ്റവും വലിയ ഉപഭോക്തൃ രാജ്യമായ ചൈനയിലെ ബുള്ളിയന്‍വാള്‍ട്ടിലെ നികുതി മാറ്റങ്ങള്‍ ആഗോളതലത്തില്‍ പ്രതിഫലിക്കുമെന്ന് ഗവേഷണ ഡയറക്ടര്‍ അഡ്രിയാന്‍ ആഷ് പറഞ്ഞു.

സ്വര്‍ണത്തോടൊപ്പം തന്നെ പ്ലാറ്റിനവും വെള്ളിയും പല്ലേഡിയവുമെല്ലാം കുതിക്കുകയാണ്. പ്ലാറ്റിനം 2.2 ശതമാനം വരെ ഉയര്‍ന്നു. പ്രതിസന്ധികള്‍ രൂക്ഷമാകുമ്പോഴും നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് എത്തുന്നത് അതിന്റെ ശക്തി വര്‍ധിപ്പിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍.