സംസ്ഥാനത്ത് സ്വര്‍ണവില ഉയരത്തില്‍ തന്നെ തുടരുന്നു. 56,960 രൂപയിലാണ് ഇന്നും സ്വര്‍ണം വ്യാപാരം നടത്തുന്നത്. 200 രൂപയാണ് കഴിഞ്ഞ ദിവസം സ്വര്‍ണത്തിന് ഉയര്‍ന്നത്. (Image Credits: Getty Images)
7120 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. 57,000 രൂപയിലേക്ക് സ്വര്‍ണമെത്തുമെന്ന സൂചനകളാണ് ഇപ്പോള്‍ വിപണിയില്‍ നിന്ന് വരുന്നത്. (Image Credits: Getty Images)
വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രതീക്ഷ നല്‍കി കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില കുറഞ്ഞിരുന്നു. എന്നാല്‍ എല്ലാ പ്രതീക്ഷകളേയും തല്ലിതകര്‍ത്തുകൊണ്ടാണ് സ്വര്‍ണം മുന്നേറുന്നത്. (Image Credits: Getty Images)
ഈ വര്‍ഷം അവസാനത്തോടെ സ്വര്‍ണം പുതിയ റെക്കോര്‍ഡ് തീര്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. (Image Credits: Getty Images)
ഒരു പവന്‍ സ്വര്‍ണം 56,960 രൂപയ്ക്ക് ലഭിക്കുമെങ്കിലും പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ 60,000 മുതല്‍ 65,000 വരെയാണ് ഒരു പവന്‍ സ്വര്‍ണത്തിനായി മുടക്കേണ്ടി വരുന്നത്. (Image Credits: Getty Images)